Wednesday, October 7, 2015

11.പത്താം ചിത്രം.              സമൂഹത്തിലേക്ക്  മടങ്ങുന്നു .

കവിത-10-////////നഗ്നപാദനായി അനാവൃതമായ നെഞ്ചോടെ  ഞാൻ മാലോകരോട്  ഇടപഴകുന്നു .എന്റെ വസ്ത്രങ്ങൾ  പഴയതും പോടിപിടിച്ചതും ഞാൻ എന്നത്തേതിലും അനുഗ്രഹീതനും ആകുന്നു .ഞാൻ ജീവിതം തുടരാനായി ഒരു സിദ്ധികളും  ഉപയോഗിക്കുന്നില്ല .ഇപ്പോൾ എനിക്ക്  മുൻപിൽ   ഉണങ്ങിയ മരങ്ങൾ ജീവനുള്ളവയായിത്തീർന്നിരിക്കുന്നു .//////////

Barefooted and naked of breast,I mingle with the people of the world.Myclothes are ragged and dust-laden,and I am ever blissful.I use no magic to extend my life;Now, before me, the dead treesbecome alive.

///////നഗ്നപാദനായി അനാവൃതമായ നെഞ്ചോടെ  ഞാൻ മാലോകരോട്  ഇടപഴകുന്നു .///////// 

കല്ലുകളും മുള്ളുകളും എനിക്ക് ഇനി പ്രശ്നമല്ല.കാരണം പ്രപഞ്ചം എനിക്കായി മുന്നിൽ  കൊണ്ടുവരുന്ന ഏതു കാര്യത്തെയും സ്വീകരിക്കുവാൻ ഞാൻ തയാറായിക്കഴിഞ്ഞു.പ്രപഞ്ചത്തിൽനിന്നും  എന്നെ വേറെയായി കാണുന്ന മനസ്സിനെ ഞാൻ ഇല്ലാതാക്കിക്കഴിഞ്ഞു .അതുകൊണ്ടുതന്നെ അവയെ നേരിടുവാൻ എന്റേതായ മുന്നോരുക്കങ്ങളോ മുൻ‌കൂർ  സംരക്ഷണ മതിലുകളോ ഒന്നുംതന്നെ ഞാൻ ഒരുക്കിവയ്ക്കുന്ന്നില്ല .ഞാൻ ആത്മീയനെന്ന,മറ്റുള്ളവരേക്കാൾ ആത്മീയനെന്ന നാട്യങ്ങളൊന്നുമില്ലാതെ,എന്തിനെയും തുറന്ന ഹൃദയംകൊണ്ടു ,സ്നേഹത്തോടെ ,സഹജമായിത്തന്നെ സ്വീകരിക്കുന്നു. പ്രപഞ്ചത്തിന്റെ ഒഴുക്കിനനുസരിച്ചു  സ്വാഭാവികമായി ഒഴുകുന്നു.ഞാൻ എന്റെ സൃഷ്ടാവിൽ അലിഞ്ഞു ചേര്ന്നിരിക്കുന്നു.അതിനാൽ  ഈ ജീവിതം എന്നത് ഭയാശങ്കകൾ ഇല്ലാത്ത ഒരു നിറവേറലായിരിക്കുന്നു . ആത്മാവിന്റെ ഒരു മനോഹരമായ ഗാനമായിരിക്കുന്നു. 

////// എന്റെ വസ്ത്രങ്ങൾ  പഴയതും പോടിപിടിച്ചതും ഞാൻ എന്നത്തേതിലും അനുഗ്രഹീതനും ആകുന്നു .////// 
മുൻപ്  ഞാൻ തിളങ്ങുന്ന പട്ടു വസ്ത്രങ്ങളാൽ  അലംകൃതനായിരുന്നപ്പോൾ  ഉള്ളിൽ അതി കഠിനമായ വേദന യും ശൂന്യതയുമൊക്കെ  അനുഭവിച്ചിരുന്നു.എന്നാൽ ഇന്ന് എന്റെ വസ്ത്രങ്ങൾ എന്റെ അന്വേഷണ യാത്രയുടെ ഫലമായി ഏറെ പഴയതും പൊടിപിടിച്ചതും  ആയിരിക്കുന്നു.എന്നാൽ ഞാനോ,എന്റെ  ഉള്ളിൽ  അത്യാനന്ദം അനുഭവിക്കുകയും ജന്മം സഫലമാവുകയും ചെയ്തിരിക്കുന്നു .ഇപ്പോൾ ഞാൻ പുറത്തുള്ളവരുടെ അഭിപ്രായങ്ങളെ ഗൗനിക്കുനില്ല .കാരണം എല്ലാം തുടങ്ങുന്നത് എന്റെ ഉള്ളിൽനിന്നും നിന്നും  ആണെന്ന് എനിക്കറിയാം.അതിനാൽ  ഞാൻ എന്നിൽത്തന്നെ സദാ ആനന്ദം  കണ്ടെത്തുന്നു.എനിക്ക് ആനന്ദിക്കാൻ പുറത്തുള്ളവരുടെ ആവശ്യം ഇല്ലതന്നെ.
////// ഞാൻ ജീവിതം തുടരാനായി ഒരു സിദ്ധികളും  ഉപയോഗിക്കുന്നില്ല .////// 

സിദ്ധികൾ എല്ലാം അഹമ്കാരത്തെ വർദ്ധിപ്പിക്കുന്നു .അവ എന്നെ വീണ്ടും അഹംകാരത്തിൽ ബന്ധിപ്പിക്കുകയും എന്നെ വഴിതെറ്റിക്കുകയും  ചെയ്യും .അതിനാൽ  ഞാൻ ഒരു മനുഷ്യന് കഴിയാവുന്നത്രയും സാധാരണക്കാരൻ ആകുവാൻ ശ്രമിക്കുന്നു .അപ്പോൾ മാത്രമേ എനിക്ക് പ്രപഞ്ചത്തിന്റെ ഒഴുക്കിനനുസരിച്ചു  നീങ്ങുവാൻ കഴിയു.എനിക്ക് ഒരുപാട്‌  പലവിധ സിദ്ധികളും താനേ വരുന്നുണ്ട്. എങ്കിലും ഞാൻ അവയെ ഗൗനിക്കുന്നതെയില്ല .എന്റെ ജീവിതയാത്രയിൽ സത്യവും സ്വാഭാവികതയും വർത്തമാനകാലവും  ആനന്ദവും മാത്രമാണ് സുഹൃത്തുക്കൾ.


////// ഇപ്പോൾ എനിക്ക്  മുൻപിൽ  ഉണങ്ങിയ മരങ്ങൾ ജീവനുള്ളവയായിത്തീർന്നിരിക്കുന്നു .////// 

സെന്നിന്റെ ഏറ്റവും മനോഹരമായ ചിത്രമായി കാണപ്പെടുന്നത് ഇതാണെന്ന് തോന്നുന്നു.ഇത്തരത്തിൽ ബോധപ്രാപ്തനാകുന്ന ഒരുവന്റെ  ആനന്ദം അയാളിൽനിന്നും  കരകവിഞ്ഞൊഴുകുന്നു .അയാൾ ക്കതിനെ നിയന്ത്രിക്കുവാൻ സാധിക്കുന്നില്ല.അയാൾക്കിതു പങ്കുവച്ചേ പറ്റു .എല്ലാവരിലേക്കും ഈ ആനന്ദം പകർന്നു  കൊടുക്കുവാനായി സമൂഹ മധ്യത്തിലേക്ക് പച്ചയായ മനുഷ്യനായി അയാൾ  നിർഭയം ഇറങ്ങുന്നു.ഒരുതരത്തിലുമുള്ള വേഷം കേട്ടലുകൾ ഇല്ലാതെ, ഒരു ലാഭവും പ്രതീക്ഷിക്കാതെ ,താൻ അനുഭവിക്കുന്ന സത്യം ലോകത്തോട്‌ ഉറക്കെ പറയുവാനായി .മറ്റുള്ളവരെയും അനുഭവിപ്പിക്കുവാനായി .
മിക്ക മനുഷ്യരും സത്യത്തിൽ ഉണങ്ങിയ മരംപോലെയാണ് ജീവിക്കുന്നത്.അവരിൽ  ഒട്ടുംതന്നെ ആനന്ദമോ ,സ്നേഹമോ ,ധൈര്യമോ,ആത്മവിശ്വാസമോ ,വിവേകമോ,ആസ്വാദനമോ കാണുവാനില്ല .മാത്രമല്ല   ഉള്ളതിനെ കാണാതെ ഇല്ലാത്തതിനെ മാത്രം മനസ്സിൽ  കൊണ്ട് നടക്കുകയും ,സദാ അസംതൃപ്തിയിലും ,നിരാശയിലും ,ദുഖത്തിലും തന്റെ ജീവിതം വല്ലവിധേനയും തള്ളി നീക്കുകയുമാണ് . സ്വയം അറിയാതെ മോഹനിദ്രയിൽ ആണ് ഏവരും ജീവിക്കുന്നത്. എല്ലാവരും യന്ത്രംപോലെ,റോബോട്ടിനെ പോലെ ജീവിക്കുന്നു.നയ്സര്ഗികത എങ്ങുംതന്നെ ഉയർത്തപ്പെടുന്നില്ല .ആരും ജീവിതത്തെ അറിയുകയോ ജീവിക്കുകയോ ചെയ്യുന്നില്ല.

അവിടേക്ക് അവബോധത്തിന്റെ കയ്  വിളക്കുമായി കടന്നു വരുന്ന ഒരു ബുദ്ധൻഅല്ലെങ്കിൽ ഒരു ഋഷി  അവിടെമാകെ പ്രകാശമാനമാക്കുന്നു .അദ്ദേഹത്തിൽനിന്നുംസ്വാഭാവികമായി  നിറഞ്ഞു കവിയുന്ന ഊർജം  അജ്ഞാന അന്ധകാരത്തിലാണ്ട എല്ലാ ഉണങ്ങിയ മനുഷ്യരുടെയും അവബോധത്തെ തൊട്ടുണർത്തുകയും അവ ഒന്നായിചേർന്നു ലക്ഷകണക്കിന്  നക്ഷത്ര ദീപങ്ങൾ പ്രകാശിക്കുകയും ചെയ്യുന്നു.അതോടെ പ്രപഞ്ചത്തിൽ കാണപ്പെടുന്നതും അറിയപ്പെടുന്നതുമായ എല്ലാം ഒന്നുചേർന്ന്   മഹത്വമുള്ള പരമാത്മബോധമായി അനുഭവിക്കപ്പെടുകയും ചെയ്യുന്നു.
അപ്പോൾ അപ്രകാരം സംഭവിക്കുന്നതിൽ സർവചരാചരങ്ങളും  സൃഷ്ടാവ്നോട് ഹൃദയം നിറഞ്ഞ നന്ദി പ്രകടിപ്പിക്കുന്നു.

സെൻകഥ :-


പരിശുദ്ധജീവിതം നയിക്കുന്ന ഒരാളെന്ന നിലയില്‍ ഹക്വിന്‍(Hakuin) എന്ന സെന്‍ ഗുരുവിനെ അയല്‍ക്കാര്‍ പുകഴ്‌ത്തിയിരുന്നു.അദ്ദേഹത്തിന്റെ സ്ഥലത്തി നടുത്ത്‌ ഒരു ഭക്ഷണസ്റ്റോര്‍ നടത്തിയിരുന്ന ജപ്പാന്‍കാരായ മാതാപിതാക്കള്‍ ഒരു നാള്‍ കണ്ടുപിടിച്ചു, അവരുടെ സുന്ദരിയായ, ബാലികയായ മകള്‍ ഗര്‍ഭി ണിയാണെന്ന്‌. ആരാണ്‌ ഉത്തരവാദിയെന്ന ചോദ്യത്തിനുത്തരം പറയാതെ പി ടിച്ചു നിന്ന അവള്‍ പീഡനം സഹിയാതായപ്പോള്‍ ഹക്വിന്റെ പേരു പറഞ്ഞു. ക്ഷുഭിതരായ മാതാപിതാക്കള്‍ ഗുരുവിനടുത്തു ചെന്നു. "ഓ, അങ്ങനെയോ? "(Is that so?) ഇത്രമാത്രമായിരുന്നു അദ്ദേഹത്തിന്റെ പ്രതി കരണം.
കുഞ്ഞു ജനിച്ചു. അക്കാലം കൊണ്ട്‌ ഗുരുവിന്റെ സല്‍പ്പേര്‌ നശിച്ചിരുന്നു. എന്നാല്‍ അത്‌ അദ്ദേഹത്തെ തെല്ലും ബാധിച്ചില്ല. കുട്ടിയെ മാതാപിതാക്കള്‍ അദ്ദേഹത്തെ ഏല്‍പ്പിച്ചു.
കുഞ്ഞിന്റെ എല്ലാ ആവശ്യങ്ങളും അറിഞ്ഞ്‌ ഹക്വിന്‍ അതിനെ നല്ലവണ്ണം പരിചരിച്ചു. ഒരു കൊല്ലത്തോളം അങ്ങനെ കഴിഞ്ഞു. അപ്പോഴേയ്‌ക്കും ബാലികാമാതാവിന്‌ സഹിക്കാനായില്ല. ചന്തയില്‍ ജോലി ചെയ്‌തിരുന്ന മറ്റൊരാളാണ്‌ കുട്ടിയുടെ യഥാര്‍ത്ഥ പിതാവെന്ന്‌ അവള്‍ അച്ഛനമ്മമാരെ അറിയിച്ചു. അവര്‍്‌ അപ്പോള്‍ത്തന്നെ ഗുരുവിന്റടുത്തു ചെന്നു ക്ഷമ ചോദിച്ചു, കുട്ടിയെ തിരിച്ചു കൊടുക്കാന്‍ അപേക്ഷിച്ചു. ഹക്വിന്‌ അത്‌ സമ്മതമായിരുന്നു. കുഞ്ഞിനെ തിരിച്ചു നല്‍കുമ്പോള്‍ അദ്ദേഹം ആകെ പറഞ്ഞതിത്രമാത്രം. "ഓ ,അങ്ങനെയോ ?"(Is that so?)
അവസാനിച്ചു  .......Sree..

