11.പത്താം ചിത്രം. സമൂഹത്തിലേക്ക് മടങ്ങുന്നു .
കവിത-10-////////നഗ്നപാദനായി അനാവൃതമായ നെഞ്ചോടെ ഞാൻ മാലോകരോട് ഇടപഴകുന്നു .എന്റെ വസ്ത്രങ്ങൾ പഴയതും പോടിപിടിച്ചതും ഞാൻ എന്നത്തേതിലും അനുഗ്രഹീതനും ആകുന്നു .ഞാൻ ജീവിതം തുടരാനായി ഒരു സിദ്ധികളും ഉപയോഗിക്കുന്നില്ല .ഇപ്പോൾ എനിക്ക് മുൻപിൽ ഉണങ്ങിയ മരങ്ങൾ ജീവനുള്ളവയായിത്തീർന്നിരിക്കുന്നു .//////////
Barefooted and naked of breast,I mingle with the people of the world.Myclothes are ragged and dust-laden,and I am ever blissful.I use no magic to extend my life;Now, before me, the dead treesbecome alive.
///////നഗ്നപാദനായി അനാവൃതമായ നെഞ്ചോടെ ഞാൻ മാലോകരോട് ഇടപഴകുന്നു ./////////
കല്ലുകളും മുള്ളുകളും എനിക്ക് ഇനി പ്രശ്നമല്ല.കാരണം പ്രപഞ്ചം എനിക്കായി മുന്നിൽ കൊണ്ടുവരുന്ന ഏതു കാര്യത്തെയും സ്വീകരിക്കുവാൻ ഞാൻ തയാറായിക്കഴിഞ്ഞു.പ്രപഞ്ചത്തിൽനിന്നും എന്നെ വേറെയായി കാണുന്ന മനസ്സിനെ ഞാൻ ഇല്ലാതാക്കിക്കഴിഞ്ഞു .അതുകൊണ്ടുതന്നെ അവയെ നേരിടുവാൻ എന്റേതായ മുന്നോരുക്കങ്ങളോ മുൻകൂർ സംരക്ഷണ മതിലുകളോ ഒന്നുംതന്നെ ഞാൻ ഒരുക്കിവയ്ക്കുന്ന്നില്ല .ഞാൻ ആത്മീയനെന്ന,മറ്റുള്ളവരേക്കാൾ ആത്മീയനെന്ന നാട്യങ്ങളൊന്നുമില്ലാതെ,എന്തിനെയും തുറന്ന ഹൃദയംകൊണ്ടു ,സ്നേഹത്തോടെ ,സഹജമായിത്തന്നെ സ്വീകരിക്കുന്നു. പ്രപഞ്ചത്തിന്റെ ഒഴുക്കിനനുസരിച്ചു സ്വാഭാവികമായി ഒഴുകുന്നു.ഞാൻ എന്റെ സൃഷ്ടാവിൽ അലിഞ്ഞു ചേര്ന്നിരിക്കുന്നു.അതിനാൽ ഈ ജീവിതം എന്നത് ഭയാശങ്കകൾ ഇല്ലാത്ത ഒരു നിറവേറലായിരിക്കുന്നു . ആത്മാവിന്റെ ഒരു മനോഹരമായ ഗാനമായിരിക്കുന്നു.
////// എന്റെ വസ്ത്രങ്ങൾ പഴയതും പോടിപിടിച്ചതും ഞാൻ എന്നത്തേതിലും അനുഗ്രഹീതനും ആകുന്നു .//////
മുൻപ് ഞാൻ തിളങ്ങുന്ന പട്ടു വസ്ത്രങ്ങളാൽ അലംകൃതനായിരുന്നപ്പോൾ ഉള്ളിൽ അതി കഠിനമായ വേദന യും ശൂന്യതയുമൊക്കെ അനുഭവിച്ചിരുന്നു.എന്നാൽ ഇന്ന് എന്റെ വസ്ത്രങ്ങൾ എന്റെ അന്വേഷണ യാത്രയുടെ ഫലമായി ഏറെ പഴയതും പൊടിപിടിച്ചതും ആയിരിക്കുന്നു.എന്നാൽ ഞാനോ,എന്റെ ഉള്ളിൽ അത്യാനന്ദം അനുഭവിക്കുകയും ജന്മം സഫലമാവുകയും ചെയ്തിരിക്കുന്നു .ഇപ്പോൾ ഞാൻ പുറത്തുള്ളവരുടെ അഭിപ്രായങ്ങളെ ഗൗനിക്കുനില്ല .കാരണം എല്ലാം തുടങ്ങുന്നത് എന്റെ ഉള്ളിൽനിന്നും നിന്നും ആണെന്ന് എനിക്കറിയാം.അതിനാൽ ഞാൻ എന്നിൽത്തന്നെ സദാ ആനന്ദം കണ്ടെത്തുന്നു.എനിക്ക് ആനന്ദിക്കാൻ പുറത്തുള്ളവരുടെ ആവശ്യം ഇല്ലതന്നെ.
