Tuesday, July 28, 2015

3 .രണ്ടാം  ചിത്രം.
.കാൽപാടുകൾ കണ്ടെത്തുന്നു 


കവിത-2 :-//////////////  "നദീതീരത്തിനടുത്തായി ,മരങ്ങളുടെ  ചുവട്ടിൽ ഞാൻ  ആ കാൽപ്പാടുകൾ കണ്ടെത്തുന്നു . സുഗന്ധമുള്ള പുല്ലുകളുടെ അടിയിൽപോലും  ഞാൻ ഇപ്പോൾ  അവന്റെ പാടുകൾ  കാണുന്നു. അപരിഷ്കൃതമായ ,വിദൂരങ്ങളിലെ പർവതങ്ങളുടെ  അടിയിലും അവ കാണപ്പെട്ടു .സ്വർഗത്തെക്ക് നോക്കി നടക്കുന്ന ഒരുവൻറെ  മൂക്കുകളാൽ ഇനി ഒട്ടുംതന്നെ ആ കാൽപാടുകൾ മറഞ്ഞിരിക്കുകയില്ല"./////////////
2. Discovery of the Footprints .Along the riverbank under the trees,I discover footprints.Even under the fragrant grass,I see his prints.Deep in remote mountains they are found.These traces can no more be hidden
than one's nose, looking heavenward.


                              രണ്ടാം ചിത്രത്തിൽ ഒരു അന്വേഷകൻ ആ ബോധോദയമാകുന്ന  കാളയുടെ കാൽപ്പാടുകൾ  കണ്ടെത്തുകയാണ്. ആ അടയാളങ്ങൾ ചുറ്റുമുണ്ടെങ്കിലും "അന്വേഷകൻ" എന്ന  ഈഗോ / "അഹം" ഉള്ളിടത്തോളം  നാം കണ്ടെത്തുകയില്ല .പുറംലോകത്തെക്കുള്ള ബോധത്തിന്റെ ഉപയോഗത്തിലൂടെ മനുഷ്യൻ ചൊവ്വയിൽ ഉപഗ്രഹങ്ങൾ വിട്ടു.അപ്പോൾ ആ ബോധത്തിനെ സ്വന്തം ഉള്ളിലേക്ക് തിരികെ വിട്ടാലോ? ആ ആന്തരിക-ബാഹ്യ ഊർജങ്ങളുടെ  കൂടിച്ചേരൽ ബോധോദയം എന്ന  ഒരു വിസ്ഫോടനത്തിനു കാരണമാകുന്നു.അവനവന്റെ ഉള്ളിലേക്കുള്ള, ബോധംകൊണ്ടുള്ള അന്വേഷണഫലമാണ് ബോധോദയം .ആ അന്വേഷനത്തിനു  തടസം ഈഗോ  അഥവാ വ്യക്തിത്വം ,ചിന്തകൾ ഇവയാണ്.പൂർണമായും  അന്വേഷകൻ  എന്ന വ്യക്തിത്വമാകുന്ന   "അഹം " പൂര്ണമായും ഇല്ലാത്തെയാകുമ്പോൾ,ആ പരാജയം പൂർണമാകുമ്പോൾ അവിടെ ശുദ്ധബോധം തെളിഞ്ഞു വരുന്നു.100 %സമർപ്പണം  സംഭവിക്കുമ്പോൾ ഇപ്പോഴേ ഒരു ബുദ്ധനായ ഒരുവൻ  തന്റെ ബുദ്ധത്വം ചിന്തകളിൽനിന്നും വേർതിരിച്ചറിയുന്നു.അയാൾക്ക്‌ പിടികിട്ടുന്നു .."ഇതാണ് ..ഈ വാതിലുകളാണ്  ഞാൻ ഇത്രയുംനാൾ അന്വേഷിച്ചത് ".അപ്പോൾ അയാൾ  തന്റെ അതിബോധതലത്തിലെക്കുള്ള വാതിലുകൾ കണ്ടെത്തുന്നു. അയാളിൽ അസ്തിത്വം തന്റെ ഒളിവെട്ടങ്ങൾ ചൊരിയുന്നു.

/////// നദീതീരത്തിനടുത്തായി ,മരങ്ങളുടെ  ചുവട്ടിൽ ഞാൻ  ആ കാൽപ്പാടുകൾ കണ്ടെത്തുന്നു .////////

സെൻ  ഗുരുക്കന്മാർ ശിഷ്യന്മാരെ   എപ്പോഴും ബിംബങ്ങളിലൂടെ  യാണ് ആത്മസാക്ഷാത്കാരത്തിൽ എത്തിച്ചിരുന്നത് .കാരണം നേരിട്ട് വാക്കുകളിൽ  പറയുമ്പോൾ അത് അസത്യവും ചെറുതും ആയിമാറുന്നു .                ഇവിടുത്തെ നദി എന്നത് ഈശ്വര സാക്ഷാത്കാരത്തിലേക്കുള്ള വിവിധ  പാതകളാണെന്ന്  നാം കണ്ടുവല്ലോ .ആ നദിയിലൂടെ   എന്നിവിടെ പറയുന്നില്ല . കാരണം  ഇന്ന് ആ മാർഗങ്ങൾ പലതും ആളുകളുടെ കച്ചവട സ്ഥാപനങ്ങൾ ആയി മാറിയിരിക്കുന്നു.ഇനിയും അത് സംഭവിച്ചുകൊണ്ടിരിക്കും .അതിനാൽ    ഇവിടെ സെന്മാസ്റെഴ്സ് പറയുന്നത് അവക്കടുത്ത് എന്നാണു .