Like page-https://www.facebook.com/pages/Thapovan-spiritual-research-and-meditation-centre/520513041382625
Read more on :- http://thetenbullsofzen.blogspot.in/

Thursday, October 1, 2015

10.ഒൻപതാം ചിത്രം    
  ഉറവിടത്തിലേക്ക് മടങ്ങുന്നു .


കവിത-9-////////ഒരുപാട് ചുവടുകൾ വച്ചിട്ടാണ് ഞാൻ ഉറവിടത്തിലേക്ക് തിരിച്ചു വന്നത് .തുടക്കത്തിലെതന്നെ  അന്ധനും ബധിരനും ആയിരുന്നെങ്കിൽ നന്നായിരുന്നു.താമസം എന്നത് ഒരുവന്റെ യഥാർത്ഥ  ഗൃഹത്തിലെ സംഭവിക്കുകയുള്ളൂ,ഉള്ളതിനെയും ഇല്ലാത്തതിനെയും പരിഗണിക്കാതെ പുഴ ഒഴുകുന്നു ...പുഷ്പങ്ങൾ തുടുക്കുന്നു./////////

9. Reaching the Source.Too many steps have been taken returning to the root and the source.Better to have been blind and deaf from the beginning! Dwelling in one's true abode, unconcerned with and without -The river flows tranquilly on and the flowers are red.

////// ഒരുപാട് ചുവടുകൾ വച്ചിട്ടാണ് ഞാൻ ഉറവിടത്തിലേക്ക് തിരിച്ചു വന്നത് .///////////

ആത്മീയതയിൽ ഒരുവൻ  വിജയിക്കുന്നത് സ്വന്തം ബോധകെന്ദ്രത്തിലേക്ക് ഒരുപാട് യാത്രചെയ്തുകൊണ്ടാണ്.കാരണം തന്റെ ഉറവിടമായ ആ സ്വാഭാവികാവസ്ഥയിൽനിന്നും അത്രയേറെ വഴിതെറ്റി ഓരോരുത്തരും കാണപ്പെടുന്നു.അതുകൊണ്ടാണ് "എല്ലാവരും പാപം ചെയ്തു " എന്ന്  ക്രിസ്തു പറഞ്ഞത് .ആ  സത്യലോകത്തിലേക്ക് തിരികെയെത്താൻ പലവിധ ധ്യാനരീതികളെ പലനാൾ പരിശീലിക്കേണ്ടി വരുന്നു .പരിശീലനമില്ലാതെ വെറുതെ ഇരിക്കുവാൻ ഉള്ള പരിശീലനം എന്ന  നിലക്കാണ് അത് .കാരണം  ചിന്തകളില്ലാതെ വെറുതെയിരിക്കാൻ,സ്വാഭാവികമായി ഇരിക്കാൻ പരിശീലിക്കേണ്ട അവസ്ഥയാണ് വന്നുപെട്ടത്.നാം സഹാജാവസ്ഥയിൽ  നിലകൊള്ളാൻ മറന്നു പോയിരിക്കുന്നു.മനസ്സുമായി മല്ലടിച്ച്, ഏറെ പാടുപെട്ടാണ് മിക്കവരും  സ്വാഭാവികമാകുവാൻ പഠിക്കുന്നത്..
///////// തുടക്കത്തിലെതന്നെ  അന്ധനും ബധിരനും ആയിരുന്നെങ്കിൽ നന്നായിരുന്നു./////////

ആദ്യമേതന്നെ അന്ധനും ബധിരനും ആയിരുന്നെങ്കിൽ ഈ ഇന്ദ്രിയങ്ങളിലൂടെ ജന്മങ്ങൾ വഴിതെറ്റി നഷ്ടപ്പെടില്ലായിരുന്നു.ഇന്ദ്രിയങ്ങളിലൂടെ ബോധം സദാ പുറത്തേക്ക് നഷ്ടപ്പെട്ടു അവ കാട്ടുന്ന മായകാഴ്ച്ചയാൽ  സഹാജബോധത്ത്തിൽ നിന്നും മറ്റൊരു സാങ്കൽപ്പിക ലോകത്തിലേക്ക് എന്നിലെ ബോധം എടുത്തെറിയപ്പെട്ടു.എന്നിട്ട് എത്രനാൾ ഞാൻ കരകാണാതെ അതിൽക്കിടന്നു  കറങ്ങി.ഈ ഇന്ദ്രിയങ്ങൾ അത്രക്കും വഴിതെറ്റിക്കുന്നു.അവയിലൂടെയാണ് മനസ്സ് ശക്തി പ്രാപിച്ചിരുന്നതും  എന്നെ ദുഖത്തിന്റെ ലോകത്തിൽ  ബന്ധനസ്ഥനാക്കി അടക്കി ഭരിച്ചിരുന്നതും.
//////// താമസം എന്നത് ഒരുവന്റെ യഥാർത്ഥ  ഗൃഹത്തിലെ സംഭവിക്കുകയുള്ളൂ,///////
സ്ഥിരതാമസം എന്നത് നമ്മുടെ വീട്ടിൽ മാത്രമേ ഉണ്ടാവുകയുള്ളല്ലോ .വീട്ടിലെത്തിയാൽ നാം ശാന്തനാവുകയും എല്ലാ മൂടുപടങ്ങളും അഴിച്ചു വയ്ക്കുകയും ,എല്ലാ ടെന്ഷനുകളും,ഭ്രാന്തും   ഇല്ലാതാവുകയും ചെയ്യുന്നുവല്ലോ.അതുപോലെ  ഇന്ദ്രിയ സൃഷ്ടി മാത്രമായ ,മരണത്തോടെ നമുക്ക് നഷ്ടമാകുന്ന ഈ ലോകത്തെ കറക്കം അവസാനിപ്പിച്ചു ,മനസ്സിനെ ഉപേക്ഷിച്ചതിലൂടെ ജനന മരണ ചക്രങ്ങളെ ഇത്തരത്തിൽ ഉപേക്ഷിച്ചു സ്വന്തം ആത്മാവിന്റെ ബോധാകെന്ദ്രത്ത്തിൽ എത്തുമ്പോൾ ശാശ്വതമായ ശാന്തിയും സമാധാനവും ആനന്ദവും ഒരുവൻ  അനുഭവിക്കുന്നു.
////////// ഉള്ളതിനെയും ഇല്ലാത്തതിനെയും പരിഗണിക്കാതെ പുഴ ഒഴുകുന്നു ...പുഷ്പങ്ങൾ തുടുക്കുന്നു.///////////////////

അപ്പോൾ അവിടെ ജീവിതം താനേ സംഭവിക്കപ്പെടുന്നു.അവിടെ പ്രപഞ്ചത്തിന്റെ ഒഴുക്കിനെതിരായി ചിന്തിക്കുന്ന ,പരാതിപറയുന്ന  സദാ അസംത്രിപ്തമായ ഒരു മനസ്സ്  നിലകൊള്ളുന്നില്ല.മനുഷ്യൻ കരുതുന്നത് തന്റെ ജീവിതം മറ്റെല്ലാത്തിൽനിന്നും വ്യത്യസ്ഥമാണെന്നാണ് .എല്ലാവരും കരുതുന്നത് തനിക്കെന്തോ പ്രത്യേകതയുണ്ടെന്നാണ് .അതിനാൽ  എല്ലാവരും മറ്റാരൊക്കെയോ ആകാൻ ശ്രമിച്ച്ചുകൊണ്ടിരിക്കുന്നു.ഒന്നുകിൽ ഒരു ഗാന്ധി,അല്ലെങ്കിൽ ഒരു പ്രധാനമന്ത്രി,അല്ലെങ്കിൽ ഒരു മദർതെരെസ ,അല്ലെങ്കിൽ ഒരു ഹിറ്റ്ലർ ഇതൊന്നുമല്ലെങ്കിൽ ഓഷോയെ പോലെ ,ശങ്കരനെപോലെ,വിവേകാനന്ദനെപോലെ ഒരു അധ്യാത്മിക ഗുരു.മിക്കവരും   ഒന്നിനും വേണ്ടിയല്ലാതെ ഒഴുകിക്കൊണ്ടിരിക്കുന്ന തങ്ങളുടെ ഇപ്പോഴത്തെ ജീവിതത്തെ സ്നേഹിക്കുന്നില്ല,കാണുന്നില്ല .ജീവിതത്തിന്റെ ലക്ഷ്യം  ഓരോനിമിഷവും തന്നെ പൂർണമാവുന്നു .അത് ഒന്നും അടുത്തനിമിഷത്ത്തിലേക്ക് നീക്കിവയ്ക്കുന്നില്ല .ഇന്ദ്രിയ സംവേദനങ്ങളെ ബോധപൂർവം  അനുഭവിക്കുക എന്നതിൽ  കവിഞ്ഞ ഒരു ലക്ഷ്യവും ആരുടെയും ജീവിതത്തിനില്ല .അതാകട്ടെ ഓരോനിമിഷവും വർത്തമാനകാലത്തിൽ പൂര്ത്തീകരിക്കുന്നുമുണ്ട്.നാം അതിനെ വെറുതെ ശ്രദ്ധിക്കുക മാത്രമേ വേണ്ടു.അതുതന്നെയാണ് ധ്യാനവും.അപ്പോൾ അത് ഓരോനിമിഷവും നിറവേറപ്പെടുന്ന ആനന്ദ നിർവൃതി യിൽ നാം ധന്യരാവുന്നു.അപ്പോൾ  നമ്മുടെ ജീവിതം ഇതുവരെ സംഭവിച്ചിട്ടില്ലാത്ത  ഭാവികാലത്ത്തിൽ  ഉറപ്പിച്ച ,തെറ്റുമ്പോൾ നിരാശയ്ക്ക് വഴിവയ്ക്കുന്ന സങ്കൽപ്പ  ലക്ഷ്യങ്ങളിലേക്ക് ശ്രദ്ധ,ബോധം വഴിതെറ്റിപോകുന്നില്ല.അപ്പോൾ ബോധം "ഇപ്പോൾ ,ഇവിടെ " ആകുന്നു.അപ്പോൾ നമ്മുടെ ജീവിതം ഒന്നിനും ,ആർക്കും  വേണ്ടിയല്ലാതെ, ആ നിമിഷങ്ങളിൽ   അത്രയും മൂർത്തങ്ങളായ അനുഭവങ്ങളുടെ പൂർത്തീകരണം സംഭവിച്ചുകൊണ്ടേയിരിക്കുന്നു .അപ്പോൾ നമ്മിൽ രണ്ട്  ഇല്ലാത്തതിനാൽ  ഗുണദോഷങ്ങളെ വിചിന്തനം ചെയ്യുകയും സദാ പരാതി പറയുകയും ചെയ്യുന്ന മനസ്സ് അഗാധമായി,അനന്തമായി ഉറങ്ങിക്കഴിഞ്ഞു.ജീവിതം പുഷ്പങ്ങൾ തുടുക്കുംപോലെ ,വൃക്ഷങ്ങൾ പുഷ്പിക്കുംപോലെ,പുഴ ഒഴുകുംപോലെ മനോഹരമായ ഒന്നായി മാറിക്കഴിഞ്ഞു.

