Thursday, August 20, 2015

5.നാലാം ചിത്രം                                          കാളയെ പിടിക്കുന്നു                 
കവിത-4-////////ഞാൻ കാളയെ പിടിക്കുന്നു .ഭയങ്കരമായ  പരിശ്രമത്തിനു  ശേഷം ഞാൻ അവനെ കീഴടക്കി.അവന്റെ ഉയർന്ന ഇജ്ച്ചാശക്തിയും ബലവും ഒട്ടുംതന്നെ കുറയാത്തതായി  കാണപ്പെടുന്നു. അവൻ മഞ്ഞു മേഘങ്ങളിൽനിന്നും വളരെയകന്ന ഉയർന്ന  സമതലങ്ങളിലേക്ക്  കുതിക്കുന്നു ,അല്ലെങ്കിൽ കഠിനമായ മലയിടുക്കുകളിൽ ചെന്ന് നിൽക്കുന്നു .////////
4. Catching the Bull.I seize him with a terrific struggle.His great will and powerare inexhaustible.He charges to the high plateau far above the cloud-mists,Or in an impenetrable ravine he stands.
             ഈ ചിത്രത്തിൽ  ബോധം മനസ്സിൽ  കടന്നു ,അതുമായി താദാത്മ്യപ്പെട്ടു മൃഗീയമായി  പ്രവര്ത്തിച്ച്ചുകൊണ്ടിരിക്കുന്ന അവസ്ഥകാട്ടുന്നു . സാധകന്റെ ആത്മബോധം  അതിനെ മനസ്സിൽ നിന്നും തിരിച്ചെടുത്തു ഉള്ളിലെ ശുധബോധത്തിൽ  ഉറപ്പിക്കാൻ  ശ്രമിക്കുംപോളുള്ള ശ്രമകരമായ അവസ്ഥ ചൂണ്ടികാട്ടുന്നു.

///////ഞാൻ കാളയെ പിടിക്കുന്നു .ഭയങ്കരമായ  പരിശ്രമത്തിനു  ശേഷം ഞാൻ അവനെ കീഴടക്കി.////// 

അവബോധത്തിന്റെ ആനന്ദത്തിന്റെ  ഒളിവെട്ടങ്ങൾ  ധ്യാനത്തിലൂടെ അറിയുന്ന  ഒരു സാധകന് 
വളരെ ശ്രമത്തിനു ശേഷം മാത്രമേ ആദ്യമൊക്കെ  ആ അവബോധത്തിൽ ഉറച്ചു നിൽക്കുവാൻ  കഴിയുകയുള്ളൂ.കാരണം മരിക്കുവാൻ കൂട്ടാക്കാത്ത മനസ്സ് തന്റെ ശീലങ്ങളിലൂടെ അയാളെ സദാ വഴിതെറ്റിച്ചു കൊണ്ടിരിക്കുന്നു.

////// .അവന്റെ ഉയർന്ന ഇജ്ച്ചാശക്തിയും ബലവും ഒട്ടുംതന്നെ കുറയാത്തതായി  കാണപ്പെടുന്നു. ////// 