////// ഞാൻ ജീവിതം തുടരാനായി ഒരു സിദ്ധികളും ഉപയോഗിക്കുന്നില്ല .//////
സിദ്ധികൾ എല്ലാം അഹമ്കാരത്തെ വർദ്ധിപ്പിക്കുന്നു .അവ എന്നെ വീണ്ടും അഹംകാരത്തിൽ ബന്ധിപ്പിക്കുകയും എന്നെ വഴിതെറ്റിക്കുകയും ചെയ്യും .അതിനാൽ ഞാൻ ഒരു മനുഷ്യന് കഴിയാവുന്നത്രയും സാധാരണക്കാരൻ ആകുവാൻ ശ്രമിക്കുന്നു .അപ്പോൾ മാത്രമേ എനിക്ക് പ്രപഞ്ചത്തിന്റെ ഒഴുക്കിനനുസരിച്ചു നീങ്ങുവാൻ കഴിയു.എനിക്ക് ഒരുപാട് പലവിധ സിദ്ധികളും താനേ വരുന്നുണ്ട്. എങ്കിലും ഞാൻ അവയെ ഗൗനിക്കുന്നതെയില്ല .എന്റെ ജീവിതയാത്രയിൽ സത്യവും സ്വാഭാവികതയും വർത്തമാനകാലവും ആനന്ദവും മാത്രമാണ് സുഹൃത്തുക്കൾ.
////// ഇപ്പോൾ എനിക്ക് മുൻപിൽ ഉണങ്ങിയ മരങ്ങൾ ജീവനുള്ളവയായിത്തീർന്നിരിക്കുന്നു .//////
സെന്നിന്റെ ഏറ്റവും മനോഹരമായ ചിത്രമായി കാണപ്പെടുന്നത് ഇതാണെന്ന് തോന്നുന്നു.ഇത്തരത്തിൽ ബോധപ്രാപ്തനാകുന്ന ഒരുവന്റെ ആനന്ദം അയാളിൽനിന്നും കരകവിഞ്ഞൊഴുകുന്നു .അയാൾ ക്കതിനെ നിയന്ത്രിക്കുവാൻ സാധിക്കുന്നില്ല.അയാൾക്കിതു പങ്കുവച്ചേ പറ്റു .എല്ലാവരിലേക്കും ഈ ആനന്ദം പകർന്നു കൊടുക്കുവാനായി സമൂഹ മധ്യത്തിലേക്ക് പച്ചയായ മനുഷ്യനായി അയാൾ നിർഭയം ഇറങ്ങുന്നു.ഒരുതരത്തിലുമുള്ള വേഷം കേട്ടലുകൾ ഇല്ലാതെ, ഒരു ലാഭവും പ്രതീക്ഷിക്കാതെ ,താൻ അനുഭവിക്കുന്ന സത്യം ലോകത്തോട് ഉറക്കെ പറയുവാനായി .മറ്റുള്ളവരെയും അനുഭവിപ്പിക്കുവാനായി .
മിക്ക മനുഷ്യരും സത്യത്തിൽ ഉണങ്ങിയ മരംപോലെയാണ് ജീവിക്കുന്നത്.അവരിൽ ഒട്ടുംതന്നെ ആനന്ദമോ ,സ്നേഹമോ ,ധൈര്യമോ,ആത്മവിശ്വാസമോ ,വിവേകമോ,ആസ്വാദനമോ കാണുവാനില്ല .മാത്രമല്ല ഉള്ളതിനെ കാണാതെ ഇല്ലാത്തതിനെ മാത്രം മനസ്സിൽ കൊണ്ട് നടക്കുകയും ,സദാ അസംതൃപ്തിയിലും ,നിരാശയിലും ,ദുഖത്തിലും തന്റെ ജീവിതം വല്ലവിധേനയും തള്ളി നീക്കുകയുമാണ് . സ്വയം അറിയാതെ മോഹനിദ്രയിൽ ആണ് ഏവരും ജീവിക്കുന്നത്. എല്ലാവരും യന്ത്രംപോലെ,റോബോട്ടിനെ പോലെ ജീവിക്കുന്നു.നയ്സര്ഗികത എങ്ങുംതന്നെ ഉയർത്തപ്പെടുന്നില്ല .ആരും ജീവിതത്തെ അറിയുകയോ ജീവിക്കുകയോ ചെയ്യുന്നില്ല.