സെൻകഥ :-
രാജാവിനു ലോകചരിത്രം പഠിക്കണം. മന്ത്രിമാർ ലഭ്യമായ ചരിത്രപുസ്തകങ്ങളൊക്കെ വരുത്തി രാജാവിനു മുന്നിൽ വച്ചു. പുസ്തകങ്ങളുടെ കൂമ്പാരം കണ്ടപ്പോൾ തനിക്കിതൊന്നും വായിക്കാൻ നേരമില്ലെന്നും ലോകചരിത്രത്തിന്റെ ഒരു സംക്ഷേപം കിട്ടിയാൽ മതിയെന്നുമായി രാജാവ്. മന്ത്രിമാർ ഒരു സെൻഗുരുവിനെ ചെന്നുകണ്ടു. ഗുരു മനുഷ്യചരിത്രം ചുരുക്കത്തിൽ എഴുതിക്കൊടുത്തതിങ്ങനെ:
മനുഷ്യർ ജനിക്കുന്നു,
മനുഷ്യർ ജീവിക്കുന്നു,
മനുഷ്യർ മരിച്ചും പോകുന്നു.
തുടരും .......Sree..

Like page-https://www.facebook.com/pages/Thapovan-spiritual-research-and-meditation-centre/520513041382625
Read more on :- http://thetenbullsofzen.blogspot.in/




Wednesday, September 30, 2015

9.എട്ടാം  ചിത്രം               കാളയെയും താന്തന്നെയും അതിവർത്തിക്കുന്നു.

കവിത-8-///////ചാട്ടയും കയറും വ്യക്തിയും  കാളയും എല്ലാം ഒന്നുമില്ലായ്മയിൽ ലയിക്കുന്നു . ഈ സ്വർഗം ഏറെ  വിശാലമാകുന്നു .ഒരു ആശയങ്ങളും ഇവിടെ പറ്റിപ്പിടിക്കുവാനില്ല .കത്തിപ്പടരുന്ന അഗ്നിയിൽ എത്ര മഞ്ഞുപാളികൾ പറ്റിപ്പിടിക്കാനാണ്?  പൂർവ  ഗുരുക്കന്മാരുടെ കാൽപ്പാടുകൾ ഇവിടെയാകുന്നു കാണപ്പെടുന്നത്./////
(8. Both Bull and Self Transcended.Whip, rope, person, and Ox -all merge in No Thing.This heaven is so vast,no message can stain it.How may a snowflake existin a raging fire.Here are the footprints of
the Ancestors.)

///////ചാട്ടയും കയറും വ്യക്തിയും  കാളയും എല്ലാം ഒന്നുമില്ലായ്മയിൽ ലയിക്കുന്നു ///////.
ഇപ്പൊൾ കാര്യങ്ങൾ എല്ലാം നിയന്ത്രിക്കുന്നത്‌ വ്യക്തിത്വം അല്ല.അത് ശൂന്യമായിരിക്കുന്നു.എല്ലാം പൂർണമാണ് അല്ലെങ്കിൽ എല്ലാം ശൂന്യമാണ്. അഖണ്ടബോധം രണ്ടിന്റെ വ്യത്യാസങ്ങൾ ഒന്നുംതന്നെയില്ലാതെ നിലകൊള്ളുന്നു.അനുഭവങ്ങൾ  മാത്രമേ ഇവിടെ ഉള്ളൂ .അനുഭവിക്കുന്നവൻ  ഇല്ലാതെയായിരിക്കുന്നു.അപ്പോൾപ്പിന്നെ  അനുഭവവും എങ്ങനെ ഉണ്ടാകുവാനാണ്.അതും ഉണ്ടെങ്കിലും അതുൾപ്പെടുന്ന ലോകം മുഴുവൻ ശൂന്യപ്രതലത്തിൽ ഫിലിം പ്രോജക്ടരിലൂടെ പ്രകാശ വിന്യാസത്താൽ  കാണുന്ന മായകാഴച്ചകളായി  മാറുമ്പോൾ അവയ്ക്ക് അർത്ഥമില്ലാതെ  ആയിമാറുന്നു.അതിനാൽ  അത് അവഗണിക്കപ്പെടുകയും അഖണ്ട ബോധം പൂര്ണമായി ഒന്നായിചേർന്നു വിളങ്ങുകയും  ചെയ്യുന്നു.
////// ഈ സ്വർഗം ഏറെ  വിശാലമാകുന്നു .//////// 

ഈ അവസ്ഥയിൽ  ശ്രദ്ധയെ സ്വാധീനിക്കുവാൻ ആയി അവിടെ രണ്ടായതോന്നുംതന്നെ അവശേഷിക്കുന്നില്ല.രണ്ടുല്ലപ്പോഴേ ശ്രദ്ധ ഏതിലെങ്കിലും പതിയുകയുള്ളൂ .അത് അപ്പോൾ പരിമിതവും ഇടുങ്ങിയതും ആയിമാറുന്നു.അതുകൊണ്ടാണ് ഒന്നായ സ്വർഗം ആനന്ദകരവും വിശാലമായതുമായി ,അനന്തമായി അനുഭവപ്പെടുന്നത്.
//////// ഒരു ആശയങ്ങളും ഇവിടെ പറ്റിപ്പിടിക്കുവാനില്ല //////// 
അപ്പോൾ പരമാത്മ ബോധത്തെ പൂർണമായി അനുഭവിക്കുന്നയാളിന്റെ ശുധബോധത്തിൽ ,ചിന്തകളുടെയും ആശയങ്ങളുടെയും  അഴുക്ക് പുരളാതെ  അത് സ്വയം സംരക്ഷിച്ച്ചുകൊണ്ടിരിക്കുന്നു.അതിനുവേണ്ടി അയാൾ  ഒന്നുംതന്നെ ചെയ്യേണ്ടതായിട്ടില്ല .വെറുതെ  ഒരു ചലനങ്ങളെയും സൃഷ്ടിക്കാതെ ശാന്തമായി നിലകൊള്ളുക മാത്രമേ വേണ്ടു.നമ്മുടെ ലോകത്തിൽ ഭൂതകാലവും ഭാവികാലവും മനസ്സിലൂടെ മാത്രം നിലനിൽക്കുന്നവയാണ് .കാരണം അവ അനുഭവിക്കുവാൻ മനസ്സ് കൂടിയേ കഴിയു.എന്നാൽ മനസ്സ് വാസനകൾ സഹിതം കത്തിത്തീർന്നു  ശൂന്യമാകുംപോൾ ,ബാഹ്യ പ്രപഞ്ചത്തിലേക്ക് ഒരു ഊര്ജത്തെയും നൽകുന്നില്ല .അതിനാൽ  ഒന്നും തിരികെ വരുന്നുമില്ല.മുൻപ് ഇത്തരത്തിൽ ഊര്ജത്തെ, പുറംലോക സങ്കല്പങ്ങളിലേക്ക് നമ്മുടെ ബോധത്തെ വലി ച്ചുകൊണ്ട് പോയി സങ്കൽപ്പ  ലോകത്തിൽ കുടുക്കാൻ ഒരു പാലമായി വർത്തിച്ച  മനസ്സ് പൂർണമായും  തകർന്നതിനാൽ ബോധം ഉള്ളിൽ  സ്ഥിരമായി,ചലനരഹിതമായിക്കൊണ്ട് ശരീരത്തെയും അതിന്റെ ഇന്ദ്രിയങ്ങളിലൂടെ അറിഞ്ഞ പ്രപഞ്ചത്തെയും  മരണമില്ലാത്ത തന്റെ ഭാഗമല്ലാതെ കണ്ടു ശാശ്വതാനന്ദത്തിലാറാടുന്നു. എന്നാൽ അത് ഇടതടവില്ലാതെ അനന്തമായി, ഒരുസെക്കണ്ടിൽനിന്നും  അടുത്ത സെക്കണ്ടിലേക്ക്  നീളുന്ന തുടർച്ചയായ അനുഭവമായതിനാൽ ആ ബോധപ്രവാഹത്തിൽ ചിന്തകൾ  പറ്റിപ്പിടിക്കുവാനുള്ള  സമയവും ഉണ്ടാവുന്നില്ല.

 /////// കത്തിപ്പടരുന്ന അഗ്നിയിൽ എത്ര മഞ്ഞുപാളികൾ പറ്റിപ്പിടിക്കാനാണ്?  //////// 

മരണപ്പെടുന്ന നമ്മുടെ ഈ ശരീരം ഈ പ്രപഞ്ചത്തിന്റെഭാഗമാണ്  .അത് മലകളുടെയും ഭൂമിയുടെയും മരങ്ങളുടെയും പാറയുടെയും പുഴകളുടെയും സ്വന്തമാണ്.നമ്മുടെയല്ല.എന്നാൽ ഉള്ളിൽ  നമ്മുടെ ശരീരത്തെ ചലിപ്പിക്കുന്ന അനന്തമായ ഊർജം ഗ്യാലക്സികളിലൂടെയും മലകളിലൂടെയും പുഴകളിലൂടെയും ഒക്കെ വരുന്നതാണ്.അപ്പോൾ നാം എന്നത് അർഥവിരാമം  പോലുമില്ലാത്ത ഒരു തുടർച്ചയാണ് .എവിടെയും ഒഴുകിക്കൊണ്ടിരിക്കുന്ന ഒരു തുടർച്ച .ഈ ഊർജത്തിൽ  എവിടെയാണ്  ഒരു വേർതിരിവ് ? നാം മാസാവസാനം തീർക്കേണ്ട അധിക ജോലിഭാരം ,ടാർഗട്റ്റ് പൂർത്തീകരിക്കുവാൻ അശ്രദ്ധമായി വാഹനമോടിക്കുകയും വഴിപോക്കനെ ഇടിച്ചു തെറിപ്പിക്കുകയും ചെയ്യുന്നു .നമ്മുടെ മേലുദ്യോഗസ്ഥനു  കിട്ടിയ ടാർഗട്റ്റ് രൂപത്തിലെ ഊർജം അയാൾ  ഭീഷണിപ്പെടുത്തിക്കൊണ്ട്  നമുക്ക് നൽകി .നാം അത് മറ്റൊരു രൂപത്തിൽ വഴിപോക്കന് നൽകി .അയാൾ  നമുക്കെതിരെ കേസ് കൊടുക്കുകയോ നമ്മെ തല്ലുകയോ ചെയ്തപ്പോൾ അത് കര്മ്മബന്ധമായി തിരികെ നമുക്ക് ലഭിച്ചു.സഹികെട്ട നാം ജോലി രാജിവച്ചു . മേലുദ്യോഗസ്ഥനും കമ്പനിക്കുംതന്നെ  അത് വലിയ ക്ഷീണമുണ്ടാക്കി.അതായത് ആ ഊര്ജം അവർ ഏറ്റെടുത്തു.
ഈ ഊര്ജ സഞ്ചാര പഥത്തിൽ എവിടെയാണ് വ്യത്യാസം?ഈ കത്തിപ്പടരുന്ന അഗ്നി സമാനമായ ഊര്ജ പ്രയാണത്ത്തിൽ  ഒന്നുംതന്നെ പറ്റിപ്പിടിക്കുന്നില്ല .അപ്പോൾ ഇതിനെ അനുഭവിക്കുന്നയാൾ  ഈ ഊര്ജത്തിന്റെ ഒഴുക്കിൽ ചലനങ്ങളുണ്ടാക്കാതെ കർമ്മങ്ങൾ ചെയ്തുകൊണ്ട് അതിനോടൊപ്പം വർത്തമാനകാലത്തിൽ ചരിക്കുന്നു.കാരണം അയാളിൽ എതിരായിനിൽക്കുവാൻ  ഒരു മനസ്സോ ചിന്തകളോ വ്യക്തിത്വമോ ഒന്നും ഇല്ല.അയാൾ വാസനകൾപോലും അവശേഷിക്കാത്ത ശുധബോധസ്വരൂപനായി മാറിക്കഴിഞ്ഞിരിക്കുന്നു.