നമ്മുടെ മനസ്സ് നാം കരുതുന്നതിലും 10000 ഇരട്ടി തന്ത്രശാലിയും സൂക്ഷ്മവുമാണ് .അവനെ നാം എത്രതന്നെ പ്രഹരിച്ചാലും പൂർവാധികം  ശക്തിയോടെ തിരിച്ചുവരികയും വഴിതെറ്റിച്ചു കർമ്മബന്ധങ്ങളെ  നേടിത്തരികയും ചെയ്യുന്നു .ധ്യാനത്തിലൂടെ നാം എത്രന്നെ സ്വയം "അഹത്തിനെ" ഇല്ലാതാക്കുവാൻ നോക്കുന്നോ അത്രതന്നെ അവൻ കരുത്താർജിക്കുന്നതായി ആദ്യം നാം കാണുന്നു.കാരണം ഒരു രസകരമായ വസ്തുത ,ആ അഹത്തിനെ ഇല്ലാതാക്കുവാൻ ആദ്യം ശ്രമിക്കുന്നത് നമ്മുടെതന്നെ അഹമാണ് എന്നതാണ്. ഇത്രയ്ക്കു ശക്തിശാലിയാകുന്നതെങ്ങനെ ?.അത് അത്രക്കും സൂക്ഷ്മമാണ്‌.നാം ധ്യാനത്തിലൂടെ അതിനെ കീഴടക്കുവാൻ ഒരുമാർഗം  സ്വീകരിക്കുമ്പോൾ  മനസ്സ് അതിലൂടെത്തന്നെ കയറിവരുന്നു.ഉദാ :- നാം ഈ ബ്ലോഗുകൾ  വായിച്ചു കഴിയുമ്പോൾ മനസ്സിന്റെ സൂക്ഷ്മമായ ആക്രമണങ്ങളെ കുറിച്ചു ചിലത് അറിഞ്ഞു എന്ന് കരുതിയാൽ ,ആ കരുതുന്നത് മനസ്സാണ്.മനസ്സ്  ആ അറിവിനെ ഒരു  ആശയമാക്കി എടുക്കുന്നു.അതോടെ അത് ഭൂതകാലമായിക്കഴിഞ്ഞു.ആ ആശയത്തിന് മുകളിൽ  അൽപ്പം  കഴിയുംപോൾ ഇങ്ങനെ ഒന്ന് വന്നേക്കാം ,"ഞാൻ ഇപ്പോൾ മനസ്സിനെ കീഴടക്കാൻ പഠിച്ചിരിക്കുന്നു ."അതോടെ നാം തോന്നിയപാടെ ,നിരുത്തരവാദപരമായി പ്ര വർത്തിക്കാൻ തുടങ്ങും ..കാരണം അടിയിലെ ആശയം ഇതാണ് ,:-" ഞാൻ മനസ്സിനെ കീഴടക്കാൻ പഠിച്ച ആളാണല്ലോ ,എനിക്ക് തെറ്റ് പറ്റാൻ സാധ്യതയില്ല ".അപ്പോൾ മുതൽ  "മറ്റുള്ളവർ  എല്ലാം മനസ്സിന്റെ പിടിയിലാണെന്നും അവരെ രക്ഷിക്കെണ്ടാതാനെന്നും" ഉള്ള ആശയം വരുന്നു.അതിനായി "കിട്ടിയ അറിവിന്റെ ആയുധങ്ങളുമായി യുദ്ധമുഖത്തെക്കിറങ്ങുകയും  "വീരസ്വർഗം" പൂകുകയും  ചെയ്യുന്നു.ഏതു  ധ്യാന രീതികൾ  ഉപയോഗിച്ചാലും ആദ്യ അവസ്ഥ ഇതുതന്നെയാണ്.അതിനെത്തന്നെ വിദഗ്ധനായ മനസ്സ് നമുക്കെതിരെ ആയുധമാക്കുന്നു.ഇങ്ങനെ ഇഗോയുടെ  ആക്രമണം വരാതിരിക്കുവാനാണ് ഗുരുക്കന്മാർ ബോധപ്രാപ്തിക്ക് ശേഷവും അവരുടെ ഗുരുക്കന്മാരുടെ ശിഷ്യന്മാരായി ആജീവനാന്തം കഴിയുന്നത്‌.സമർപ്പണമാകുന്ന ഭക്തിയെ മരണം വരെ കൊണ്ട് നടക്കുന്നത് . അഹം ഉള്ളവരെ ആ കാള  അതി വിദഗ്ധമായി ശക്തമായി കർമ്മബന്ധങ്ങളിലേക്ക്  വലിച്ചുകൊണ്ട് പോയ്ക്കൊണ്ടെയിരിക്കും .

////////  അവൻ മഞ്ഞു മേഘങ്ങളിൽനിന്നും വളരെയകന്ന ഉയർന്ന  സമതലങ്ങളിലേക്ക്  കുതിക്കുന്നു ,//////////// 

ഇവിടെ മഞ്ഞുമെഖങ്ങൾ എന്നത് വ്യക്തമായി കാണാൻ കഴിയാത്ത മലമ്പ്രദേശം എന്ന  രീതിയിലാണ്.ആധ്യാത്മികതയിലെ യാത്രയിലുടനീളം അൽപ്പം  ആശയക്കുഴപ്പം സാധാരണയാണ്.അതായത് ഒരു മധ്യത്തിന്റെ ഉറപ്പില്ലായ്മ .നിങ്ങൾ ബുദ്ധനോട്  ദൈവത്തെ കുറിച്ചു ചോദിക്കുകയാണെങ്കിൽ അദ്ദേഹം ഉണ്ടെന്നോ ഇല്ലെന്നോ പറയുന്നില്ല .കാരണം ഇതിനു രണ്ടിനും മധ്യത്തിലാണ്‌ സത്യം നിലകൊള്ളുന്നത്.അവിടെയാകട്ടെ മനസ്സിന് പറ്റിപ്പിടിക്കുവാൻ -- ഓ ,+ ഓ ഇല്ല.അവ നാമരൂപങ്ങളുടെ വശങ്ങളാണ്.പൂജ്യത്തിൽ രൂപങ്ങളില്ല ..അതിനാൽ  അവിടെ മനസ്സ് മരിക്കുന്നു.പൂജ്യത്തിൽ പറ്റിപ്പിടിക്കുവാനും അതിലൂടെ നിലനിൽക്കുവാനും  മനസ്സിന് കഴിയില്ലതന്നെ. അതിനു രൂപങ്ങളില്ലാതെയോ ആശയങ്ങളില്ലാതെയോ  നില നിൽക്കുംപോൾ വല്ലാതെ ശ്വാസം മുട്ടുന്നു.അതിനു എപ്പൊഴും രണ്ടിലൊന്ന് തീര്ച്ചപ്പെടുത്തണം .പക്ഷെ ആ തീര്ച്ചപ്പെടുത്തലോടെ ബോധം വർത്തമാനകാലത്തിൽനിന്നും  ഭൂതത്ത്തിലേക്ക് പട്ടിപ്പിടിക്കുകയും സത്യലോകത്തെ നഷ്ടപ്പെടുത്തുകയും ചെയ്യുന്നു.എന്നാൽ ആ പൂജ്യത്തിൽ ശ്രമകരമായി ഉറച്ചു  നിൽക്കുന്നയാളിന്  പിന്നീടിത് ശീലമാകുമ്പോൾ ആ നിർമനത്തിലൂടെ  ആനന്ദം പ്രവഹിക്കാൻ തുടങ്ങുമ്പോൾ ചോദ്യങ്ങളില്ലതെയാകുകയും സ്വയം ഉത്തരമായി മാറുകയും ചെയ്യുന്നു .പക്ഷെ മനസ്സ് ,ഈഗോ പക്ഷെ മരിക്കുവാൻ തയാറല്ല .അത് എപ്പോഴും ശീലങ്ങൾ കൊണ്ട്  ഒരു ആശയം സൃഷ്ടിക്കുകയും അതിലൂടെ അനിയന്ത്രിതമായി നമ്മുടെ ബോധത്തെയും വലിച്ചുകൊണ്ട് കർമ്മബന്ധങ്ങളുടെ സമതലങ്ങളിലേക്ക് അനിയന്ത്രിതമായി കുതിക്കുകയും വലിച്ചിഴക്കുകയും  ചെയ്യുന്നു.അവിടെ മനസ്സ് നമ്മുടെ ബോധത്തെ നിയന്ത്രിക്കുന്നു. വഴിതെറ്റിക്കുന്നു.