////// മരങ്ങളുടെ  ചുവട്ടിൽ ഞാൻ  ആ കാൽപ്പാടുകൾ കണ്ടെത്തുന്നു .////////

ആ ദിശാസൂചകങ്ങളായ  അടയാളങ്ങൾ ഗുരുക്കന്മാരായ തണൽ  മരങ്ങളുടെ ചുവട്ടിൽ  കാണപ്പെടുന്നു .അവർ നദീതീരത്തു കറങ്ങി നിൽപ്പുണ്ടാവും .കാരണം അവരെ നേർവഴി കാട്ടിയവരോടുള്ള ,നന്ദിസൂചകമായി തനിക്കു പിന്പേ വരുന്ന വഴി തെറ്റുന്നവരെ കാത്ത്(അല്ലാത്തവർക്കവരുടെ ആവശ്യമില്ല),ശരിയായ വഴി കാട്ടുവാനായി.  മണൽകാറ്റിൽ പെട്ട്  ഈശ്വരന്റെ കാൽ പാടുകൾ  മായ്ക്കപ്പെടാതെ അവർ കാത്തുസൂക്ഷിച്ചുകൊണ്ടിരിക്കുന്നു .അവർ മറ്റൊന്നും ചെയ്യുന്നില്ല ..തങ്ങളുടെ വള്ളി പടർപ്പുകളാൽ തടസം സൃഷ്ടിക്കുന്നു  .അപ്പോൾ അവന്റെ തല അൽപ്പം കുനിക്കുക  മാത്രം ചെയ്യുന്നു. പൊടുന്നനെ
അവൻ  ആ കാൽപ്പാടുകൾ താഴെ കണ്ടെത്തുന്നു .

////////// സുഗന്ധമുള്ള പുല്ലുകളുടെ അടിയിൽപോലും  ഞാൻ ഇപ്പോൾ  അവന്റെ പാടുകൾ  കാണുന്നു.//////////////

വളരെ പ്രധാനപ്പെട്ട ഒരുകാര്യമാണിവിടെ വ്യംഗ്യം .സുഗന്ധമുള്ള പുല്ലുകൾ  എന്ന് സൂചിപ്പിക്കുന്നത്  നമ്മുടെ മനസ്സിനെ ആവാഹിച്ചു പ്രചോദിപ്പിച്ചു വഴിതെറ്റിക്കുന്ന ഇന്ദ്രിയാനുഭവങ്ങളുടെ സ്വാഭാവികമായ പരിവർത്ത നത്തെയാണ്. കാരണം അവക്ക്  ഏറെ സുഗന്ധമുള്ളതിനാൽ , തന്റെ ലക്ഷ്യമാകുന്ന കാളയെവിട്ട് മനസ്സ് സുഖത്തിന്റെ ,സുഗന്ധത്തിന്റെ പിറകെ അലഞ്ഞു വഴിതെറ്റുന്നു.
എന്നാൽ  ഒരുവൻ  സെൻ അനുഭവിക്കുവാൻ തുടങ്ങുമ്പോഴേക്കും അയാളെ ഇന്ദ്രിയാനുഭവങ്ങൾ ശല്യംചെയ്യുന്നില്ല. അയാളെ ഒരുസുഗന്ധങ്ങളും ഭ്രമിപ്പിക്കുന്നില്ലെന്നു മാത്രമല്ല തന്റെ മാർഗം  അവ ആസ്വദിച്ചു കൊണ്ടുതന്നെ അവക്കടിയിൽ അയാൾ  കണ്ടെത്തുന്നു .
എല്ലാ വികാരവിചാരങ്ങളെയും മനസ്സിന്റെ ചിന്തകളുടെ ഇടപെടലില്ലാതെ സാക്ഷിയായി  ശ്രധിക്കുവാനാണ് സെൻ  നമ്മോടു പറയുന്നത്.അപ്പോൾ ആ ഇന്ദ്രിയ സംവേദനങ്ങൾ അറിയുമ്പോഴും നമ്മുടെ ബോധം നഷ്ടപ്പെടുന്നില്ല.നാം ഒരു നല്ല ഭക്ഷണം കഴിക്കുമ്പോൾ അത് കഴിക്കുക മാത്രമല്ല സാധാരണയായി ചെയ്യാറ്.ടി വി  ഓണാക്കുകയോ  ഒഫീസിലെ ജോലികളെപറ്റി ചിന്തിക്കുകയോ ചെയ്യാൻ തുടങ്ങും .അവസാനം ഭക്ഷണം തീരുമ്പോൾ "അയ്യോ തീർന്നൊ ,അല്പ്പംകൂടി "എന്ന് പറയുകയും അമിതവണ്ണത്തെ  നേടുകയും ചെയ്യുന്നു.
നാം ജീവിക്കുന്നില്ല .ജീവിതതിന്റെ ആനന്ദം നമുക്ക് നഷ്ടമായത്  ഇങ്ങനെയാണ് .എന്നാൽ സെൻ  പറയുന്നു ആ ഇന്ദ്രിയ സംവേദനങ്ങളെ സഹജമായി,പൂർണ്ണ ബോധത്തോടെ  അറിഞ്ഞാൽ  അത് നമ്മെ വഴിതെറ്റിക്കുകയില്ല . അതായത് നാം ആ ഭക്ഷണം പൂർണ  ബോധത്തോടെ ആസ്വദിച്ചാൽ പിന്നീടു  ആ കൊതി മാറുന്നു.എന്നാൽ ബോധമില്ലാതെ ആസ്വദിക്കുമ്പോൾ ആ കൊതി കൂടുകയും ചെയ്യുന്നു.ചുരുക്കത്തിൽ ഇന്ദ്രിയ പ്രലോഭനങ്ങളെ സഹജമായി, ബോധപൂർവം അറിഞ്ഞവന് ,  അവ രൂക്ഷമായി  പ്രലോഭിപ്പിക്കുംപോഴും അവക്കടിയിൽ  തന്റെ വഴി കണ്ടെത്താൻ സാധിക്കുന്നു എന്ന് സെൻ  പറയുന്നു .