//////  പൂർവ  ഗുരുക്കന്മാരുടെ കാൽപ്പാടുകൾ ഇവിടെയാകുന്നു കാണപ്പെടുന്നത്./////

ഈ ഘട്ടത്തിൽ  പൂർവഗുരുക്കന്മാർ  അനുഭവിച്ചു കൊണ്ട് പറഞ്ഞിട്ടുള്ള കാര്യങ്ങളുടെ അർഥങ്ങൾ വളരെവേഗം മുഴുവനായി സ്വയം പിടികിട്ടുകയും മന്ദഹസിക്കുകയും ചെയ്യുന്നു.പിന്നെയും അവർ വഴികാട്ടികളായി മുന്നിലെവിടെയോ ഉണ്ട്.അവർക്ക്  ഒന്നുംതന്നെ "ഇഹലോകത്തും പരലോകത്തും നേടുവാനില്ല ,എന്നിട്ടും അവർ   തങ്ങളുടെ  സ്വധർമ്മം  ചെയ്തുകൊണ്ടിരിക്കുന്ന തായി കാണപ്പെടുന്നു.മുന്നിലെവിടെയോ മാതൃ കയായി നിലകൊള്ളുന്നു.കാരണം ഒരിക്കലും അവസാനിക്കാത്തതായി കാണപ്പെടുന്ന  ഈ പാത എന്നത് പോലും സങ്കല്പ്പമാണെന്ന്  അറിയുമ്പോഴും ആ സങ്കല്പ്പപാതയിലൂടെ രസകരമായി,ആസ്വദിച്ചു മുന്നോട്ടു പോകുവാൻ പൂർവ  ഗുരുക്കന്മാരുടെ കാൽപ്പാടുകൾ വഴികാട്ടുന്നു..സദാ അനന്തമായി ,നിശബ്ദമായി വിശ്രമിക്കുന്ന മനസ്സുമായി  മുന്നോട്ടു പോകുവാൻ .

സെൻകഥ :-
ബുദ്ധവിഗ്രഹത്തിനു മുന്നിൽ ഏറെനേരം ധ്യാനത്തിലിരുന്ന ഗുരുവിനോടു ശിഷ്യൻ ചോദിച്ചു
-ഗുരോ, ബുദ്ധൻ അങ്ങയോടെന്തെങ്കിലും പറഞ്ഞോ?
-ഇല്ല, അദ്ദേഹം കേട്ടുകൊണ്ടിരുന്നതേയുള്ളു.
-അതു ശരി, അങ്ങദ്ദേഹത്തോടെന്താണു പറഞ്ഞത്?
- ഞാനും കേട്ടുകൊണ്ടിരുന്നതേയുള്ളു.

തുടരും .......Sree..
Like page-https://www.facebook.com/pages/Thapovan-spiritual-research-and-meditation-centre/520513041382625
Read more on :- http://thetenbullsofzen.blogspot.in/


Thursday, September 17, 2015


8.ഏഴാം ചിത്രം                               കാളയെ   അതിവർത്തിക്കുന്നു.

കവിത-7-////////കാൽ കവച്ചുവച്ച്  കാളപ്പുറത്ത്  ഞാൻ വീട്ടിലെത്തി.ഞാൻ വളരെയധികം ശന്തനാണ് .കാളയും വിശ്രമിക്കുകയാണ്.അപ്പോൾ ജ്ഞാനപ്രകാശം ഉണ്ടായിവരുന്നു . ആ അനുഗ്രഹീതമായ വിശ്രാന്തിയിൽ ,എന്റെ കുടിലിനുള്ളിൽ ഞാൻ   ഞാൻ ചാട്ടയും കയറും ഉപേക്ഷിക്കുന്നു. //////////

7. The Bull Transcended.Astride the Ox, I reach home.I am serene. The Ox too can rest.The dawn has come. In blissful repose,Within my thatched dwelling .I have abandoned the whip and ropes.


////////കാൽ കവച്ചുവച്ച്  കാളപ്പുറത്ത്  ഞാൻ വീട്ടിലെത്തി./////////
പോസിറ്റിവിനും  നെഗ്റ്റിവിനും  മദ്ധ്യേ പൂജ്യത്തിൽ ആണ് ശാന്തമായ അവബോധം നിലകൊള്ളുന്നത്.മധ്യത്തിൽ ഇരിക്കുമ്പോഴാണ് മനസ്സെന്ന ആ കാളയെ നമ്മുടെ ഇഷ്ടങ്ങൾക്കനുസരിച്ച് നിയന്ത്രിക്കാൻ കഴിയു.നമ്മുടെ അവബോധം മധ്യത്തിൽ നിലനില്ക്കുംപോഴേ  ഇരുവശവുമായി നിലനിൽക്കുന്ന  മനസ്സിനെ അതിനു നിയന്ത്രിക്കാൻ സാധിക്കു .അവബോധം ഏതെങ്കിലും പക്ഷം പിടിക്കുമ്പോൾ  അതിനെ മനസ്സ് നിയന്ത്രിക്കുന്നു.അഥവാ അവബോധത്തിന്റെ നെഗട്ടിവോ പോസിട്ടിവോ ആയ ഗുണങ്ങളുമായുള്ള കൂടിചേ രലാണ് മനസ്സ്. എന്നാൽ ഇപ്പോൾ ഇത്തരത്തിൽ ഞാൻ മനസ്സിനെ നിയന്ത്രിക്കുവാൻ കഴിവുള്ളവനായിരിക്കുന്നു.നാം നമ്മുടെ  ബോധകേന്ദ്രത്ത്തിൽ  എത്തിച്ചേർന്നിരിക്കുന്നു .

//////// ഞാൻ വളരെയധികം ശാന്തനാണ് .കാളയും വിശ്രമിക്കുകയാണ്.////////
അതെപ്പോഴും ഇങ്ങനെതന്നെയാണ്.മനസ്സ്  ശാന്തമാകുമ്പോൾ അവിടെ നമുക്കെതിരെ ഉകോണ്ടിരുന്നതെന്ന്  നാം തെറ്റിദ്ധരിച്ച , പ്രപഞ്ചം മുഴുവൻ ശാന്തമായതായി അനുഭവപ്പെടും.മനസ്സിന്റെ വിശ്രാന്തി ശരീരത്തെയും ധ്യാനാത്മകമായി പരിവർത്തനം  ചെയ്യിക്കുന്നു.

//////// അപ്പോൾ ജ്ഞാനപ്രകാശം ഉണ്ടായിവരുന്നു . //////////
അപ്പോൾ ... നാം  സ്വാഭാവികമായി ശാന്തനാകുംപോൾ  പൊടുന്നനെ അത് സംഭവിക്കുന്നു.ബോധത്തിന്റെ പ്രകാശസ്ഫുരണം നമ്മിൽ  സംഭവിക്കുന്നു.നമ്മുടെ അടിസ്ഥാനത്തെയും സൃഷ്ടാവായ  പ്രപഞ്ചകാരണ ത്തെയും സംബന്ധിച്ച ജ്ഞാനത്തിന്റെ പ്രകാശം അൽപ്പം  അനുഭവിക്കാൻ ഭാഗ്യമുണ്ടാവുന്നു .അത് തന്നെയാണ് സംഭവിക്കുക.നമുക്കുചെയ്യാൻ കഴിയുന്നത്‌ മനസ്സിനെ കീഴടക്കി നിശബ്ദമാക്കി വയ്ക്കുക എന്നതുമാത്രമാണ്. അപ്പോൾ അത് സംഭവിക്കുന്നു.ആദ്യത്തെ സമാധിയുടെ മുന്  സൂചനകളായ ഈ കിരണങ്ങളെ "സതോരി " എന്നാണു ബുദ്ധൻ  വിശേഷിപ്പിച്ചത്‌.

//////// എന്റെ കുടിലിനുള്ളിൽ ഞാൻ   ഞാൻ ചാട്ടയും കയറും ഉപേക്ഷിക്കുന്നു. //////////

ഇനി മിക്കവാറും ആ ചാട്ടയും കയറും വേണ്ടിവരികയില്ല .കാരണം മനസ്സ് പൂർണമായും മെരുങ്ങിക്കഴിഞ്ഞു .ഞാൻ  ആ ചാട്ടയും കയറും ഉപേക്ഷിക്കുന്നു.കാളയെക്കുറിച്ചുളള ചിന്തതന്നെയും ഉപേക്ഷിക്കുന്നു.പക്ഷെ ഞാൻ അത് ഉപേക്ഷിച്ചത് എന്റെ വീടിനുള്ളിൽ ത്തന്നെ ആണ്.അതായത് നാം അപ്പോഴും മനസ്സ് തിരികെ അധികാരത്തിലെത്താനുള്ള ഒരു വളരെചെറിയ  സാധ്യത ഉള്ളിൽ  നിലനിർത്തുന്നു.കാരണം ഇനി അഥവാ അവൻ ചതിക്കുവാനുള്ള സാധ്യത ഇല്ലെങ്കിൽപോലും ആ ഒരു കരുതൽ  ശരീരത്തിൽ വർത്തിക്കുമ്പോൾ നല്ലതുതന്നെയാണ്.അപ്പോൾ   നാം കാളയെക്കുറിച്ചുള്ള ചിന്തതന്നെ  ഉപേക്ഷിച്ചിരിക്കുന്നു.സങ്കോചമില്ലാതെ.അപ്പോൾ നാം സത്യത്തിൽ ചിന്തകളുടെ ,മനസ്സിന്റെ നീരാളി പ്പി ടുത്തത്തിൽ നിന്നും ആയതായി തിരിച്ചറിയുകയും ഓരോ നിമിഷവും ആഘോഷിക്കുവാൻ തുടങ്ങുകയും ചെയ്യുന്നു.