////////  അവൻ മഞ്ഞു മേഘങ്ങളിൽനിന്നും വളരെയകന്ന ഉയർന്ന  സമതലങ്ങളിലേക്ക്  
കുതിക്കുന്നു അല്ലെങ്കിൽ കഠിനമായ മലയിടുക്കുകളിൽ ചെന്ന് നിൽക്കുന്നു .////////

ഇതിനു ഉദാഹരണമായി ഒരു കാര്യം നോക്കാം .പല സാധകരും പാതയിലെ ഇഗോയുടെ അനന്തമായുള്ള, മുഷിഞ്ഞ, ആശയക്കുഴപ്പത്തോടെയുള്ള കാത്തിരിപ്പ് അവസാനിപ്പി ക്കാനായി ഒന്നുകിൽ ഒരു നിരീശ്വരവാദി ആയി മാറിയേക്കാം .അല്ലെങ്കിൽ അറിവുകളുടെ ഭാരം നിറഞ്ഞ ബോധമില്ലാത്ത അന്ധവിശ്വാസിയായ ഒരു സമ്പൂർണ്ണ ഭക്തൻ .ഇവരിൽ ചിലർ ഒട്ടുംതന്നെ ക്ഷമയില്ലാതെ തനിക്കു ആത്മസാക്ഷാത്കാരം കിട്ടി എന്ന് സ്വയം വിശ്വസിപ്പിച്ചുകൊണ്ട്ഗുരുക്കന്മാരുടെ വാക്കുകളെ അഹംകാരത്തിനൊടു ചേർക്കുകയും സർവാബധത്തിന്റെ പടുകുഴിയിൽ വീഴുകയും പതിവാണ്. അതിന്റെ ഫലമാണ് സുഖത്തെ ആനന്ദമായി തെറ്റായി കാണുന്ന നാട്ടിലെ പല "ഗുരു" വേഷം കെട്ടലുകളും.ഇതിനായി അവർ സ്ഥിരമായി തെറ്റിധാരണയോടെ തെരഞ്ഞെടുക്കുന്ന വാക്കുകൾ " അഹം ബ്രഹ്മാസ്മി,...തത്വമസി ".ഉപനിഷത്ത്. "നിങ്ങൾ അന്വേഷിക്കുന്നതുതന്നെയാണ് നിങ്ങൾ"-സെൻ ."നിങ്ങൾ നിങ്ങളായിക്കൊണ്ട് സ്വാഭാവികമായി ,സഹജതയിൽ വർത്തിക്കുക ,നിങ്ങൾ ഒരു ബുദ്ധനായിക്കഴിഞ്ഞു ".ഓഷോ."ഇതുപോലുള്ള വാക്കുകൾ ഏറെ ഗുണകരവും അതേസമയം അപകടകരവും ആണ്.ശരിയായ ആഴത്തിൽ മനസ്സിലാക്കിയില്ലെങ്കിൽ അവയിലെ "ഞാൻ" എന്നത് തെറ്റിധരിക്കപ്പെട്ടെക്കാം .ആ "ഞാൻ " എന്നത് നമ്മുടെ ഉള്ളിൽ ആദ്യം കാണുന്ന വ്യക്തിത്വത്തിനോട് ചേരുമ്പോൾ അത് വീണ്ടുംമനസ്സിലൂടെ പുറത്തേക്ക് പോവുകയുംദ്വൈതത്തിന്റെ താരതമ്യം തുടങ്ങുകയും അഹംകാരവും കർമ്മബന്ധവും ഭ്രാന്തും ഫലം ആയിവരികയും ചെയ്യും ...ആ "ഞാൻ " സ്വന്തം വ്യക്തിത്വത്തെ ഉപേക്ഷിച്ചു ധ്യാനത്തിലൂടെ പിന്നെയും ആഴത്തിലേക്ക് പോകുമ്പോൾ അറിയുന്ന അവബോധത്തിൽ ചെന്ന് പറ്റിപ്പിടിക്കുംപോൾ അദ്വൈതത്തിന്റെ അന്തർ -ബാഹ്യ ബോധ --"യോഗവും"-- സംഭവിക്കുകയും ചെയ്യുന്നു .അയാൾ അപ്പോൾ ശരിയായ സാക്ഷാത്കാരം നേടുന്നു.കാരണം ആശയക്കുഴപ്പത്തിൽ നിലനില്ക്കാൻ ശീലിച്ച്ചപ്പോൾ,അയാൾ ചോദ്യങ്ങളുടെ,  അറിവില്ലായ്മയുടെ, നിരഹങ്കാരത്തിന്റെ ലോകത്തുനിന്നും രക്ഷപെടുകയും സ്വയം ജ്ഞാന പ്രകാശരൂപമായ ഒരു ഉത്തരമായി മാറുകയും ചെയ്യുന്നു.