//////////അപരിഷ്കൃതമായ ,വിദൂരങ്ങളിലെ പർവതങ്ങളുടെ  അടിയിലും അവ കാണപ്പെട്ടു ./////////

മനുഷ്യന് ഇന്ന് ഏറെ വിദൂരമായിത്തീർന്ന, നൈസർഗികതയിലും സ്വാഭാവികതയിലും അപരിഷ്കൃതമായ ഇടത്തും നിഷ്കളങ്കതയിലും സഹജതയിലും  സ്വപ്രകൃതിയിലും സ്വീകാര്യത്യിലും കുഞ്ഞുങ്ങളിലും ദൈവം കുടികൊള്ളുന്നു.കാരണം ഇവയൊക്കെ ഇന്നും മനുഷ്യന് വൃത്തികേടാക്കുവാൻ കഴിഞ്ഞിട്ടില്ല.അവ ദൈവികമായിത്തന്നെ നിലനിൽക്കുന്നു .ദൈവത്തിന്റെ ആ കാൽപാടുകൾ ..കയ്യൊപ്പുകൾ സൂക്ഷിച്ചു നോക്കിയാൽ  അവയിൽ  കാണാൻസാധിക്കും.ബോധമില്ലാത്ത മനുഷ്യർ  ഇടപെടുന്നതെല്ലാം യാന്ത്രികവും ഉപരിപ്ലവവും ദോഷകരവും സ്വാഭാവികതക്കെതിരും ഒക്കെയായി മാറുന്നു.അവ ആ കാൽപ്പാടുകളെ  മായ്ച്ചു കളയുന്നു .അതുകൊണ്ടാണ് സഹജതയിൽ ആ വാതിലുകൾ തുറക്കപ്പെടുന്നത് .

///////////////സ്വർഗത്തെക്ക് നോക്കി നടക്കുന്ന ഒരുവൻറെ  മൂക്കുകളാൽ ഇനി ഒട്ടുംതന്നെ ആ കാൽപാടുകൾ മറഞ്ഞിരിക്കുകയില്ല".////////////////////////////
///////// സ്വർഗത്തെക്ക് നോക്കി നടക്കുന്ന ഒരുവൻറെ  മൂക്കുകളാൽ ഇനി ഒട്ടുംതന്നെ ആ കാൽപാടുകൾ മറഞ്ഞിരിക്കുകയില്ല"./////////////

അതെ ,അത് നമ്മുടെ മൂക്കിനു കീഴെ ഉണ്ട് .. നമുക്ക് ചുറ്റും ഉണ്ട് ,ഈ കാണുന്ന പ്രപഞ്ചം  എല്ലാംതന്നെ ഈശ്വരനാണ് .എങ്കിൽപിന്നെ  അത് അറിയാത്തതെന്തേ ?..സെൻ  മാസ്റർ പറയുന്നു അത് കാഴ്ച്ചയുടെ ചെറിയൊരു ധാരണാ വ്യത്യാസം മാത്രമാണ്. ദൃഷ്ടി തലകീഴായി നോക്കുന്നതിന്റെ കുഴപ്പം മാത്രം.

ഒരിക്കൽ ഒരുവൻ  സ്റ്റാർ ഹോട്ടലിലെ ചുവരിലെ പയിന്റിംഗ് ണ്ടു .
വലിയ വിലകൂടിയ ചിത്രമാണ് ഇതെന്ന് മറ്റുള്ളവർ  പറഞ്ഞു കേട്ടിരുന്നു .അയാൾ  റിസ്പ്ഷനിസ്റ്റിനോട് ആ ചിത്രത്തെ വർണ്ണിക്കാൻ  തുടങ്ങി . അൽപ്പനേരം  കഴിഞ്ഞപ്പോൾ അയാൾ "സോറി സാർ " എന്ന് പറഞ്ഞ് ,പോയി ഒരു ചുറ്റികയും ആണിയും  കൊണ്ടുവന്നു തലതിരിഞ്ഞു കിടന്ന ആ ചിത്രം രണ്ടു ആണികൾ കൂടി തറച്ചു  നിവർത്തി  നിറുത്തി.
സത്യത്തിൽ അപ്പോഴാണ്‌ നാണംകെട്ടുപോയ അയാൾക്ക് ആ ചിത്രം യതാർഥത്തിൽ എന്താണെന്ന് പിടികിട്ടിയത്
യാഥാസ്ഥിതിക മതവാദികൾക്കു സംഭവിക്കുന്ന അപകടവും ഇതുതന്നെ ..അവർ മുകളിലേക്ക്,മരിച്ചു കഴിഞ്ഞു ലഭിക്കുന്ന സ്വർഗത്തെ  നോക്കി നടക്കുന്നു.അവർ ആയിരകണക്കിന് വർഷം  മുൻപ് മരിച്ചവരുടെ പുസ്തകങ്ങളെ  വെറുതെ അന്ധമായി പിന്തുടരുന്നു ,അനുകരിക്കുന്നു .സങ്കൽപ്പലോകത്ത്തിൽ  ജീവിക്കുന്നു.അവർ സഹജതയെ  ഉപയോഗിച്ചു ജീവനില്ലാത്ത  പുസ്തകങ്ങളെ അറിയാൻ ശ്രമിക്കുന്നു...എന്നാൽ സെൻ  പറയുന്നു ജീവനില്ലാത്ത പുസ്തകങ്ങളെ ഉപയോഗിച്ചു സഹാജതയെ അറിയുക എന്ന്.

////////// മൂക്കുകളാൽ ഇനി ഒട്ടുംതന്നെ ആ കാൽപാടുകൾ മറഞ്ഞിരിക്കുകയില്ല"./////////////

സത്യം മൂക്കിന്റെ  താഴെയുണ്ടെങ്കിലും അതിനെ അറിയാത്തതിന് കാരണം നാം മുൻപ് നമുക്കറിവില്ലാത്ത പ്രായത്തിൽ മുതൽ നാം ആർജിച്ച  അറിവുകളാണ്.മുൻവിധികൾ ആണ്.ആ നേടിയ അറിവുകളിൽ ദൈവം സ്വർഗത്തിലാണെന്നത് പോലെ ഒരുപാട് ഉറച്ച ആശയങ്ങൾ  ഉണ്ട്.
"അവയെല്ലാം തെറ്റാണെന്ന് എങ്ങനെ ഉറപ്പിക്കും ?"