സെൻകഥ :-
കുപ്പയിൽ നിന്ന് ഒരു മാണിക്യം.
ജപ്പാൻ ചക്രവർത്തിയുടെ ഗുരുവായിരുന്നു ഗുഡോ.കൊട്ടാരഗുരുവായിരുന്നെകിലും സാധാരണ ഭിക്ഷുക്കളെപ്പോലെ ഊരു ചുറ്റി നടക്കലും സദുപദേശങ്ങൾ കൊണ്ട് മറ്റുള്ളവരെ സഹായിക്കലിലുമായിരുന്നു അദ്ദേഹം ആനന്ദം കണ്ടെത്തിരുന്നത്.അക്കാലത്ത് ഒരു ദിവസം അദ്ദേഹം രാജ്യത്തെ ഒരു സാംസ്കാരിക നഗരമായ എഡൊയിലേക്ക് കാൽനടയായി യാത്ര പുറപ്പെട്ടു.വഴിമധ്യേയുള്ള ‘ടക്കാനക്ക“ ഗ്രാമത്തിൽ എത്തിയപ്പോഴേക്കും കനത്ത മഴ പെയ്യാൻ തുടങ്ങിരുന്നു.അദ്ദേഹം അകെ നനഞ്ഞൊലിച്ചു.
കാലിലിട്ടിരുന്ന വൈക്കോൽ ചെരുപ്പ് നിശ്ശേഷം പിഞ്ഞിപ്പോവുകയും ചെയ്തു.വഴിയരികിൽ ഒരു കർഷകഭവനം കണ്ടു. അവിടെ നാലു ജോടി ചെരുപ്പുകൾ നിരത്തി വെച്ചിട്ടുണ്ട്. അതിലൊന്ന് വാങ്ങാനായി അദ്ദേഹം അവിടെ കയറിച്ചെന്നു.
നനഞ്ഞ വസ്ത്രങ്ങളുമായി കയറിച്ചെന്ന ആ ഭിക്ഷുവിനോട് പുണ്യവതിയായ ആ ഗൃഹനായികയ്ക്ക് അനുകമ്പ തോന്നി.അങ്ങ് ഇന്നിവിടെ വിശ്രമിച്ചിട്ട് പോവുക.”ഗൃഹനായിക പറഞ്ഞു.“
ഗുഡൊ ക്ഷണം സ്വീകരിച്ചു.അദ്ദേഹം പൂജാമുറിയിലേക്ക് കയറി. എല്ലാവരുടേയും നന്മയ്ക്ക് വേണ്ടി ബുദ്ധസൂക്തങ്ങൾ ഉരുവിട്ട് പ്രാർത്ഥിച്ചു.ഗൃഹനായിക തന്റെ അമ്മയെയും കുട്ടികളേയും ആ മുറിയിൽ കൊണ്ട് ചെന്ന് അദ്ദേഹത്തെ പരിചയപ്പെടുത്തി.
”നിങ്ങളുടെ എല്ലാവരുടെയും മുഖത്ത് വിഷാദം കാണുന്നത് എന്ത് കൊണ്ടാണ്‌? ഗുഡൊ തിരക്കി.
ഗൃഹനായിക-“എന്റെ ഭർത്താവ്‌ ഒരു കുടിയനും ചൂതാട്ടക്കാരനുമാണ്‌.ചൂതുകളിയിൽ ജയിച്ചാൽ കുടിയും വഴക്കും തന്നെയുമായിരിക്കും. തോറ്റാലും വാങ്ങിക്കുടിക്കും.പല ദിവസങ്ങളിലും ബോധമില്ലാതെ ഓടയിൽ വീഴും; അവിടെ കിടക്കും.ഞങ്ങൾ എന്ത് ചെയ്യാനാണ്‌?”
ഗുഡൊയ്ക്ക് സഹതാപം തോന്നി.കുറെ പണം ഗൃഹനായികയുടേ കയ്യിൽ ഏല്പ്പിച്ചിട്ട് അദ്ദേഹം പറഞ്ഞു: ’ഞാൻ ഒരു ശ്രമം നടത്തി നോക്കട്ടെ.ഒരാൾക്ക് കുടിക്കാൻ വേണ്ടത്ര നല്ല വീഞ്ഞും മൽസ്യവും ഇവിടെ വാങ്ങി വെച്ചിട്ട് നിങ്ങൾ കിടന്നുറങ്ങിക്കൊള്ളണം.ഞാൻ ഈ വാതിലിനടുത്ത് തന്നെ ധ്യാനത്തിലിരുന്ന് കൊള്ളാം.“
നേരം പാതിരാവായി. ഗൃഹനാഥൻ കുടിച്ച് വെളിവില്ലാതെ അവിടെ കയറി വന്നു. ”എടീ ,ഞാൻ വിശന്നു വലഞ്ഞു. തിന്നാനോ കുടിയ്ക്കാനോ വല്ലതുമുണ്ടോ?“
ഗുഡൊ വാതില്ക്കൽ നിന്നെണീറ്റ് അയാളുടെ അടുത്ത് ചെന്ന് സാവധാനത്തിൽ പറഞ്ഞു: ”സ്നേഹിതാ, മഴ നനഞ്ഞു മടുത്തപ്പോൾ ഞാൻ ഇവിടെ കയറി വന്നതാണ്‌.നിങ്ങളുടെ ഭാര്യയ്ക്ക് ദയവ് തോന്നി ഇന്നു രാത്രി ഇവിടെ താമസിയ്ക്കുവാൻ അനുവാദം തന്നു.അതിന്റെ പാരിതോഷികമായി ഞൻ ഇവിടെ കുറെ നല്ല വീഞ്ഞും മൽസ്യവും വരുത്തി വെച്ചിട്ടുണ്ട്.അത് വേണ്ടുവോളം കഴിയ്ക്കാം.“
വീട്ടുകാരൻ സന്തോഷം കൊണ്ട് മതി മറന്നു.അയാളുടെ മുഖത്ത് ചിരി വിടർന്നു.അയാൾ മദ്യവും മൽസ്യവും ഇഷ്ടം പോലെ കഴിച്ചു.അവസാനം ബോധം കെട്ട് ഇരുന്നിടത്ത് തന്നെ തറയിൽ വീണു.അവിടെ ധ്യാനത്തിലിരുന്ന ഗുഡോയുടെ ഒരു വശം ചേർന്നു തന്നെ കിടന്നുറക്കമായി.
രാവിലെ പിടഞ്ഞെഴുനേറ്റ് നോക്കുമ്പോൾ ഗുഡൊ തന്റെയടുത്ത് ധ്യാനത്തിലിരിയ്ക്കുന്നതാണ്‌ കണ്ടത്. രാത്രിയിൽ നടന്നതൊന്നും അയാൾക്ക് ഓർമ്മയില്ല.രാവിലെ സുബോധത്തിൽ ആയിരുന്നത് കൊണ്ട് ഗുഡൊയെ നമസ്കരിച്ചിട്ട് അദ്ദേഹത്തെ പറ്റി കൂടുതൽ വിവരങ്ങളന്വേഷിച്ചു.”ചക്രവർത്തി തിരുമേനിയുടെ ഗുരുവാണ്‌ തന്റെ അതിഥി! ആ മഹാഗുരുവിനോടാണ്‌ താൻ മൽസ്യവും വീഞ്ഞും വാങ്ങിപ്പിച്ചത്.‘
അയാൾക്ക് പരിഭ്രാന്തിയും വെപ്രാളവുമായി.പശ്ചാത്താപം കൊണ്ട് കണ്ണുകൾ നിറഞ്ഞു.ലജ്ജാവിവശനായി തല താഴ്ത്തി.“മഹാഗുരോ! ക്ഷമിക്കണം”.അയാൾ കേണു വീണപേക്ഷിച്ചു.ഗുഡോ ശാന്തഗംഭീരനായി മന്ദസ്മിതം തൂകി.“സ്നേഹിതാ,ദു:ഖിയ്ക്കണ്ട.ഈ ജീവിതം ക്ഷണഭംഗുരമാണ്‌.നമുക്ക് ജീവിക്കാൻ കിട്ടിയിരിക്കുന്ന ഏതാനും നാളുകൾ മദ്യപിച്ചും ചൂതാടിയും വെറുതേ കളയാനുള്ളതാണോ? അങ്ങനെ ചെയ്താൽ നാം ജീവിച്ചില്ലെന്നല്ലേ അതിന്റെ അർത്ഥം?നിങ്ങൾ സ്വന്തം ജീവിതത്തിന്‌ വേണ്ടി ഒന്നും ചെയ്തിട്ടില്ല.പരസ്നേഹത്തെപ്പറ്റി ചിന്തിച്ചിട്ട് പോലുമുണ്ടാവില്ല.നിങ്ങളുടെ കുടുംബാംഗങ്ങൾ എത്ര ദു:ഖത്തിലും നിരാശയിലുമാണ്‌ കഴിയുന്നത്!”
കെടുന്ന ദീപത്തിന്റെ തിരി വിരൽ കൊണ്ട് കയറ്റുമ്പോൾ കൂടുതൽ പ്രകാശമാനമായി ജ്വലിയ്ക്കുന്നത് പോലെ അവന്റെ വിവേകശക്തി പൊടുന്നനെ ഉണർന്നു!ഒരുറക്കത്തിൽ നിന്നുണരുന്നവനെപ്പോലെ അവനു സ്വയം തോന്നി.ഗുഡൊയെ താണു വണങ്ങിക്കൊണ്ട് അവൻ അപേക്ഷിച്ചു.:“അങ്ങ് എന്നെ ഒരു എളിയ ശിഷ്യനായി സ്വീകരിയ്ക്കണം.”
ഗുഡൊ കർഷകഭവനത്തിൽ നിന്ന് യാത്ര പറഞ്ഞ് പുറപ്പെട്ടു.വീട്ടുകാരൻ ഗുരുവിന്റെ ചെറിയ ഭാണ്ഡം എടുത്ത് കൊണ്ട് അനുയാത്ര ചെയ്തു.അല്പദൂരം നടന്നപ്പോൾ ഗുഡോ പറഞ്ഞു.“ഇനി നിങ്ങൾക്ക് മടങ്ങിപ്പോകാം.”
ഗൃഹനായകൻ :ഗുരോ! അങ്ങ് ഈ എളിയവന്‌ നല്കിയ ഉപദേശം വില തീരാത്തതാണ്‌തിനുള്ള നന്ദി സൂചകമായി ഞാൻ അഞ്ചു മൈൽ കൂടി കൂടെ നടന്നു കൊള്ളട്ടെ?“
ഗുഡൊ സമ്മതിച്ചു. ”അഞ്ചു മൈൽ നടന്നു കഴിഞ്ഞപ്പോൾ “പത്തു മൈൽ കൂടെ അങ്ങയെ അനുഗമിക്കുവാൻ സമ്മതിക്കണമെന്ന്” അയാൾ അഭ്യർത്ഥിച്ചു.പത്ത് മൈൽ കൂടി നടന്നു കഴിഞ്ഞപ്പോൾ ഗുരു പറഞ്ഞു.:‘ഇനി നിങ്ങൾ മടങ്ങിപ്പോയേ തീരൂ“ നിർബന്ധമാണ്‌”
വീട്ടുകാരന്റെ മറുപടി ഇതായിരുന്നു.:“ഗുരോ, ക്ഷമിയ്ക്കണം. ഞാൻ അങ്ങയുടേ ശിഷ്യനായത് മടങ്ങിപ്പോകാനല്ല.മടങ്ങിപ്പോവുകയില്ലെന്ന് മാത്രമല്ല.ഞാൻ പുറകോട്ട് തിരിഞ്ഞു നോക്കുക പോലുമില്ല”
ഗുഡൊയുടെ ഈ ശിഷ്യനാണ്‌ ജപ്പാനിൽ “തിരിഞ്ഞു നോക്കാത്ത ഗുരു” എന്ന പേരിൽ പില്ക്കാലത്ത് പ്രശസ്തനായ ’മൂ-നാൻ‘.കടന്നു പോയ ജീവിതത്തിലേക്കൊന്നും അയാൾ തിരിഞ്ഞു നോക്കിയില്ല.അപ്പോൾ അതില്നിന്നുണ്ടാവുന്ന ഭാവികാലവുമില്ല ..വര്ത്തമാനകാലം മാത്രം ..

തുടരും .......Sree..
Like page-https://www.facebook.com/pages/Thapovan-spiritual-research-and-meditation-centre/520513041382625
Read more on :- http://thetenbullsofzen.blogspot.in/

Tuesday, September 15, 2015

7.ആറാം ചിത്രം               കാളയെ വീട്ടിലേക്ക്  നടത്തുന്നു 
കവിത-6-////////കാളപ്പുറത്ത്  കയറി പതുക്കെ  ഞാൻ വീട്ടിലേക്കു മടങ്ങുന്നു .എന്റെ പുല്ലാങ്കുഴൽ നാദം സന്ധ്യയിലെങ്ങും അലയടിക്കുന്നു.താളാത്മകമായ ആ സംഗീത മേളത്തിന് ഞാൻ താളം പിടിച്ചു കൊണ്ടിരിക്കുന്നു .ഞാൻ ആ അവസാനമില്ലാത്ത താളങ്ങൾ സംവിധാനം ചെയ്യുന്നു(നിയന്ത്രിക്കുന്നു ).ആർക്കൊക്കെ  ഈ ഗാനം കേൾക്കാൻ  കഴിയുന്നോ അവരൊക്കെ എന്നോട് ചേരുന്നു.///////

6. Riding the Bull Home. Mounting the Ox, slowlyI return homeward.The voice of my flute intones through the evening.Measuring with hand-beatsthe pulsating harmony,I direct the endless rhythm.Whoever hears this melody will join me.