////////അല്ലെങ്കിൽ കഠിനമായ മലയിടുക്കുകളിൽ ചെന്ന് നിൽക്കുന്നു .///////

മനസ്സ് (ഈഗോ ) എന്ന മൃഗം, അനുഭവങ്ങളാകുന്ന ശരിയായ  പാതയിൽ എത്തെണ്ടതിനു പകരം,"ഞാൻ വലിയ ആത്മീയൻ" എന്ന രീതിയിൽ പഠിപ്പിക്കാൻ ഇറങ്ങുന്നു ,സമതലത്തിലൂടെ വിഹരിക്കുന്നു.അല്ലെങ്കിൽ അവൻ ഒരുപാട് പഠിക്കുവാൻ ,അതായത് വെറും പുസ്തകജ്ഞാനം കുന്നുകൂട്ടി, ഇടുങ്ങിയ ചിന്താഗതികളാകുന്ന വിശ്വാസങ്ങളുടെ മലമടക്കുകളിൽ ചെന്ന്  നിൽക്കുന്നു .

ആത്മീയതയിൽ പലരും ആഗ്രഹിക്കുന്നത് ആത്മീയരുടെ വേഷം കെട്ടി നടക്കുന്ന മറ്റുപലരിൽനിന്നും ഇത്തരം വാക്കുകൾ കേട്ട് രോമാഞ്ചം അണിയുവാനാണ്.ഇവയാണ് ആ വാക്കുകൾ ."അതെ ..നിങ്ങൾ ഇപ്പോൾ ബോധവാനാണ് .(കാരണം സ്വയം ഉറപ്പില്ല )...ആത്മീയതയിൽ ഒരു വലിയ അറിവുള്ള വ്യക്തിയാണ്."അതോടെ ആ പാവത്തിനെ സ്വയം പറ്റിച്ച്ചുകൊണ്ടിരിക്കുന്ന അയാളുടെ ഈഗോ സംതൃപ്തമാവുകയും മറ്റേയാളെ പുകഴ്ത്തുവാൻ തുടങ്ങുകയും ചെയ്യും.അതെ ..അതിനുവേണ്ടിയാണല്ലോ ആദ്യത്തെയാൾ ഇതുപോലെ പുകഴ്ത്തിയതും. ഒരു ബിസിനസ് മര്യാദ .ഇനി മറിച്ച് സത്യസന്ധമായി ആരെങ്കിലും ആത്മാര്തതകൊണ്ട്‌ "അല്ലയോ സ്നേഹിതാ ,അങ്ങ് പുറം തിരിഞ്ഞാണ് നടക്കുന്നതെന്ന് തോന്നുന്നു "എന്ന് തുറന്നു പറഞ്ഞാൽ ആനിമിഷം വരെ സ്നേഹിതനായ ആൾ ശത്രുവായിക്കഴിഞ്ഞു. ആ മനുഷ്യൻ കുറഞ്ഞവനെന്നു പറഞ്ഞെന്നു ഈഗോ തെറ്റിദ്ധരിക്കുകയും അഹംകാരിയെന്നു മുദ്രകുത്തി സ്നേഹിതനുവേണ്ടി നല്ലൊരു മരക്കുരിശു തയാറാക്കുകയും ചെയ്യുന്നു.ഈ രാഷ്ട്രീയമാണ് ആത്മീ യതയിൽ വ്യക്തികളെ പരസ്പരം തളര്ത്തുന്നത്. എന്നാൽ ബുദ്ധിമാൻ ആ പറഞ്ഞത് എന്തുകൊണ്ടെന്ന് സ്വകാര്യമായി തന്റെടത്ത്തോടെ തുറന്നു ചോദിക്കുകയും തുറന്ന മനസോടെ സംവാദങ്ങളിൽ ഏർപ്പെടുകയും തനിക്കു ഗുണമെന്നു കാണുന്നവയെ സ്വീകരിച്ചു അല്ലാത്തവയെ തള്ളി തന്റെ ലക്ഷ്യത്തിൽ എത്തുകയും ചെയ്യുന്നു.കാരണം അയാളെ സംബന്ധിച്ച് അപരന്റെ അഹംകാരമോ ബോധോദയമോ ഒരു വിഷയമേയല്ല.ആ അഹംകാരത്തിന്റെ സംരക്ഷണാർഥ മുള്ള ന്യായീകരണങ്ങളില്ലാത്ത ,നാട്യങ്ങളില്ലാത്ത മുൻ വി ധികളില്ലാത്ത അഹംകാരരഹിതമായ മനസ്സ് എന്തിനെയും സ്വീകരിക്കുവാൻ വേണ്ടി സദാ തുറന്നിരിക്കുന്നു.