എല്ലാ ആശയങ്ങളും  ഭൂതമൊ ഭാവിയോ ആയിരിക്കും.അവ അനുനിമിഷം മാറിക്കൊണ്ടിരിക്കുന്ന വർത്തമാനകാാലത്തിൽ തെറ്റാൻ പോവുകയാണ്.ഊഹിക്കാൻ മാത്രമേ പറ്റു .ഉറച്ച ആശയങ്ങൾ  നല്ലതോ ചീത്തയൊ തെറ്റോ ശരിയോ ഒക്കെയാകട്ടെ ..അവ നമ്മേ മുൻവിധിയിലൂടെ  വഴിതെറ്റിച്ചുകൊണ്ടേയിരിക്കുന്നു.തൊട്ടു മുന്നിലുള്ള  വഴികാട്ടുന്ന ബോർഡുകളെ  മറച്ചു കൊണ്ടെയിരിക്കുന്നു .അതുകൊണ്ടാണ് ഉപനിഷത്ത് പറയുന്നത്  പൂർണ്ണ  നഗ്നനായിട്ടെ പരമേശ്വരന്റെ ലോകത്തേക്ക് പ്രവേശനം ലഭിക്കു എന്ന്.
അതുകൊണ്ടാണ് ക്രിസ്തു പറഞ്ഞത് "വീണ്ടും  ഒരു ശിശുവിനെപോലെ ആകുന്നവർ മാത്രമേ ദൈവരാജ്യത്തിൽ കടക്കുകയുള്ളൂ"  എന്ന്.
അതിനാൽ  നാം മുറുകെപിടിക്കുന്ന മുൻവിധികളെ , അറിവുകളെ  ഒഴിവാക്കുമ്പൊഴെ  നാം യഥാർഥത്തിൽ  ആശയങ്ങളുടെ അടിമത്തത്തിൽ നിന്നും സ്വതന്ത്രരാകുന്നുള്ളൂ . ശക്തരായി ,ആനന്ദകരമായി ജീവിതം ആസ്വദിക്കുന്ന ബുദ്ധൻ  ആകുന്നുള്ളൂ .
അതിനാൽ  തന്റെ മുൻവിധികൾ  മാത്രമായ എല്ലാ വിശ്വാസങ്ങളെയും വിട്ടു 100%നിക്ഷ്പക്ഷനായ ഒരു ശാസ്ത്രജ്ഞന്റെ കൗതുകത്തൊടെ ഒരുവൻ തന്റെ കോമൻ സെൻസിനെ  ഉയർത്തിയെടുത്തു  ഈരീതിയിൽ സമർപ്പണത്തോടെ മുന്നോട്ട് നീങ്ങുമ്പോ ൽ
അകന്നിരിക്കുന്ന എല്ലാ  കാര്യങ്ങളും ഒന്നാകാനായി അടുത്തുവരാൻ ആരംഭിക്കുന്നു.കാര്യങ്ങളെല്ലാം താനേ ശരിയാകാൻ തുടങ്ങുന്നു.ചോദ്യങ്ങൾക്കെല്ലാം  യാദൃശ്ചികമായി ഉത്തരം കിട്ടുവാൻ തുടങ്ങുന്നു.വാതിൽ തിരിച്ചറിയുന്നവനെ സത്യം പലരീതികളിലൂടെ ആഴത്തിൽ പ്രണയപൂർവ്വം  തന്നിലേക്ക് വലിച്ചടുപ്പിക്കാൻ തുടങ്ങുന്നു.അതുവരെ കണ്ടിട്ടില്ലാത്ത പല വ്യക്തികളെയും പുസ്തകങ്ങളെയും ഒക്കെ കൃത്യസമയത്ത് യാദൃശ്ചികമായി ലഭിക്കുവാൻ തുടങ്ങുന്നു.അകന്നിരിക്കുന്ന എല്ലാംതമ്മിൽ  ബന്ധിപ്പിക്കുന്ന മുത്തുകൾ കോർത്ത ആ അദൃശ്യമായ ചരട്  അദൃശ്യമായിത്തന്നെ അനുഭവിക്കുവാൻ തുടങ്ങുന്നു..അതെ,ദൈവരാജ്യത്തിലെക്കുള്ള ആ വഴിയുടെ വാതിലുകൾ മലർക്കെ  തുറന്നുകിടക്കുകയായിരുന്നു..ആദ്യമേതന്നെ ..

സെൻ കഥ:-

ശിഷ്യൻ ഗുരുവിനോടു ചോദിച്ചു: ‘ഈ സെൻ എന്നു പറയുന്നതെന്താണ്‌?’
’അതു നിന്റെ കണ്മുന്നിൽത്തന്നെയുണ്ട്,‘ ഗുരു പറഞ്ഞു.
’എങ്കിൽപ്പിന്നെ ഞാനതെന്തുകൊണ്ടു കാണുന്നില്ല?‘ ശിഷ്യൻ ചോദിച്ചു.
’അതു നിന്റെയുള്ളിലെ ‘അഹം’ കാരണം.‘
’ഈ ‘അഹം’ബോധം പോയാൽപ്പിന്നെ എനിക്കു സെൻ കിട്ടുമോ?‘
’അഹമില്ലെങ്കിൽ ആർക്കു വേണം സെൻ!‘


തുടരും .......Sree..
Like page-https://www.facebook.com/pages/Thapovan-spiritual-research-and-meditation-centre/520513041382625