///// കാളപ്പുറത്ത്  കയറി പതുക്കെ  ഞാൻ വീട്ടിലേക്കു മടങ്ങുന്നു .//////
പുതുതായി ഒരു ദൈവത്തെയും  കണ്ടെത്താനില്ലെന്നും, അന്വേഷിക്കുന്നവനെ ഇല്ലാതാക്കുകയാണ് വേണ്ടതെന്നും  അറിഞ്ഞു കഴിഞ്ഞു.മനസ്സെന്ന ആ വലിയ നശീകരണ ശക്തിയെ ഞാൻ ഗതിമാറ്റി സഹായകശക്തിയാക്കി  മാറ്റിയിരിക്കുന്നു.ഇപ്പോൾ ഗുണശക്തികൾ  തന്നെ നിയന്ത്രിചിരുന്നിടത്തുനിന്നും താൻ അവയെ നിയന്ത്രിക്കുന്ന അവസ്ഥയിലെക്കെത്തിയിരിക്കുന്നു .ആഴത്തിലുള്ള ശാന്തതയും സമാധാനവും എന്തെന്ന് ഞാൻ അറിയുന്നു.എല്ലാ നെട്ടോട്ടങ്ങളും  അവസാനിച്ചു. ഞാൻ സാവധാനം എന്റെ അടിസ്ഥാന ബോധകെന്ദ്രത്തിലേക്ക് മടങ്ങുന്നു.
////// എന്റെ പുല്ലാങ്കുഴൽ നാദം സന്ധ്യയിലെങ്ങും അലയടിക്കുന്നു./////
ആത്മാവിന്റെ പ്രണയാതുരമായ ഗാനം ഉള്ളിൽനിന്നും  ആനന്ദമായി പുറത്തേക്ക്  കവിഞ്ഞൊഴുകുന്നു.അത് എങ്ങും പരക്കുന്നു .
///// താളാത്മകമായ ആ സംഗീത മേളത്തിന് ഞാൻ താളം പിടിച്ചു കൊണ്ടിരിക്കുന്നു .ഞാൻ ആ അവസാനമില്ലാത്ത താളങ്ങൾ സംവിധാനം ചെയ്യുന്നു(നിയന്ത്രിക്കുന്നു )./////
ആ ഗാനം, അതായത്   എന്റെ സന്തോഷത്തിന്റെ ബഹിസ്ഫുരണം സ്വയം നന്നായി ആസ്വദിക്കുന്നു .ആ ബോധ വിസ്ഫോടനത്തിന്റെ  യോഗാവസ്ഥയിലെ ഇണചേരുന്ന ഊര്ജരൂപങ്ങളുടെ ഏറ്റക്കുറച്ചിലുകളും താളാ ത്മകതയും എല്ലാം സ്വയം ഞാൻ ആസ്വദിക്കുന്നു.എന്നാൽ ഏറ്റവും രസകരമായ വസ്തുത ഈ ആനന്ദം വന്നുകൊണ്ടിരിക്കുന്നത് എന്നിൽ നിന്നുതന്നെയാണ് എന്നെനിക്കറിയാം എന്നതാണ്.ഇവിടെ കലാകാരനും ആസ്വാദകനും ഒന്നാവുന്നു .കലയും കലാകാരനും ഒന്നാവുന്നു.കലയും കാലവും ഒന്നാകുന്നു.ഈ ഗാനം അനന്തമാണ്‌..ജീവിതത്തിൽ ഒരിക്കൽ തന്റെ ആത്മാവിന്റെ ആനന്ദസംഗീതം സ്നേഹമായി ഇത്തരത്തിൽ ആസ്വദിക്കുവാൻ സാധിക്കുന്നവന് അത് ഒരിക്കലും അവസാനിക്കുന്നില്ല.കാരണം അത് വരുന്നത് അവരവരുടെ ഉള്ളിൽനിന്നുമാണ് .പുറത്തൊരു വ്യക്തിയെയും  ആശ്രയിച്ചല്ല .യഥേഷ്ടം ആ ധ്യാനമാകുന്ന ഗാനം ആലപിക്കുകയും പരമാത്മ പ്രണയഭാജനവുമായി ഒന്നാകുവാനും സാധിക്കുന്നതാണ്.
////// ആർക്കൊക്കെ  ഈ ഗാനം കേൾക്കാൻ  കഴിയുന്നോ അവരൊക്കെ എന്നോട് ചേരുന്നു.////////
അങ്ങനെയുള്ള ഒരുവന്റെ വാക്കുകളിലെ സത്യസന്ധതയുംമുഖത്തെ  പ്രസരിപ്പും തിരിച്ചറിയുവാൻ കഴിയുന്നവർ,അവന്റെ ആത്മാർഥതയെ  വിശ്വസിക്കുവാൻ ധൈര്യം കാട്ടുന്നവർ,സ്വന്തം ഈഗോയെ  അടക്കി അവനെ ശ്രവിക്കുവാൻ തായാറാകുന്നവർ  സ്വാഭാവികമായും അവനെ അനുഗമിച്ചു പോകുന്നു.ആ മൗനത്തിന്റെ  സംഗീതം അറിയുന്നവർ ഭാഗ്യവാന്മാർ .അവരും  സ്വാഭാവികമായി അവരുടെ ആനന്ദമാകുന്ന ആത്മസംഗീതം ആസ്വദിക്കുവാൻ കഴിവുള്ളവരായി മാറുന്നു.പരമാതബോധ ചൈതന്യത്തെ ആവോളം അനുഭവിക്കുന്നവരാകുന്നു.ഈ ജന്മം ധന്യമാകുന്നു.

സെൻകഥ :-
ഒരിക്കല്ഒരു സെൻഗുരു തന്റെ പഠനമുറിയിലേക്ക് 
പ്രവേശിക്കുകയാണ്. 
വിദ്യാര്ത്ഥികളെല്ലാം ആദരവോടെ അദ്ദേഹത്തിന്റെ 
വചനങ്ങള്ക്കായി കാതോർത്തു. 
അപ്പോള്ചെറിയൊരു പക്ഷി 
ജാലകത്തിനരികിൽ വന്നിരുന്ന് പാടുവാനാരംഭിച്ചു. 
പഠനമുറി നിശബ്ദമായി. 
കുറച്ചു കഴിഞ്ഞ് പക്ഷി പാട്ടു നിർത്തി പറന്നകന്നു. 
അപ്പോള്ഗുരുനാഥൻ പറഞ്ഞു
: "
ഇന്നത്തെ പാഠം കഴിഞ്ഞു ".......

തുടരും .......Sree..
Like page-https://www.facebook.com/pages/Thapovan-spiritual-research-and-meditation-centre/520513041382625
Read more on :- http://thetenbullsofzen.blogspot.in/






Tuesday, September 8, 2015

6. അഞ്ചാം ചിത്രം                                          മെരുങ്ങുന്ന കാള 


കവിത-5-////////അവൻ മെരുങ്ങുന്നു.എങ്കിലും ശിക്ഷയും കയറും അത്യാവശ്യമാണ്. അല്ലെങ്കിൽ അവൻ വീണ്ടും പൊടിനിറഞ്ഞ സമതലങ്ങളിലേക്ക് കുതിച്ചേക്കാം .കൂടുതൽ പരിശീലിപ്പിക്കുന്നതനുസരിച്ച്  അവൻ മാന്യനാകുന്നു. അവസാനം  ബന്ധനസ്ഥനാക്കിയില്ലെങ്കിലും അവൻ  അവന്റെ ഉടമസ്ഥനെ അനുസരിക്കുന്നു .////////////

5. Taming the Bull.The whip and rope are necessary,Else he might stray off downsome dusty road.Being well-trained, he becomesnaturally gentle.Then, unfettered, he obeys his master.

//////////// അവൻ മെരുങ്ങുന്നു.എങ്കിലും ശിക്ഷയും കയറും അത്യാവശ്യമാണ്. അല്ലെങ്കിൽ അവൻ വീണ്ടും പൊടിനിറഞ്ഞ സമതലങ്ങളിലേക്ക് കുതിച്ചേക്കാം .///////// 

മരിക്കാൻ പോകുന്ന മനസ്സ് പ്രതികാര ദാഹത്തോടെ പലരൂപത്തിൽ ഇടയ്ക്കു   ശക്തിയായി തിരിച്ചടിക്കുവാൻ സാധ്യതയുണ്ട്.അതിനാൽ  സ്വയം നല്ല പ്രഹരം കൊടുക്കുവാൻ നാം സദാ ജാഗരൂഗനായി ഇരിക്കേണ്ടതാണ് .എപ്പോൾ അവനവനിൽ ഈഗോ തലപൊക്കുന്നോ അപ്പോൾത്തന്നെ  ഒരു നല്ല അടികൊടുക്കേണ്ടതാണ് .ഉദാ :- സാധനകൾ ശക്തമായി ചെയ്യുമ്പോൾ മനസ്സ് പറയുന്നു ,"ഇപ്പോൾ ഞാൻ ഒരു നല്ല സാധകനാണ്." അതെ .വീണ്ടും അവൻ തലപൊക്കുന്നു.അപ്പോൾത്തന്നെ കാര്യം മനസ്സിലായ ബോധവാൻ സ്വയം  പറയുന്നു ,"ഒരു വലിയ സാധനം (സാധകൻ )വന്നേക്കുന്നു.വിവരംകെട്ടവൻ .ആത്മീയതയിൽ ഒരു സാധകനാവുക എന്നത് ഒരു കാര്യമേയല്ല..കാരണം ഒന്നും അനുഭവിക്കുന്നില്ലല്ലോ " .അതോടെ അവൻ ഒതുങ്ങുന്നു.ഇല്ലെങ്കിൽ എനിക്കറിയാം എന്ന  തോന്നൽ  വരികയും അതിനാൽ  പിന്നീട് ഒന്നും  അറിയാൻ ശ്രമിക്കാതെ വരികയും അബോധത്തിന്റെ ,അഹംകാരത്തിന്റെ പടുകുഴിയിൽ വീണുപോവുകയും ചെയ്തേക്കാം.അതുകൊണ്ടാണ് നാം മൂല്യങ്ങൾ സൂക്ഷിക്കേണ്ടത് അത്യാവശ്യമായി വരുന്നത്. മൂല്യങ്ങളും നല്ല ശീലങ്ങളും മറ്റും "യമനിയമ"ങ്ങൾ എന്ന് പതന്ജലി മഹർഷിയും പത്തുകൽപ്പനകൾ എന്ന്  ബൈബിളും മറ്റും പറയുന്ന, ശീലങ്ങൾ ആകുന്ന കയറുമൊക്കെ  കയ്യിൽ  കരുതേണ്ടതാണ് . അല്ലെങ്കിൽ വീണ്ടും അബോധത്തിന്റെ അപകടകരമായ അഴുക്കിലേക്ക് കുതിച്ചേക്കാം. 

//////.കൂടുതൽ പരിശീലിപ്പിക്കുന്നതനുസരിച്ച്  അവൻ മാന്യനാകുന്നു./////////////
അത്രയ്ക്ക് കരുത്തനായ ,അനുസരണ തീരെയില്ലാത്ത മനസ്സിനെ നാം ഇച്ചാശക്തിയോടെ  നിരന്തരമായി പാഠം പഠിപ്പിക്കുമ്പോൾ അവൻ ക്രമേണ ഒതുങ്ങുന്നു.മാന്യനാകുന്നു.നല്ലകുട്ടിയായി അടങ്ങിയിരിക്കുന്നു.അത് സംഭവിക്കുന്നത്‌  അവൻ ഒരിക്കലും അടങ്ങിയിരിക്കില്ല എന്നും പലരീതിയിൽ നമ്മെ കബളിപ്പിക്കും എന്നുമുള്ള നമ്മുടെ ബോധത്തിന്റെ തിരിച്ചറിവിൽനിന്നാണ് .അപ്പോൾ നാം സദാ ജാഗരൂഗനാവുകയും  ആ ജാഗരൂഗത നമ്മുടെ സ്വഭാവമാവുകയും ചെയ്യുന്നു.അപ്പോൾ അവൻ സദാ മാന്യനായി അനങ്ങാതെ കാണപ്പെടുകയും ബോധം സ്വതന്ത്രമായി  നിലനിൽക്കുകയും  ചെയ്യുന്നു.
///////// അവസാനം  ബന്ധനസ്ഥനാക്കിയില്ലെങ്കിലും അവൻ  അവന്റെ ഉടമസ്ഥനെ അനുസരിക്കുന്നു .//////// 
പരിശീലനം അൽപ്പം പാകതയെത്തുംപോൾ മനസ്സ് ബോധത്തെ പൂർണമായും  അനുസരിക്കുന്നു.അപ്പോൾ സാധകനു സ്വയം തന്റെ വിധിയെ നിയന്ത്രിക്കാൻ കഴിയുന്നു.അയാളെ പുറത്തുള്ള ഗുണങ്ങൾ,ചുറ്റുപാടുകൾ  സ്വാധീനിക്കുന്നില്ല,നിയന്ത്രിക്കുന്നില്ല . അയാൾ  ചുറ്റുപാടിനെ സ്വാധീനിക്കുന്നു,നിയന്ത്രിക്കുന്നു.മനസ്സിനെയും  കര്മ്മങ്ങളെയും  അയാൾ നിയന്ത്രിക്കുന്നു.അപ്പോൾ അവ അനുസരണയോടെ ധ്യാന പാതയിൽ ശല്യം ചെയ്യാതെ സാധകനെ അനുഗമിക്കുന്നു.കാരണം ഇപ്പോൾ കാര്യങ്ങൾ ഏറ്റെടുത്തു നടത്തിക്കൊണ്ടിരിക്കുനത്‌ പരമാത്മ ബോധമാണ്. ആ സാധകനു ധ്യാനത്തിന്റെ ഉറവിടം അറിയാൻ കഴിയുന്നു.ആവശ്യമുള്ളപ്പോളൊക്കെ  ആ "നിർമനം ' എന്ന  അവസ്ഥയിലേക്ക് വേഗത്തിൽ എത്താനും അവിടെ അങ്ങനെ നിലനിൽക്കുവാനും സാധിക്കുന്നു .കാരണം പുറത്തുള്ള ശക്തികൾ ഒരുവനെ നിയന്ത്രിക്കുന്നത്‌  അവന്റെ മനസ്സിലൂടെയാണ് . ആ മനസ്സ് എന്ന പാലം തകർക്കുമ്പോൾ  ബാഹ്യ ശക്തികൾക്കു  സാധകനിലേക്ക് പ്രവേശിച്ചു അയാളുടെ ബോധത്തെ നിയന്ത്രിക്കാൻ കഴിയാതെ വരുന്നു.അയാളോ  ആ ശക്തികളെ നിയത്രിക്കുവാൻ തുടങ്ങുകയും ചെയ്യുന്നു.ഉദാ:-ആളുകളെകൊണ്ട്  തനിക്കു വേണ്ടരീതിയിൽ ചിന്തിപ്പിക്കാൻ കഴിവുള്ളവനാകുന്നു .മനസ്സ് മെരുങ്ങിക്കഴിഞ്ഞിരിക്കുന്നു .ആ സാമ്രാജ്യത്തെ കീഴ്പ്പെടുത്തിയിരിക്കുന്നു.നാം ആദ്യമായി സ്വാതന്ത്ര്യം എന്താണെന്ന്  അനുഭവിച്ചറിയുവാൻ തുടങ്ങുന്നു.എല്ലാം വളരെ എളുപ്പമാകാൻ തുടങ്ങുന്നു.പല ഇരട്ടി പണികളും ഒഴിവാക്കപ്പെടുന്നു .അനായാസമായി സംസാരിക്കുവാനും പ്രവര്ത്തിക്കുവാനും കഴിയുന്നു.ജീവിതം സംശയങ്ങൾ  ഇല്ലാത്തതാകുന്നു .ലളിതവും ധൈര്യം നിറഞ്ഞതുമാകുന്നു.സദാ സന്തോഷം നിറഞ്ഞതാകുന്നു.അപ്പോൾ "ആനന്ദം " എന്നവാക്ക് ആദ്യമായി "അനുഭവിക്കുവാൻ"തുടങ്ങുന്നു.