സെൻകഥ :-
നാലു ഭിക്ഷുക്കള്‍ ഒന്നുമുരിയാടാതെ ബോധിധർമ്മനെപൊലെ  മതിലിനഭിമുഖമായി ഒരാഴ്ച ധ്യനത്തിലിരിക്കാൻ തീരുമാനിച്ചു ..ആദ്യ ദിവസം പകല്‍ മുഴുവന്‍ അവര്‍ നിശബ്ദരായിരുന്നു .. രാത്രി വിളക്കിന്റെ നാളം പതുക്കെ ഇളകാന്‍ തുടങ്ങിയപ്പോള്‍ ഒരാള്‍ മൌനം ഭേദിച്ചു:
" ദാ വെളിച്ചം അണയാന്‍ പോകുന്നു..."
" ഛെ.. നാം ഒരു വാക്ക് പോലും ഉരിയടരുത് " എന്നായി രണ്ടാമന്‍.
"നിങ്ങള്‍ ഇരുവരും എന്താ വര്‍ത്തമാനം പറയുന്നത്??" എന്ന് മൂന്നാമനും...
നാലാമന്‍ : "ഹ ഹ ഹാ ഞാന്‍ ഒരാള്‍ മാത്രമാണ് സംസാരിക്കാത്തത് " .....







Friday, August 7, 2015


4.മൂന്നാം  ചിത്രം                               
                                                                   കാളയെ കണ്ടെത്തുന്നു .

കവിത-3
 ://////////ഞാൻ വാനമ്പാടികളുടെ ഗാനം കേൾക്കുന്നു. സൂര്യന്  ഇളംചൂടാണ് . മന്ദമാരുതൻ  വീശുന്നു .തീരത്തെ അരളിമരങ്ങൾ ഹരിതാഭയാർന്നിരിക്കുന്നു.ഇവിടെ  കാള  മറഞ്ഞിരിക്കുന്നേയില്ല .ഏതു  ചിത്രകാരനാണ്  ആ  ബൃഹത്തായ തലയും ,ഗംഭീരമായ കൊമ്പുകളും വരക്കാനാവുക ?//////////
3. Perceiving the Bull.I hear the song of the nightingale.The sun is warm, the wind is mild,willows are green along the shore -Here no Ox can hide! What artist can draw that massive head,those majestic horns?