Sunday, July 26, 2015

2 .ഒന്നാം ചിത്രം.
കാളയെ തേടിയുള്ള യാത്രയിൽ


കവിത-1 :-//////////////"ആ കാളകൂറ്റനെ(മൂരി)  തേടിയുള്ള യാത്രയിൽ ലോകത്തിന്റെ പുൽത്തകിടിയിൽ വലിയ നീളമുള്ള പുല്ലുകൾ അന്തമില്ലാതെ വകഞ്ഞുമാറ്റി ഞാൻ മൂരിയെ തേടിക്കൊണ്ടിരിക്കുന്നു.പേരില്ലാത്ത നദികളെ പിന്തുടർന്ന് , പരസ്പരം ചേരുന്ന അകലത്തിലുള്ള മലകളുടെ  മലമ്പാതകളിൽ ഞാൻ സ്വയം നഷ്ടപ്പെടുന്നു.എന്റെ ഊർജമെല്ലാം ചോരുന്നു.എന്റെ ഓജസ്സ് എല്ലാം നഷ്ടപ്പെട്ടു .എനിക്ക് ആ കാളയെ കണ്ടെത്താനായില്ല ."//////////////////
1. In Search of the Bull.In the pasture of the world,I endlessly push aside the tall grasses in search of the Ox.
Following unnamed rivers,lost upon the interpenetrating paths of distant mountains,My strength failing and my vitality exhausted, I cannot find the Ox.

********************
                                              
 ////// ആ കാളകൂറ്റനെ(മൂരി)  തേടിയുള്ള യാത്രയിൽ/////

 ആത്മസാക്ഷാത്കാരയാത്രയിൽ മാത്രമല്ല ജീവിതത്തിലെ എല്ലാ നേട്ടങ്ങളുടെയും സ്വഭാവം ഈ ചിത്രങ്ങളിലേതു തന്നെയാണെന്ന്  നമുക്കറിയാൻ സാധിക്കുന്നതാണ്.അതിനാൽ ഇതിലെ ഇവയിലെ "കാള", നാം ആഗ്രഹിക്കുന്ന എല്ലാത്തിന്റെയും പ്രതീകമാണ് .സെൻ  ഗുരുക്കന്മാർ തന്റെ ശിഷ്യരെ ആത്മജ്ഞാനം പരിശീലിപ്പിക്കാൻ ആണ് ഇത് ഉപയോഗിച്ചിരുന്നത്.അതിനാൽ  ഇവിടെ കാളയെ തന്റെതന്നെ പരമാത്മബോധത്തിന്റെയും ദൈവത്തിന്റെയും  അതിലൂടെ സൃഷ്ടിക്കപ്പെട്ട വ്യക്തിത്വത്തിന്റെ ,അഹംബോധത്തിന്റെ ,മനസ്സിന്റെ,ചിന്തകളുടെ പ്രതീകമായി എടുക്കുവാൻ സാധിക്കും.മെരുങ്ങാത്ത കാളയെ  ശക്തമായ മനസ്സിന്റെ അനുസരണക്കേടിന്റെ പര്യായമായി കൂടി നമുക്ക് എടുക്കാൻ സാധിക്കും .അത്  വന്യമായ ശക്തിയോടെ അതിന്റെ ഉടമസ്ഥരായ നമ്മെ  എങ്ങോട്ടൊക്കെയോ വലിച്ചിഴക്കാറുണ്ട്.എത്രയൊക്കെ നാം ശ്രമിച്ചാലും നമുക്കതിനെമാത്രം പിടിച്ചുകെട്ടാൻ ..നിയന്ത്രിക്കാൻ കഴിയുകയില്ല.ഓരോ പുതുവത്സര പിറവിക്കും "ഇന്നുമുതൽ കള്ളുകുടിയും സിഗരട്ട് വലിയും നിറുത്തി,സത്യം "എന്ന ഒരേ ശപഥം വീണ്ടും  വീണ്ടും എടുക്കാറുള്ള ആളുകളുണ്ട് .അതിലൊക്കെ കഷ്ടം  കോപത്തെ അടക്കുവാൻ സാധിക്കാത്തവരുടെ കാര്യമാണ്. അവർ ഓരോതവണ മറ്റുള്ളവരെ വെറുപ്പിക്കുംപോഴും,വേദനിപ്പിക്കുമ്പൊഴും പലതും നശിപ്പിക്കുമ്പോഴും അവർ ശപഥം ചെയ്യുന്നു."ഇനി മേലാൽ ഞാൻ ........" ഇതാണ് മനുഷ്യന്റെ മനസ്സിന്റെ അവസ്ഥ.ആ കാളകൂറ്റൻ നാം വിചാരിക്കുന്നതിലും വലിയ ശക്തനാണ്.

/////// ലോകത്തിന്റെ പുൽത്തകിടിയിൽ വലിയ നീളമുള്ള പുല്ലുകൾ അന്തമില്ലാതെ വകഞ്ഞുമാറ്റി ഞാൻ മൂരിയെ തേടിക്കൊണ്ടിരിക്കുന്നു.////////