സെൻകഥ :-
തിളങ്ങുന്ന ജ്ഞാനോദയം ഉണ്ടായിട്ടുള്ള ഷോയ്‌ചി എന്ന സെന്‍ ഗുരു തോഫുകു ക്ഷേത്രത്തില്‍ വച്ചായിരുന്നു തന്റെ ശിഷ്യരെ പഠിപ്പിച്ചിരുന്നത്‌. രാവും പകലും ക്ഷേത്രത്തില്‍ നിശബ്ദത തളം കെട്ടി നിന്നു. ഉച്ചത്തിലുള്ള മന്ത്രോച്ചാരണം പോലും ഗുരു വിലക്കി. അങ്ങനെ അദ്ദേഹത്തിന്റെ ശിഷ്യന്മാര്‍ക്ക്‌ നിശബ്ദമായി ധ്യാനിക്കയല്ലാതെ മറ്റൊന്നും ചെയ്യുവാനില്ലായിരുന്നു.അങ്ങനെയിരിക്കെ പെട്ടന്നൊരു ദിവസം ആശ്രമത്തില്‍ നിന്ന്‌ മണിയടിയുടേയും മന്ത്രോച്ചാരണത്തിന്റേയും ശബ്ദം അയല്‍വാസികള്‍ കേട്ടു.ഉടന്‍ കടയിലെ വൃദ്ധ ആത്മഗതം ചെയ്തു :-"ഷൊയ്ചി  പൊയ്ക്കഴിഞ്ഞു". "

തുടരും .......Sree..

Thursday, August 20, 2015

5.നാലാം ചിത്രം                                          കാളയെ പിടിക്കുന്നു                 
കവിത-4-////////ഞാൻ കാളയെ പിടിക്കുന്നു .ഭയങ്കരമായ  പരിശ്രമത്തിനു  ശേഷം ഞാൻ അവനെ കീഴടക്കി.അവന്റെ ഉയർന്ന ഇജ്ച്ചാശക്തിയും ബലവും ഒട്ടുംതന്നെ കുറയാത്തതായി  കാണപ്പെടുന്നു. അവൻ മഞ്ഞു മേഘങ്ങളിൽനിന്നും വളരെയകന്ന ഉയർന്ന  സമതലങ്ങളിലേക്ക്  കുതിക്കുന്നു ,അല്ലെങ്കിൽ കഠിനമായ മലയിടുക്കുകളിൽ ചെന്ന് നിൽക്കുന്നു .////////
4. Catching the Bull.I seize him with a terrific struggle.His great will and powerare inexhaustible.He charges to the high plateau far above the cloud-mists,Or in an impenetrable ravine he stands.
             ഈ ചിത്രത്തിൽ  ബോധം മനസ്സിൽ  കടന്നു ,അതുമായി താദാത്മ്യപ്പെട്ടു മൃഗീയമായി  പ്രവര്ത്തിച്ച്ചുകൊണ്ടിരിക്കുന്ന അവസ്ഥകാട്ടുന്നു . സാധകന്റെ ആത്മബോധം  അതിനെ മനസ്സിൽ നിന്നും തിരിച്ചെടുത്തു ഉള്ളിലെ ശുധബോധത്തിൽ  ഉറപ്പിക്കാൻ  ശ്രമിക്കുംപോളുള്ള ശ്രമകരമായ അവസ്ഥ ചൂണ്ടികാട്ടുന്നു.

///////ഞാൻ കാളയെ പിടിക്കുന്നു .ഭയങ്കരമായ  പരിശ്രമത്തിനു  ശേഷം ഞാൻ അവനെ കീഴടക്കി.////// 

അവബോധത്തിന്റെ ആനന്ദത്തിന്റെ  ഒളിവെട്ടങ്ങൾ  ധ്യാനത്തിലൂടെ അറിയുന്ന  ഒരു സാധകന് 
വളരെ ശ്രമത്തിനു ശേഷം മാത്രമേ ആദ്യമൊക്കെ  ആ അവബോധത്തിൽ ഉറച്ചു നിൽക്കുവാൻ  കഴിയുകയുള്ളൂ.കാരണം മരിക്കുവാൻ കൂട്ടാക്കാത്ത മനസ്സ് തന്റെ ശീലങ്ങളിലൂടെ അയാളെ സദാ വഴിതെറ്റിച്ചു കൊണ്ടിരിക്കുന്നു.

////// .അവന്റെ ഉയർന്ന ഇജ്ച്ചാശക്തിയും ബലവും ഒട്ടുംതന്നെ കുറയാത്തതായി  കാണപ്പെടുന്നു. ////// 

നമ്മുടെ മനസ്സ് നാം കരുതുന്നതിലും 10000 ഇരട്ടി തന്ത്രശാലിയും സൂക്ഷ്മവുമാണ് .അവനെ നാം എത്രതന്നെ പ്രഹരിച്ചാലും പൂർവാധികം  ശക്തിയോടെ തിരിച്ചുവരികയും വഴിതെറ്റിച്ചു കർമ്മബന്ധങ്ങളെ  നേടിത്തരികയും ചെയ്യുന്നു .ധ്യാനത്തിലൂടെ നാം എത്രന്നെ സ്വയം "അഹത്തിനെ" ഇല്ലാതാക്കുവാൻ നോക്കുന്നോ അത്രതന്നെ അവൻ കരുത്താർജിക്കുന്നതായി ആദ്യം നാം കാണുന്നു.കാരണം ഒരു രസകരമായ വസ്തുത ,ആ അഹത്തിനെ ഇല്ലാതാക്കുവാൻ ആദ്യം ശ്രമിക്കുന്നത് നമ്മുടെതന്നെ അഹമാണ് എന്നതാണ്. ഇത്രയ്ക്കു ശക്തിശാലിയാകുന്നതെങ്ങനെ ?.അത് അത്രക്കും സൂക്ഷ്മമാണ്‌.നാം ധ്യാനത്തിലൂടെ അതിനെ കീഴടക്കുവാൻ ഒരുമാർഗം  സ്വീകരിക്കുമ്പോൾ  മനസ്സ് അതിലൂടെത്തന്നെ കയറിവരുന്നു.ഉദാ :- നാം ഈ ബ്ലോഗുകൾ  വായിച്ചു കഴിയുമ്പോൾ മനസ്സിന്റെ സൂക്ഷ്മമായ ആക്രമണങ്ങളെ കുറിച്ചു ചിലത് അറിഞ്ഞു എന്ന് കരുതിയാൽ ,ആ കരുതുന്നത് മനസ്സാണ്.മനസ്സ്  ആ അറിവിനെ ഒരു  ആശയമാക്കി എടുക്കുന്നു.അതോടെ അത് ഭൂതകാലമായിക്കഴിഞ്ഞു.ആ ആശയത്തിന് മുകളിൽ  അൽപ്പം  കഴിയുംപോൾ ഇങ്ങനെ ഒന്ന് വന്നേക്കാം ,"ഞാൻ ഇപ്പോൾ മനസ്സിനെ കീഴടക്കാൻ പഠിച്ചിരിക്കുന്നു ."അതോടെ നാം തോന്നിയപാടെ ,നിരുത്തരവാദപരമായി പ്ര വർത്തിക്കാൻ തുടങ്ങും ..കാരണം അടിയിലെ ആശയം ഇതാണ് ,:-" ഞാൻ മനസ്സിനെ കീഴടക്കാൻ പഠിച്ച ആളാണല്ലോ ,എനിക്ക് തെറ്റ് പറ്റാൻ സാധ്യതയില്ല ".അപ്പോൾ മുതൽ  "മറ്റുള്ളവർ  എല്ലാം മനസ്സിന്റെ പിടിയിലാണെന്നും അവരെ രക്ഷിക്കെണ്ടാതാനെന്നും" ഉള്ള ആശയം വരുന്നു.അതിനായി "കിട്ടിയ അറിവിന്റെ ആയുധങ്ങളുമായി യുദ്ധമുഖത്തെക്കിറങ്ങുകയും  "വീരസ്വർഗം" പൂകുകയും  ചെയ്യുന്നു.ഏതു  ധ്യാന രീതികൾ  ഉപയോഗിച്ചാലും ആദ്യ അവസ്ഥ ഇതുതന്നെയാണ്.അതിനെത്തന്നെ വിദഗ്ധനായ മനസ്സ് നമുക്കെതിരെ ആയുധമാക്കുന്നു.ഇങ്ങനെ ഇഗോയുടെ  ആക്രമണം വരാതിരിക്കുവാനാണ് ഗുരുക്കന്മാർ ബോധപ്രാപ്തിക്ക് ശേഷവും അവരുടെ ഗുരുക്കന്മാരുടെ ശിഷ്യന്മാരായി ആജീവനാന്തം കഴിയുന്നത്‌.സമർപ്പണമാകുന്ന ഭക്തിയെ മരണം വരെ കൊണ്ട് നടക്കുന്നത് . അഹം ഉള്ളവരെ ആ കാള  അതി വിദഗ്ധമായി ശക്തമായി കർമ്മബന്ധങ്ങളിലേക്ക്  വലിച്ചുകൊണ്ട് പോയ്ക്കൊണ്ടെയിരിക്കും .