                            മൂന്നാം ചിത്രത്തിൽ അവൻ കാളയെത്തന്നെ  കണ്ടെത്തുന്നു.അന്വേഷകൻ  ആ ധ്യാനമാകുന്ന കാൽപ്പാടുകളെ പിൻതുടർന്നു ചെല്ലുമ്പോൾ അവൻ ഈശ്വരന്റെ ഒളിവെട്ടം  കണ്ടെത്തുന്നു .
///////// ഞാൻ വാനമ്പാടികളുടെ ഗാനം കേൾക്കുന്നു.സൂര്യന്  ഇളംചൂടാണ് . മന്ദമാരുതൻ  വീശുന്നു .തീരത്തെ അരളിമരങ്ങൾ ഹരിതാഭയാർന്നിരിക്കുന്നു./////// 
അന്വേഷകൻ  ധ്യാനമാർഗത്തിൽ  പുരോഗതിയിലേക്ക് നീങ്ങുമ്പൊൾ അവന്റെ ഇന്ദ്രിയങ്ങൾ കൂടുതൽ കാര്യക്ഷമമായി പ്രവർത്തിക്കുവാൻ  തുടങ്ങുന്നു.കാരണം അവൻ തന്റെ മനസ്സിനെ ,ചിന്തകളെ ഇല്ലാതാക്കുവാൻ പഠിച്ചു വരുന്നു.നാം ശ്രദ്ധിച്ചിട്ടുണ്ടോ ..നമ്മുടെ ചിന്തകൾ  പ്രവർത്തിക്കുംപോൾ  നമ്മുടെ ബോധം  ഇന്ദ്രിയങ്ങളി ൽനിന്നുള്ള സംവേദനങ്ങൾ വളരെ കുറച്ചെ സ്വീകരിക്കുകയുള്ളൂ.ഒരുവൻ കാമുകിയെ തെരഞ്ഞ്  ഒരു തെരുവിലൂടെ നടക്കുമ്പോൾ ആളുടെ ബോധം മുഴുവൻ ചിന്തകളിൽ ആയിരിക്കുന്നു.അപ്പോൾ അവിടത്തെ ചായക്കടയിൽനിന്നും  ഉയരുന്ന പങ്കജ് ദാസിന്റെ ഇഷ്ടപ്പെട്ട ഗസൽ  കേൾക്കുകയില്ല. അവിടത്തെ  അത്തർ കടയില്നിന്നുള്ള സുഗന്ധം അറിയുകയില്ല.അവിടത്തെ ആർക്കിയോളജി  ഷോപ്പിലെ അതിമനോഹരമായ ശിൽപ്പങ്ങൾ നാം കാണുകയില്ല.കയ്യിൽ  കോറിച്ചുകൊണ്ടിരിക്കുന്ന മസാലകപ്പലണ്ടിയുടെ സ്വാദും അറിയുകയില്ല.വർത്തമാനകാല ജീവിതമാകുന്ന പണം നിറച്ച ബാഗ് നഷ്ടപ്പെടുന്നത് അയാൾ  ഒട്ടുംതന്നെ അറിയുകയില്ല.കാരണംആ മനുഷ്യൻ  ചിന്തകളാകുന്ന  ഭാവി-ഭൂതങ്ങളാൽ  നിയന്ത്രിക്കപ്പെടുകയായിരുന്നു.എന്നാൽ വേഗം അവിടേക്ക്  അയാൾ തെരഞ്ഞിരുന്ന കാമുകിയെകാണ് മ്പോൾ അയാൾ  വേഗം വർത്തമാനകാലധ്യാനാവസ്ഥയിൽ എത്തുകയും തന്റെ അടിസ്ഥാനമായ ബോധകെന്ദ്രത്തിലെത്തുകയും ചെയ്യുന്നു.അതുകൊണ്ട് അയാൾക്ക്‌ ആനന്ദമുണ്ടാവുന്നു .പക്ഷെ അയാൾ കരുതുന്നു ആ പെണ്‍കുട്ടിയാണ് തന്റെ ആനന്ദത്തിനു കാരണമെന്ന്.അവൾ തിരിച്ചും .അവർ തിരികെ നടക്കാൻ തുടങ്ങുന്നു.അവളുടെ സാന്നിധ്യമുള്ള അത്രയും നേരം  ആ സാന്നിധ്യം അയാളെ വർത്തമാനകാലത്തിൽ നിലനിർത്തുന്നു .ഇപ്പോൾ അവളെ കാണണം എന്ന  ചിന്തയോ അവളെ മുൻപ് കണ്ടതിനെ പറ്റിയോ ഒന്നും അയാൾ  ചിന്തിക്കുന്നില്ല.ചിന്തകൾ  മൗനത്തിനു  വഴിമാറി.അപ്പോൾ അൽപ്പം മുൻപ് കടന്നുവന്ന ഷോപ്പുകളിലെ ഗാനവും പ്രതിമകളുടെ സൗന്ദര്യവും അത്തറിന്റെ സുഗന്ധവും അയാൾ  അത്ഭുതത്തോടെ ആദ്യമായി കാണുന്നതുപോലെ അറിയുന്നു.അപ്പോൾ അയാൾ  ജീവിക്കുന്നു .ഓരോനിമിഷവും ആനന്ദിക്കുന്നു .ഓരോ ദൃശ്യങ്ങളും മനോഹരമായി തോന്നുന്നു.മുൻപ് എത്രയോതവണ കണ്ടിരിക്കുന്നെങ്കിലും അവയ്ക്ക് ഇത്രക്കും അത്ഭുതകരമായ ചാരുത തോന്നിയിരുന്നില്ല.
ധ്യാനത്തിലും ഇതുതന്നെ സംഭവിക്കുന്നു.വ്യത്യാസം ദിശയിലാണ്.ഇവിടെ അയാൾ  തന്റെ പ്രണയം  പുറത്തുള്ള കാമുകി കാരണമാണെന്ന് കരുതുകയും അവൾ മറ്റൊരുത്തന്റെ ഭാര്യയാണെങ്കിലും അവൾക്കായി  മരിക്കുവാനോ കൊല്ലുവാനോ പോലും തയാറാവുകയും ചെയ്യും .
എന്നാൽ ധ്യാനിക്കുന്നയാൾ  ആ പ്രണയത്തിന്റെ ഉറവിടത്തെ അറിയുകയും ആ ആനന്ദം സംഭവിക്കുന്നത്‌ എപ്പോഴും തന്റെ ഉള്ളിൽനിന്ന്  വരുന്നതാണെന്ന് കണ്ടെത്തി അത്  വരുന്നതിന്റെ നിലക്കാത്ത ഉറവിടം കണ്ടെത്തുന്നു .അപ്പോള്  ഉള്ളിൽനിന്നുള്ള ,ഒരിക്കലും തന്നിൽനിന്നന്യമാകാത്ത  ആ ആനന്ദത്തിൽ വര്ത്തമാനകാലത്തോടോപ്പം  നീങ്ങുന്ന അയാൾ  സദാ തന്റെ എല്ലാ ഇന്ദ്രിയ സംവേദനങ്ങളെയും ഒരുമിച്ച് ആസ്വദിക്കുന്നു .ഓരോനിമിഷവും പ്രപഞ്ചത്തിലെ ഓരോന്നും തനിക്കു ആസ്വദിക്കുവാനുള്ളതായി മാറുന്നു.അപ്പോൾ അയാൾ  ചെറിയ തണുപ്പും ചൂടും ശബ്ദവും നിറങ്ങളുമെല്ലാം വ്യക്തമായി ആഴത്തിൽ അനുഭവിക്കുന്നു.അപ്പോൾ ഇവയെല്ലാം സമൂലമായി  സമ്മേളിക്കുന്ന ഒരു ബിന്ദുവിനെ അറിയാൻ തുടങ്ങുന്നു.