ലോകം അനന്തമായി വ്യാപരിച്ചു കിടക്കുന്ന നീളമുള്ള പുല്ലുകൾ ഇടതൂർന്നു  നിൽക്കുന്ന പുൽത്തകിടി പോലെയാണ് .ആ പുല്ലുകൾ  എന്റെ ആത്മാന്വേഷണ പാതയിലെ തടസങ്ങളാണ്.ഇവക്കിടയിൽ താൻ  എങ്ങനെയാണ് സത്യത്തെ കണ്ടെത്തുക?.ആ തടസങ്ങൾ അന്തമില്ലാതെ വ്യാപിച്ചു കിടക്കുകയാണ് .ഇപ്പോഴും ശാസ്ത്രജ്ഞർ പുതിയ പുതിയ ഗ്രഹങ്ങളും ഗ്യാലക്സികളും കണ്ടെത്തിക്കൊണ്ടിരിക്കുന്നു.ഇവിടെത്തന്നെ യുക്തിവാദങ്ങളും ,മതങ്ങളും ,സയൻസും ,യുദ്ധങ്ങളും ,ധർമ്മ ശാസ്ത്രങ്ങളും..അങ്ങനെയുള്ള അനേകം ഉയരംകൂടിയ പുല്ലുകൾ നിറഞ്ഞ്  അന്തമില്ലാതെ ആ പുൽത്തകിടി വ്യാപിച്ചു കിടക്കുന്നു.എങ്കിലും അയാൾ  സധൈര്യം ശക്തിസംഭരിച്ച് ആ പുല്ലുകളെ ഒരു വശത്തേക്ക് വകഞ്ഞു മാറ്റിക്കൊണ്ട് അയാൾ  ഈശ്വരനെ അനുഭവിക്കുവാനായി അന്വേഷിച്ചുകൊണ്ടിരിക്കുന്നു .അയാൾ ബുധിയുള്ളവനും സത്യസന്ധതയുള്ളവനും ആയതിനാൽ വിശുദ്ധ ഗ്രന്ഥങ്ങളെ  അന്ധമായി വിശ്വസിക്കുവാൻ അയാൾ തയാറല്ല.അവയെ എളുപ്പത്തിൽ കുത്തിയിരുന്നു കാണാതെ പഠിച്ചു "അഹം ബ്രഹ്മാസ്മി" എന്നൊക്കെ തത്തയെപൊലെ പുലമ്പിക്കൊണ്ടിരിക്കുവാൻ തക്ക ഭ്രാന്തില്ലതന്നെ.അയാൾക്ക്‌ ആ "അഹം ബ്രഹ്മാസ്മി" എന്നൊന്നുണ്ടെങ്കിൽ അത് അനുഭവിക്കുകതന്നെ വേണം.പക്ഷെ ഇവിടെ ആരുപറയുന്നതാണ്  സത്യം എന്നെങ്ങനെ അറിയും ?വഞ്ചകരുടെയും ചൂഷകരുടെയും ഈ ലോകത്ത് ആരെ വിശ്വസിക്കും?

//////////// പേരില്ലാത്ത നദികളെ പിന്തുടർന്ന് , /////////////

ഈശ്വരനെന്നു വിളിക്കപ്പെടുന്ന ഒന്ന് ഇല്ലെന്നു വാദിക്കുന്നവർ പറയുന്നത് കേൾക്കുമ്പോൾ അതിൽ കാര്യമുണ്ടെന്നു ആദ്യം തോന്നുമ്പോഴും ഈ പ്രപഞ്ചത്തെയും അതിന്റെ നിയമങ്ങളെയും വെറും "യാദ്രിശ്ചികത" എന്ന് മാത്രം പറയുമ്പോൾ, കണ്ണടച്ചു ഇരുട്ടാക്കുന്നതുപോലെ  സത്യസന്ധനായ അന്വേഷകന് തോന്നുന്നു.അത് പൂർണമായും വിശ്വസിക്കാൻ കൊമണ്‍സെൻസെന്ന ബോധത്തിന്റെ ഇത്തിരിവെട്ടം അനുവദിക്കുന്നില്ല. അപ്പോൾ ഈശ്വരാനുഭവം സാധ്യമാണെന്ന്  പറയുന്ന മതങ്ങൾ പഠിപ്പിക്കുന്നവർ സ്വാനുഭവം ഇല്ലാതെ പറയുന്നത് കേൾക്കുമ്പോൾ അതിലുംവലിയ ആനമണ്ടത്തരം എന്ന് ബുദ്ധിയുള്ളവന് ആദ്യമേതന്നെ പിടികിട്ടുന്നു.അയാൾ  ആ വിശുധഗ്രന്ധ പ്രഭാഷകനോട് (ഏതു  മതമായാലും) തുറന്നുപറയുന്നു."സുഹൃത്തെ, നിങ്ങൾക്ക്  ദേഷ്യംതോന്നരുത്‌ ..നിങ്ങൾ ഈ പുസ്തകങ്ങളും ഭാഷയുമൊക്കെ തത്തയെപൊലെ  കാണാതെ പഠിച്ചിട്ടേ ഉള്ളു.എനിക്ക് അരിവാങ്ങിക്കണം .അല്ലായിരുന്നുവെങ്കിൽ ഞാൻ ഇതിൽകൂടുതൽ  കാണാതെ പഠിച്ചേനെ .നിങ്ങൾ എന്നെക്കാൾ വലിയ ഇരുട്ടിലാണ് .വേണമെങ്കിൽ  നിങ്ങൾക്കും  എന്നോടോപം  മൂരിയെ അന്വേഷിക്കാൻ കൂടാം ?"  ആനിമിഷം ആ മാനസിക രോഗി  അന്വേഷകനെതിരായി നല്ലൊരു മര കുരിശിനു ഓർഡർ നൽകുന്നു.ഈശാവാസ്യോപനിഷത്ത്തിൽ  "അന്ധം തമ പ്രവിശ്യന്തി .." എന്ന് തുടങ്ങുന്ന ഒരു ശ്ലോകത്തിൽ "അവിദ്യയെ ഉപാസിക്കുന്നവൻ ഇരുട്ടിൽ  വീഴും ,എന്നാൽ വിദ്യയെ ഉപാസിക്കുന്നവൻ  അതിലും വലിയ ഇരുട്ടിൽ വീഴും" എന്ന് പറയുവാൻ കാരണം ഇതാണ്. ഭയന്നുപോയ അയാൾ  അവിടെനിന്നു രക്ഷപെടുന്നു .പിന്നെയുംയാത്രതുടരുന്നു.