////////  അവൻ മഞ്ഞു മേഘങ്ങളിൽനിന്നും വളരെയകന്ന ഉയർന്ന  സമതലങ്ങളിലേക്ക്  കുതിക്കുന്നു ,//////////// 

ഇവിടെ മഞ്ഞുമെഖങ്ങൾ എന്നത് വ്യക്തമായി കാണാൻ കഴിയാത്ത മലമ്പ്രദേശം എന്ന  രീതിയിലാണ്.ആധ്യാത്മികതയിലെ യാത്രയിലുടനീളം അൽപ്പം  ആശയക്കുഴപ്പം സാധാരണയാണ്.അതായത് ഒരു മധ്യത്തിന്റെ ഉറപ്പില്ലായ്മ .നിങ്ങൾ ബുദ്ധനോട്  ദൈവത്തെ കുറിച്ചു ചോദിക്കുകയാണെങ്കിൽ അദ്ദേഹം ഉണ്ടെന്നോ ഇല്ലെന്നോ പറയുന്നില്ല .കാരണം ഇതിനു രണ്ടിനും മധ്യത്തിലാണ്‌ സത്യം നിലകൊള്ളുന്നത്.അവിടെയാകട്ടെ മനസ്സിന് പറ്റിപ്പിടിക്കുവാൻ -- ഓ ,+ ഓ ഇല്ല.അവ നാമരൂപങ്ങളുടെ വശങ്ങളാണ്.പൂജ്യത്തിൽ രൂപങ്ങളില്ല ..അതിനാൽ  അവിടെ മനസ്സ് മരിക്കുന്നു.പൂജ്യത്തിൽ പറ്റിപ്പിടിക്കുവാനും അതിലൂടെ നിലനിൽക്കുവാനും  മനസ്സിന് കഴിയില്ലതന്നെ. അതിനു രൂപങ്ങളില്ലാതെയോ ആശയങ്ങളില്ലാതെയോ  നില നിൽക്കുംപോൾ വല്ലാതെ ശ്വാസം മുട്ടുന്നു.അതിനു എപ്പൊഴും രണ്ടിലൊന്ന് തീര്ച്ചപ്പെടുത്തണം .പക്ഷെ ആ തീര്ച്ചപ്പെടുത്തലോടെ ബോധം വർത്തമാനകാലത്തിൽനിന്നും  ഭൂതത്ത്തിലേക്ക് പട്ടിപ്പിടിക്കുകയും സത്യലോകത്തെ നഷ്ടപ്പെടുത്തുകയും ചെയ്യുന്നു.എന്നാൽ ആ പൂജ്യത്തിൽ ശ്രമകരമായി ഉറച്ചു  നിൽക്കുന്നയാളിന്  പിന്നീടിത് ശീലമാകുമ്പോൾ ആ നിർമനത്തിലൂടെ  ആനന്ദം പ്രവഹിക്കാൻ തുടങ്ങുമ്പോൾ ചോദ്യങ്ങളില്ലതെയാകുകയും സ്വയം ഉത്തരമായി മാറുകയും ചെയ്യുന്നു .പക്ഷെ മനസ്സ് ,ഈഗോ പക്ഷെ മരിക്കുവാൻ തയാറല്ല .അത് എപ്പോഴും ശീലങ്ങൾ കൊണ്ട്  ഒരു ആശയം സൃഷ്ടിക്കുകയും അതിലൂടെ അനിയന്ത്രിതമായി നമ്മുടെ ബോധത്തെയും വലിച്ചുകൊണ്ട് കർമ്മബന്ധങ്ങളുടെ സമതലങ്ങളിലേക്ക് അനിയന്ത്രിതമായി കുതിക്കുകയും വലിച്ചിഴക്കുകയും  ചെയ്യുന്നു.അവിടെ മനസ്സ് നമ്മുടെ ബോധത്തെ നിയന്ത്രിക്കുന്നു. വഴിതെറ്റിക്കുന്നു.

////////  അവൻ മഞ്ഞു മേഘങ്ങളിൽനിന്നും വളരെയകന്ന ഉയർന്ന  സമതലങ്ങളിലേക്ക്  
കുതിക്കുന്നു അല്ലെങ്കിൽ കഠിനമായ മലയിടുക്കുകളിൽ ചെന്ന് നിൽക്കുന്നു .////////

ഇതിനു ഉദാഹരണമായി ഒരു കാര്യം നോക്കാം .പല സാധകരും പാതയിലെ ഇഗോയുടെ അനന്തമായുള്ള, മുഷിഞ്ഞ, ആശയക്കുഴപ്പത്തോടെയുള്ള കാത്തിരിപ്പ് അവസാനിപ്പി ക്കാനായി ഒന്നുകിൽ ഒരു നിരീശ്വരവാദി ആയി മാറിയേക്കാം .അല്ലെങ്കിൽ അറിവുകളുടെ ഭാരം നിറഞ്ഞ ബോധമില്ലാത്ത അന്ധവിശ്വാസിയായ ഒരു സമ്പൂർണ്ണ ഭക്തൻ .ഇവരിൽ ചിലർ ഒട്ടുംതന്നെ ക്ഷമയില്ലാതെ തനിക്കു ആത്മസാക്ഷാത്കാരം കിട്ടി എന്ന് സ്വയം വിശ്വസിപ്പിച്ചുകൊണ്ട്ഗുരുക്കന്മാരുടെ വാക്കുകളെ അഹംകാരത്തിനൊടു ചേർക്കുകയും സർവാബധത്തിന്റെ പടുകുഴിയിൽ വീഴുകയും പതിവാണ്. അതിന്റെ ഫലമാണ് സുഖത്തെ ആനന്ദമായി തെറ്റായി കാണുന്ന നാട്ടിലെ പല "ഗുരു" വേഷം കെട്ടലുകളും.ഇതിനായി അവർ സ്ഥിരമായി തെറ്റിധാരണയോടെ തെരഞ്ഞെടുക്കുന്ന വാക്കുകൾ " അഹം ബ്രഹ്മാസ്മി,...തത്വമസി ".ഉപനിഷത്ത്. "നിങ്ങൾ അന്വേഷിക്കുന്നതുതന്നെയാണ് നിങ്ങൾ"-സെൻ ."നിങ്ങൾ നിങ്ങളായിക്കൊണ്ട് സ്വാഭാവികമായി ,സഹജതയിൽ വർത്തിക്കുക ,നിങ്ങൾ ഒരു ബുദ്ധനായിക്കഴിഞ്ഞു ".ഓഷോ."ഇതുപോലുള്ള വാക്കുകൾ ഏറെ ഗുണകരവും അതേസമയം അപകടകരവും ആണ്.ശരിയായ ആഴത്തിൽ മനസ്സിലാക്കിയില്ലെങ്കിൽ അവയിലെ "ഞാൻ" എന്നത് തെറ്റിധരിക്കപ്പെട്ടെക്കാം .ആ "ഞാൻ " എന്നത് നമ്മുടെ ഉള്ളിൽ ആദ്യം കാണുന്ന വ്യക്തിത്വത്തിനോട് ചേരുമ്പോൾ അത് വീണ്ടുംമനസ്സിലൂടെ പുറത്തേക്ക് പോവുകയുംദ്വൈതത്തിന്റെ താരതമ്യം തുടങ്ങുകയും അഹംകാരവും കർമ്മബന്ധവും ഭ്രാന്തും ഫലം ആയിവരികയും ചെയ്യും ...ആ "ഞാൻ " സ്വന്തം വ്യക്തിത്വത്തെ ഉപേക്ഷിച്ചു ധ്യാനത്തിലൂടെ പിന്നെയും ആഴത്തിലേക്ക് പോകുമ്പോൾ അറിയുന്ന അവബോധത്തിൽ ചെന്ന് പറ്റിപ്പിടിക്കുംപോൾ അദ്വൈതത്തിന്റെ അന്തർ -ബാഹ്യ ബോധ --"യോഗവും"-- സംഭവിക്കുകയും ചെയ്യുന്നു .അയാൾ അപ്പോൾ ശരിയായ സാക്ഷാത്കാരം നേടുന്നു.കാരണം ആശയക്കുഴപ്പത്തിൽ നിലനില്ക്കാൻ ശീലിച്ച്ചപ്പോൾ,അയാൾ ചോദ്യങ്ങളുടെ,  അറിവില്ലായ്മയുടെ, നിരഹങ്കാരത്തിന്റെ ലോകത്തുനിന്നും രക്ഷപെടുകയും സ്വയം ജ്ഞാന പ്രകാശരൂപമായ ഒരു ഉത്തരമായി മാറുകയും ചെയ്യുന്നു.

////////അല്ലെങ്കിൽ കഠിനമായ മലയിടുക്കുകളിൽ ചെന്ന് നിൽക്കുന്നു .///////

മനസ്സ് (ഈഗോ ) എന്ന മൃഗം, അനുഭവങ്ങളാകുന്ന ശരിയായ  പാതയിൽ എത്തെണ്ടതിനു പകരം,"ഞാൻ വലിയ ആത്മീയൻ" എന്ന രീതിയിൽ പഠിപ്പിക്കാൻ ഇറങ്ങുന്നു ,സമതലത്തിലൂടെ വിഹരിക്കുന്നു.അല്ലെങ്കിൽ അവൻ ഒരുപാട് പഠിക്കുവാൻ ,അതായത് വെറും പുസ്തകജ്ഞാനം കുന്നുകൂട്ടി, ഇടുങ്ങിയ ചിന്താഗതികളാകുന്ന വിശ്വാസങ്ങളുടെ മലമടക്കുകളിൽ ചെന്ന്  നിൽക്കുന്നു .

ആത്മീയതയിൽ പലരും ആഗ്രഹിക്കുന്നത് ആത്മീയരുടെ വേഷം കെട്ടി നടക്കുന്ന മറ്റുപലരിൽനിന്നും ഇത്തരം വാക്കുകൾ കേട്ട് രോമാഞ്ചം അണിയുവാനാണ്.ഇവയാണ് ആ വാക്കുകൾ ."അതെ ..നിങ്ങൾ ഇപ്പോൾ ബോധവാനാണ് .(കാരണം സ്വയം ഉറപ്പില്ല )...ആത്മീയതയിൽ ഒരു വലിയ അറിവുള്ള വ്യക്തിയാണ്."അതോടെ ആ പാവത്തിനെ സ്വയം പറ്റിച്ച്ചുകൊണ്ടിരിക്കുന്ന അയാളുടെ ഈഗോ സംതൃപ്തമാവുകയും മറ്റേയാളെ പുകഴ്ത്തുവാൻ തുടങ്ങുകയും ചെയ്യും.അതെ ..അതിനുവേണ്ടിയാണല്ലോ ആദ്യത്തെയാൾ ഇതുപോലെ പുകഴ്ത്തിയതും. ഒരു ബിസിനസ് മര്യാദ .ഇനി മറിച്ച് സത്യസന്ധമായി ആരെങ്കിലും ആത്മാര്തതകൊണ്ട്‌ "അല്ലയോ സ്നേഹിതാ ,അങ്ങ് പുറം തിരിഞ്ഞാണ് നടക്കുന്നതെന്ന് തോന്നുന്നു "എന്ന് തുറന്നു പറഞ്ഞാൽ ആനിമിഷം വരെ സ്നേഹിതനായ ആൾ ശത്രുവായിക്കഴിഞ്ഞു. ആ മനുഷ്യൻ കുറഞ്ഞവനെന്നു പറഞ്ഞെന്നു ഈഗോ തെറ്റിദ്ധരിക്കുകയും അഹംകാരിയെന്നു മുദ്രകുത്തി സ്നേഹിതനുവേണ്ടി നല്ലൊരു മരക്കുരിശു തയാറാക്കുകയും ചെയ്യുന്നു.ഈ രാഷ്ട്രീയമാണ് ആത്മീ യതയിൽ വ്യക്തികളെ പരസ്പരം തളര്ത്തുന്നത്. എന്നാൽ ബുദ്ധിമാൻ ആ പറഞ്ഞത് എന്തുകൊണ്ടെന്ന് സ്വകാര്യമായി തന്റെടത്ത്തോടെ തുറന്നു ചോദിക്കുകയും തുറന്ന മനസോടെ സംവാദങ്ങളിൽ ഏർപ്പെടുകയും തനിക്കു ഗുണമെന്നു കാണുന്നവയെ സ്വീകരിച്ചു അല്ലാത്തവയെ തള്ളി തന്റെ ലക്ഷ്യത്തിൽ എത്തുകയും ചെയ്യുന്നു.കാരണം അയാളെ സംബന്ധിച്ച് അപരന്റെ അഹംകാരമോ ബോധോദയമോ ഒരു വിഷയമേയല്ല.ആ അഹംകാരത്തിന്റെ സംരക്ഷണാർഥ മുള്ള ന്യായീകരണങ്ങളില്ലാത്ത ,നാട്യങ്ങളില്ലാത്ത മുൻ വി ധികളില്ലാത്ത അഹംകാരരഹിതമായ മനസ്സ് എന്തിനെയും സ്വീകരിക്കുവാൻ വേണ്ടി സദാ തുറന്നിരിക്കുന്നു.

സെൻകഥ :-
നാലു ഭിക്ഷുക്കള്‍ ഒന്നുമുരിയാടാതെ ബോധിധർമ്മനെപൊലെ  മതിലിനഭിമുഖമായി ഒരാഴ്ച ധ്യനത്തിലിരിക്കാൻ തീരുമാനിച്ചു ..ആദ്യ ദിവസം പകല്‍ മുഴുവന്‍ അവര്‍ നിശബ്ദരായിരുന്നു .. രാത്രി വിളക്കിന്റെ നാളം പതുക്കെ ഇളകാന്‍ തുടങ്ങിയപ്പോള്‍ ഒരാള്‍ മൌനം ഭേദിച്ചു:
" ദാ വെളിച്ചം അണയാന്‍ പോകുന്നു..."
" ഛെ.. നാം ഒരു വാക്ക് പോലും ഉരിയടരുത് " എന്നായി രണ്ടാമന്‍.
"നിങ്ങള്‍ ഇരുവരും എന്താ വര്‍ത്തമാനം പറയുന്നത്??" എന്ന് മൂന്നാമനും...
നാലാമന്‍ : "ഹ ഹ ഹാ ഞാന്‍ ഒരാള്‍ മാത്രമാണ് സംസാരിക്കാത്തത് " .....