/////////////// ഇവിടെ  കാള  മറഞ്ഞിരിക്കുന്നേയില്ല .//////////// 
അത് എപ്പോഴും  ഇത്തരത്തിൽ മുന്നിലും  ചുറ്റും ഉണ്ടായിരുന്നു.പക്ഷെ അപ്പോൾ തന്റേതായ സങ്കൽപ്പലോകത്ത്തിന്റെ  പിടിയിൽ  ആയിരുന്നതിനാൽ അറിഞ്ഞില്ല എന്നുമാത്രം."പ്രത്യക്ഷം ബ്രഹ്മാ"- ഈ പ്രത്യക്ഷത്തിൽ കാണുന്നതെല്ലാം ഈശ്വരനാണ് എന്ന് ഗുരുക്കന്മാർ പലരീതിയിലും പറയുന്നുണ്ടെങ്കിലും അതിനെ പിടികിട്ടാതെ ഇരിക്കുവാൻ കാരണം ഈ ഇന്ദ്രിയങ്ങളിലൂടെ ബോധത്തിന്  സ്വതന്ത്രമായി ഒഴുകാൻ സമ്മതിക്കാതെ ചിന്തകൾ  തടസമുണ്ടാക്കുന്നതിനാലാണ്.
എന്നാൽ ധ്യാനം സംഭവിക്കുന്നയാളിൽ  ഇന്ദ്രിയങ്ങൾ പൂര്ണമായി പ്രവർത്തിക്കുന്നു .അയാൾ  എല്ലാത്തിനെയും ഒരെനിമിഷം അറിയുവാൻ തുടങ്ങുന്നു. സമൂലതയെ ,കാരണത്തെ അറിയുവാൻ തുടങ്ങുന്നു.
എല്ലായിടവും അവൻ മറഞ്ഞിരിക്കാതെ ആദ്യമേതന്നെ തുറന്നിരുന്നതായി കണ്ടെത്തുന്നു.ജ്ഞാനം ഉണ്ടാവുകയല്ല ആത്മസാക്ഷാത്കാരത്തിനു  വേണ്ടത് ...അജ്ഞാനം മാറുകയാണ്.പ്രകാശം ഉണ്ടാവുകയല്ല വേണ്ടത് നിഴൽ  നീങ്ങുകയാണ് .കള്ളം ഇല്ലാതാവുകയാണ് വേണ്ടത് അപ്പോൾ ആദ്യമെതന്നെയുള്ള സത്യം വെളിവാവുകയാണ് ചെയ്യുക.
//////////// ഏതു  ചിത്രകാരനാണ്  ആ  ബൃഹത്തായ തലയും ,ഗംഭീരമായ കൊമ്പുകളും വരക്കാനാവുക ?//////////
ഈശ്വരനെ  അൽപ്പമെങ്കിലും അനുഭവിച്ചവർ  അതിനെക്കുറിച്ചു  പറയാൻ ഇഷ്ടപ്പെടാറില്ല.കാരണം കേൾക്കുന്നയാളിന്  അത് അനുഭവിക്കാൻ കഴിയുകയുമില്ല.തെറ്റായിധരിക്കുകയും ചെയ്യും.അതുകൊണ്ടാണ് ലോകത്ത് അതിനു ശ്രമിച്ചവർ ഒക്കെ പരാജയപ്പെട്ടത് .ഇന്നുവരെ ഈശ്വരനെ കുറിച്ചുള്ള അറിവുമാത്രം   അപൂർണമായി  നിൽക്കുന്നതും  അതുകൊണ്ടാണ്.കാരണം എല്ലാം സൃഷ്ടിക്കുന്നത് മനസ്സാണ് .അതിനാൽ  അതിനെന്തും മനസ്സിലാക്കാനാവും .എന്നാൾ  മനസ്സിനെ സൃഷ്ടിക്കുന്ന അതിനു പിന്നിലുള്ള ബോധത്തെ അതിനു കണ്ടെത്താനാവുകയില്ല.അതിനുസ്വയം അപ്പോൾ ഇല്ലാതാവേണ്ടി വന്നാലേ അതിന്റെ അടിസ്ഥാന രൂപത്തെ അറിയാൻ കഴിയു.തിരമാല സ്വയം ഇല്ലാതാകുമ്പോൾ സമുദ്രത്തെ അറിയുന്നു.അതിനാൽ  സ്വയം ഓരോരുത്തരും അനുഭവിച്ചറിയാൻ മാത്രം കഴിയുന്നതിനെ പറഞ്ഞു മനസ്സിലാക്കുകയെന്നത് അസാധ്യമാണ്  എന്ന് സെൻഗുരു  പറയുന്നു. ചുരുക്കത്തിൽ പരമാത്മബോധത്തിനെ വ്യക്തമായി വർണ്ണിക്കാൻ ആർക്കും  സാധിക്കുകയില്ല.കാരണം അത് അനുഭവിക്കുവാൻ ഉള്ളതാണ്.ആ ചിത്രം ആസ്വദിക്കുവാനുള്ളതാണ് .അനുകരിക്കുവാനുള്ളതല്ല .അതുകൊണ്ടാണ് ബുദ്ധൻ  ഈശ്വരനെകുരിച്ച് മൗനം  പാലിച്ചത് .അതുകൊണ്ടാണ് ഋഷി ഓംകാരത്തിന്റെ നാലാം പാദമായ മൗനത്തെ ഒരു പേരുചൊല്ലി വിളിക്കാൻ അറിയാതെ "നാലാമത്തേത് " എന്ന് മാത്രം വിളിച്ചത്.അതുകൊണ്ടാണ് ജീസസ് ദൈവരാജ്യത്തെക്കുറിച്ചു ബിംബങ്ങൾ അഥവാ ഉപമകൾ  ഉപയൊഗിച്ചുമാത്രം  സംസാരിച്ചതു.അതുകൊണ്ടാണ്  പുറമേ വൈരുദ്ധ്യാത്മകമായി കാണപ്പെട്ടുകൊണ്ട് ഭഗവദ് ഗീത ചിലർക്കെങ്കിലും  ആശയക്കുഴപ്പങ്ങൾ ഉണ്ടാക്കുന്നത്‌.അതുകൊണ്ടാണ് ഖുറാനിൽ അല്ലാഹുവിന്റെ 100 നാമങ്ങളിൽ 100 ആമത്തെത് മൗനമായതു . അതുകൊണ്ടാണ്  ഈശ്വരനെ അറിയുന്നവർ "മുനി " എന്ന് വിളിക്കപ്പെടുന്നത് .