///////// പരസ്പരം ചേരുന്ന അകലത്തിലുള്ള മലകളുടെ  മലമ്പാതകളിൽ ഞാൻ സ്വയം നഷ്ടപ്പെടുന്നു.////////////

ദുർവിധികൊണ്ടോ   സദ് വിധികൊണ്ടോ മുൻപ് പറഞ്ഞവരെക്കാൾ  ബോധനിലവാരം കൂടിപോയതിനാൽ വലിയ വിശ്വാസങ്ങളും അവിശ്വാസങ്ങളും കൂടിക്കലർന്ന ഉപബോധമനസ്സിന്റെ പാതകളിലൂടെ അവൻ  യാത്രചെയ്തു സ്വയം നഷ്ടപ്പെട്ടിരിക്കുന്നു.ചിലർ  ഇശ്വരനെപറ്റി വ്യത്യസ്ഥമായി  ഉച്ചത്തിൽ പറയുന്നത് കേൾക്കുമ്പോൾ അവനു വലിയ പ്രതീക്ഷ വരുന്നു.അവൻ അയാളുടെ വാക്കുകളുടെ വലിയ മലയുടെ ചരുവിനെ അൽപ്പാൽപ്പം വിശ്വസിക്കുവാൻ തുടങ്ങുന്നു.എന്നാൽ ആദ്യത്തെ വ്യത്യസ്ഥ  ശൈലിയുടെ പുതുമ അൽപ്പം കഴിയുമ്പോൾ നഷ്ടപ്പെടുന്നു.കാരണം വേഷംകെട്ടലിൽ മാത്രമേ വ്യത്യാസമുള്ളൂ. അയാൾ  പറയുന്നതും അടിസ്ഥാനപരമായി ആദ്യം പറഞ്ഞ  ആളിനെപോലെതന്നെയാണ് എന്ന് നിരാശയോടെ പിടികിട്ടുന്നു .അങ്ങനെ ആ  പരസ്പരം ചേരുന്ന അകലത്തിലുള്ള മലകളുടെ  മലമ്പാതകളിൽ സ്വയം നഷ്ടപ്പെട്ട് അങ്ങേയറ്റം നിരാശനാവുന്നു.

/////////// എന്റെ ഊർജമെല്ലാം ചോരുന്നു.എന്റെ ഓജസ്സ് എല്ലാം നഷ്ടപ്പെട്ടു .എനിക്ക് ആ കാളയെ കണ്ടെത്താനായില്ല //////////

അവന്റെ സകല അഹംകാരവും  നഷ്ടപ്പെടുന്നു.നിരാശയുടെ പടുകുഴിയിലേക്ക് വീഴുന്നു .ഇത്രയും യാത്രചെയ്തിട്ടും സമ്പത്തും ആരോഗ്യവും സമയവും സർവതും  ഇതിനായി നൽകിയിട്ടും എല്ലാധ്യാനരീതികളും മാറിമാറി പരീക്ഷിച്ചിട്ടും എനിക്കവനെ കണ്ടെത്താനായില്ല.കഠിനമായ സങ്കടത്താൽ ,നിരാശയാൽ ഒരുകൊച്ചുകുട്ടിയെപൊലെ അവന്റെ കണ്ണിൽനിന്നും  പിടിച്ചുവെക്കാൻ കഴിയാതെ കണ്ണ്‍നീർ ധാരധാരയായി നിറഞ്ഞൊഴുകികൊണ്ടിരിക്കുന്നു .എല്ലാ അഹംകാരവും സമ്പൂർണമായി സമർപ്പിക്കപ്പെട്ടിരിക്കുന്നു .തന്റെ പരാജയം ഇവിടെ പരിപൂർണമാണ് .തനിക്കിനി ഒന്നും തേടാൻ ഇല്ല .കാരണം താൻതന്നെ വലിയ ഒരു പരാജയമാണെന്ന് അവൻ തിരിച്ചറിയുകയും.പൂർണമായി  അംഗീകരിക്കുകയും ചെയ്യുന്നു.അതെ ...തനിക്കവനെ കണ്ടെത്താനാകില്ല.ആ അവസ്ഥയിൽനിന്നാണ്  എല്ലാവിജയവും തുടങ്ങിയിട്ടുള്ളത്.വിശേഷിച്ചും ആാത്മസാക്ഷാത്കാര വിജയത്തിൽ .അപ്പോള്മാത്രമേ  ഒരാൾ  തുറന്നവനാകുന്നുള്ളൂ .ഈഗോ  ഇല്ലാത്തപ്പോഴേ മറ്റൊരാളെ  നമുക്ക് കാര്യങ്ങൾ മനസ്സിലാക്കി കൊടുക്കുവാൻ സാധിക്കു.അതുപോലെയാണ് ഈശ്വരന് നമ്മോടും.അവനവനിലെ അഹം ഒഴിവാകുമ്പോൾ അവിടെ  ആത്മസാക്ഷാത്കാരത്തിന്റെ  അത്യാനന്ദം  വിളയാനുള്ള  നിലം ഒരുക്കപ്പെടുന്നു.