അവിടേക്ക് അവബോധത്തിന്റെ കയ് വിളക്കുമായി കടന്നു വരുന്ന ഒരു ബുദ്ധൻഅല്ലെങ്കിൽ ഒരു ഋഷി അവിടെമാകെ പ്രകാശമാനമാക്കുന്നു .അദ്ദേഹത്തിൽനിന്നുംസ്വാഭാവികമായി നിറഞ്ഞു കവിയുന്ന ഊർജം അജ്ഞാന അന്ധകാരത്തിലാണ്ട എല്ലാ ഉണങ്ങിയ മനുഷ്യരുടെയും അവബോധത്തെ തൊട്ടുണർത്തുകയും അവ ഒന്നായിചേർന്നു ലക്ഷകണക്കിന് നക്ഷത്ര ദീപങ്ങൾ പ്രകാശിക്കുകയും ചെയ്യുന്നു.അതോടെ പ്രപഞ്ചത്തിൽ കാണപ്പെടുന്നതും അറിയപ്പെടുന്നതുമായ എല്ലാം ഒന്നുചേർന്ന് മഹത്വമുള്ള പരമാത്മബോധമായി അനുഭവിക്കപ്പെടുകയും ചെയ്യുന്നു.
അപ്പോൾ അപ്രകാരം സംഭവിക്കുന്നതിൽ സർവചരാചരങ്ങളും സൃഷ്ടാവ്നോട് ഹൃദയം നിറഞ്ഞ നന്ദി പ്രകടിപ്പിക്കുന്നു.
സെൻകഥ :-

പരിശുദ്ധജീവിതം നയിക്കുന്ന ഒരാളെന്ന നിലയില്‍ ഹക്വിന്‍(Hakuin) എന്ന സെന്‍ ഗുരുവിനെ അയല്‍ക്കാര്‍ പുകഴ്‌ത്തിയിരുന്നു.അദ്ദേഹത്തിന്റെ സ്ഥലത്തി നടുത്ത് ഒരു ഭക്ഷണസ്റ്റോര്‍ നടത്തിയിരുന്ന ജപ്പാന്‍കാരായ മാതാപിതാക്കള്‍ ഒരു നാള്‍ കണ്ടുപിടിച്ചു, അവരുടെ സുന്ദരിയായ, ബാലികയായ മകള്‍ ഗര്‍ഭി ണിയാണെന്ന്. ആരാണ് ഉത്തരവാദിയെന്ന ചോദ്യത്തിനുത്തരം പറയാതെ പി ടിച്ചു നിന്ന അവള്‍ പീഡനം സഹിയാതായപ്പോള്‍ ഹക്വിന്റെ പേരു പറഞ്ഞു. ക്ഷുഭിതരായ മാതാപിതാക്കള്‍ ഗുരുവിനടുത്തു ചെന്നു. "ഓ, അങ്ങനെയോ? "(Is that so?) ഇത്രമാത്രമായിരുന്നു അദ്ദേഹത്തിന്റെ പ്രതി കരണം.
കുഞ്ഞു ജനിച്ചു. അക്കാലം കൊണ്ട് ഗുരുവിന്റെ സല്‍പ്പേര് നശിച്ചിരുന്നു. എന്നാല്‍ അത് അദ്ദേഹത്തെ തെല്ലും ബാധിച്ചില്ല. കുട്ടിയെ മാതാപിതാക്കള്‍ അദ്ദേഹത്തെ ഏല്‍പ്പിച്ചു.

കുഞ്ഞിന്റെ എല്ലാ ആവശ്യങ്ങളും അറിഞ്ഞ് ഹക്വിന്‍ അതിനെ നല്ലവണ്ണം പരിചരിച്ചു. ഒരു കൊല്ലത്തോളം അങ്ങനെ കഴിഞ്ഞു. അപ്പോഴേയ്‌ക്കും ബാലികാമാതാവിന് സഹിക്കാനായില്ല. ചന്തയില്‍ ജോലി ചെയ്‌തിരുന്ന മറ്റൊരാളാണ് കുട്ടിയുടെ യഥാര്‍ത്ഥ പിതാവെന്ന് അവള്‍ അച്ഛനമ്മമാരെ അറിയിച്ചു. അവര്‍് അപ്പോള്‍ത്തന്നെ ഗുരുവിന്റടുത്തു ചെന്നു ക്ഷമ ചോദിച്ചു, കുട്ടിയെ തിരിച്ചു കൊടുക്കാന്‍ അപേക്ഷിച്ചു. ഹക്വിന് അത് സമ്മതമായിരുന്നു. കുഞ്ഞിനെ തിരിച്ചു നല്‍കുമ്പോള്‍ അദ്ദേഹം ആകെ പറഞ്ഞതിത്രമാത്രം. "ഓ ,അങ്ങനെയോ ?"(Is that so?)
അവസാനിച്ചു .......Sree..
Like page-https://www.facebook.com/pages/Thapovan-spiritual-research-and-meditation-centre/520513041382625
Read more on :- http://thetenbullsofzen.blogspot.in/