സെൻകഥ :-
ഒരു ഗുരു ഹുയാന്‍ഗ്‌ബോ പറഞ്ഞു 'നിങ്ങള്‍ എല്ലാവരും പലയിടങ്ങളിലായി അലയുകയും പഠിയ്ക്കാനായി നല്ലൊരു ഗുരുവിനെ അന്വേഷിയ്ക്കുകയും ചെയ്യുന്നവരാണ്. എത്തേണ്ടിടത്ത് നിങ്ങള്‍ എത്തിയതെങ്ങനെയാണ്. ബോധോദയം ലഭിച്ച ഒരു ഗുരുവിനായി നിങ്ങള്‍ തിരഞ്ഞുകൊണ്ടേയിരിക്കുന്നു. നിങ്ങളില്‍ ഇല്ലാത്ത എന്തെങ്കിലും ഗുരുവിന് തരാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ഇതു ചെയ്യുന്നത്. ചൈനയിലെവിടെയും ഒരു സെന്‍ ഗുരുവില്ലെന്നത് നിങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ടോ?' 
ഗുരു പറയുന്നത് കേട്ടപ്പോള്‍ ഒരുസന്യാസി ചോദിച്ചു 'അപ്പോള്‍ ഇത്രയും ആശ്രമങ്ങളും അവയുടെ മഠാധിപതികളും?' 
അപ്പോള്‍ ഹുയാന്‍ഗ്‌ബോ 'ഞാന്‍ ഇവിടെ സെന്‍ ഇല്ലെന്നല്ല പറഞ്ഞത് അധ്യാപകരില്ലെന്നാണ് പറഞ്ഞത്'
തുടരും .......Sree..
Like page-https://www.facebook.com/pages/Thapovan-spiritual-research-and-meditation-centre/520513041382625