******************
സെൻ  കഥ:-
സെൻ ഗുരുക്കന്മാരിൽ പ്രമുഖനാണ്‌ ബങ്കൈ യോടാകു (1622-1693). ചെറുപ്പത്തിൽ തന്നെ അച്ഛൻ മരിച്ചു. പതിവനുസരിച്ച് കാലിഗ്രാഫി പഠിക്കാൻ അദ്ദേഹം കൂട്ടാക്കിയില്ല. വിദ്യാലയത്തിൽ കൺഫ്യൂഷ്യൻ സൂക്തങ്ങൾ മനഃപാഠമാക്കുന്നതു കൊണ്ടു തൃപ്തനാവാതെ എന്താണവ കൊണ്ടർത്ഥമാക്കുന്നതെന്നതിനെച്ചൊല്ലി അദ്ധ്യാപകരുമായി തർക്കിക്കുകയും ചെയ്തിരുന്നു. പല ബൌദ്ധധാരകളും പരീക്ഷിച്ചിട്ട് പതിനാറാം വയസ്സിൽ ലിൻ-ചി (റിൻസായി) സെന്നിലേക്കു മാറി. മൂന്നു കൊല്ലത്തെ സെൻ പരിശീലനത്തിനു ശേഷം നാലു കൊല്ലം തീർത്ഥാടനത്തിലായിരുന്നു. തന്നിൽ നിന്നല്ലാതെ തനിക്കു ബോധോദയം കിട്ടാൻ പോകുന്നില്ല എന്ന് ഗുരു ഉപദേശിച്ചപ്പോൾ അദ്ദേഹം ഒരു മുറിക്കുള്ളിൽ സ്വയം അടച്ചിരുന്നു. ശരീരം ക്ഷീണിപ്പിക്കുന്ന ആ കഠിനവ്രതത്തിനിടയിൽ അദ്ദേഹത്തിന്‌ ക്ഷയം ബാധിക്കുകയും ചെയ്തു. ഒരിക്കൽ ചുമച്ചുതുപ്പിയ കറുത്ത കഫക്കട്ട ചുമരിലൂടെ ഒഴുകിയിറങ്ങുന്നതു കണ്ടപ്പോൾ അദ്ദേഹത്തിനു ബോധോദയമുണ്ടായി; സർവതും ‘അജാത’ത്തിൽ ലയിക്കുന്നതായി അദ്ദേഹമറിഞ്ഞു. പിന്നീട് അദ്ദേഹം പരിശീലിപ്പിക്കാനും  യാത്രയ്ക്കുമായി പുറപ്പെട്ടു.  
തുടരും .......Sree..
Read more on Blog- http://thetenbullsofzen.blogspot.in/
Like page-https://www.facebook.com/pages/Thapovan-spiritual-research-and-meditation-centre/520513041382625







Saturday, July 25, 2015




ബോധോദയത്തിലേക്കെത്തുന്നതിനുള്ള മാനസികപരിശീലനത്തിന്റെ പത്തു പടവുകൾ വിശദീകരിച്ചു കൊടുക്കുന്നതിനായി സെൻ ഗുരുക്കന്മാർ ഉപയോഗപ്പെടുത്തിയിരുന്ന ഒരു ചിത്രപരമ്പരയാണ് "പത്തു മൂരി ചിത്രങ്ങൾ" .’പന്ത്രണ്ടാം നൂറ്റാണ്ടിലാണ് "പത്തു മൂരി ചിത്രങ്ങൾ" പ്രശസ്തമായത്‌ .

1050ൽചൈനീസ് സെൻ  മാസ്റ്റർ ആയിരുന്ന ചിങ്ങ് ചു ആണ് ആദ്യം ഈ ചിത്രങ്ങൾ വരച്ചത്.അഞ്ചു ചിത്രങ്ങളെ അന്നുണ്ടായിരുന്നുള്ളൂ .സാക്ഷിയാകുന്ന ആത്മീയന്വെഷകൻ അവസാനം ഇല്ലാതെയാകുന്നയി പരമാത്മബോധത്തിൽ ലയിക്കുന്ന  തരത്തിലായിരുന്നു അവസാന ചിത്രം.പിന്നീടു  വന്ന ഗുരുക്കന്മാർ പല ചിത്രങ്ങൾ കൃത്യമായി ചേർത്തു .പക്ഷേ 1150ൽ കുവോ-ആൻ ഷി-യുവാൻ വരച്ചതാണ് ഏറ്റവും പ്രശസ്തമായതും പിന്നീടുള്ളവർക്ക് മാതൃകയായതും.


ആത്മസാക്ഷാത്കാര പാതയിൽ ഏവരും മുന്നേറുന്ന പടവുകളെ വ്യക്തമായി ബിംബിപ്പിക്കാൻ ഈ ചിത്രങ്ങൾക്ക്  കഴിഞ്ഞതുകൊണ്ടാണ്  സാധകർക്കും ഗുരുക്കന്മാർക്കും ഇവ ഏറെ പ്രിയങ്കരമായത് .ഇതിലൂടെ ഉള്ള ഗുരുശിഷ്യ സംവാദങ്ങൾ  അനായാസമായി സത്യലോകത്തെ അനുഭവിപ്പിക്കുവാൻ ശിഷ്യനെ പ്രാപ്തനാക്കിവന്നു .സെൻ  സഹജതയുടെ  ശാസ്ത്രമാണ് .ഇവിടെ വിശ്വാസങ്ങളില്ല .സനാതന ധർമ്മത്തില നിർഗുണ ബ്രഹ്മോ പാസന തന്നെയാണ്  സെൻ. ഭഗവ്ദ്ഗീതയിൽ അർജുനന് കൃഷ്ണൻ ഉപദേശിക്കുന്നത് ശുദ്ധമായ സെൻ തന്നെയാണ്.കർമ്മഫലങ്ങളെക്കുറിച്ച് ചിന്തിക്കാതെ 

വർത്തമാനകാലത്തിൽ തുടരാൻ,ജീവിതസാഹചര്യങ്ങളെ  സമൂലമായി സഹജമായി സ്വീകരിക്കുവാൻ  സെൻ ആഹ്വാനം ചെയ്യുന്നു.സ്വാഭാവികമായി ജീവിതത്തെ സ്വീകരിക്കുമ്പൊൾ ,നാം "ഇപ്പോൾ-ഇവിടെ " ആയിരിക്കുമ്പോൾ അതുനമ്മെ  സമൂലമായി പരിവർത്തനം  ചെയ്യുകയും അനന്തമായ സ്വന്തം അസ്തിത്വമായ അവബോധസ്വരൂപത്തെ  അനുഭവിക്കുകയും ചെയ്യാൻ ഒരുവനെ സെൻ  പ്രാപ്തനാക്കുന്നു.ആധ്യാത്മിക പാതയിൽ ഓരോ സാധകർക്കും നേരിടേണ്ടിവരുന്ന അനുഭവങ്ങളെയും അവ്സ്ഥാവിശേഷങ്ങളെയും ചർച്ചചെയ്യാൻ ഇത്രയും സഹായിക്കുന്ന മറ്റുചിത്രങ്ങൾ ഉണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.തുടരും .......