10.ഒൻപതാം ചിത്രം
ഉറവിടത്തിലേക്ക് മടങ്ങുന്നു .
കവിത-9-////////ഒരുപാട് ചുവടുകൾ വച്ചിട്ടാണ് ഞാൻ ഉറവിടത്തിലേക്ക് തിരിച്ചു വന്നത് .തുടക്കത്തിലെതന്നെ അന്ധനും ബധിരനും ആയിരുന്നെങ്കിൽ നന്നായിരുന്നു.താമസം എന്നത് ഒരുവന്റെ യഥാർത്ഥ ഗൃഹത്തിലെ സംഭവിക്കുകയുള്ളൂ,ഉള്ളതിനെയും ഇല്ലാത്തതിനെയും പരിഗണിക്കാതെ പുഴ ഒഴുകുന്നു ...പുഷ്പങ്ങൾ തുടുക്കുന്നു./////////
9. Reaching the Source.Too many steps have been taken returning to the root and the source.Better to have been blind and deaf from the beginning! Dwelling in one's true abode, unconcerned with and without -The river flows tranquilly on and the flowers are red.
////// ഒരുപാട് ചുവടുകൾ വച്ചിട്ടാണ് ഞാൻ ഉറവിടത്തിലേക്ക് തിരിച്ചു വന്നത് .///////////
ആത്മീയതയിൽ ഒരുവൻ വിജയിക്കുന്നത് സ്വന്തം ബോധകെന്ദ്രത്തിലേക്ക് ഒരുപാട് യാത്രചെയ്തുകൊണ്ടാണ്.കാരണം തന്റെ ഉറവിടമായ ആ സ്വാഭാവികാവസ്ഥയിൽനിന്നും അത്രയേറെ വഴിതെറ്റി ഓരോരുത്തരും കാണപ്പെടുന്നു.അതുകൊണ്ടാണ് "എല്ലാവരും പാപം ചെയ്തു " എന്ന് ക്രിസ്തു പറഞ്ഞത് .ആ സത്യലോകത്തിലേക്ക് തിരികെയെത്താൻ പലവിധ ധ്യാനരീതികളെ പലനാൾ പരിശീലിക്കേണ്ടി വരുന്നു .പരിശീലനമില്ലാതെ വെറുതെ ഇരിക്കുവാൻ ഉള്ള പരിശീലനം എന്ന നിലക്കാണ് അത് .കാരണം ചിന്തകളില്ലാതെ വെറുതെയിരിക്കാൻ,സ്വാഭാവികമായി ഇരിക്കാൻ പരിശീലിക്കേണ്ട അവസ്ഥയാണ് വന്നുപെട്ടത്.നാം സഹാജാവസ്ഥയിൽ നിലകൊള്ളാൻ മറന്നു പോയിരിക്കുന്നു.മനസ്സുമായി മല്ലടിച്ച്, ഏറെ പാടുപെട്ടാണ് മിക്കവരും സ്വാഭാവികമാകുവാൻ പഠിക്കുന്നത്..
///////// തുടക്കത്തിലെതന്നെ അന്ധനും ബധിരനും ആയിരുന്നെങ്കിൽ നന്നായിരുന്നു./////////
ആദ്യമേതന്നെ അന്ധനും ബധിരനും ആയിരുന്നെങ്കിൽ ഈ ഇന്ദ്രിയങ്ങളിലൂടെ ജന്മങ്ങൾ വഴിതെറ്റി നഷ്ടപ്പെടില്ലായിരുന്നു.ഇന്ദ്രിയങ്ങളിലൂടെ ബോധം സദാ പുറത്തേക്ക് നഷ്ടപ്പെട്ടു അവ കാട്ടുന്ന മായകാഴ്ച്ചയാൽ സഹാജബോധത്ത്തിൽ നിന്നും മറ്റൊരു സാങ്കൽപ്പിക ലോകത്തിലേക്ക് എന്നിലെ ബോധം എടുത്തെറിയപ്പെട്ടു.എന്നിട്ട് എത്രനാൾ ഞാൻ കരകാണാതെ അതിൽക്കിടന്നു കറങ്ങി.ഈ ഇന്ദ്രിയങ്ങൾ അത്രക്കും വഴിതെറ്റിക്കുന്നു.അവയിലൂടെയാണ് മനസ്സ് ശക്തി പ്രാപിച്ചിരുന്നതും എന്നെ ദുഖത്തിന്റെ ലോകത്തിൽ ബന്ധനസ്ഥനാക്കി അടക്കി ഭരിച്ചിരുന്നതും.
//////// താമസം എന്നത് ഒരുവന്റെ യഥാർത്ഥ ഗൃഹത്തിലെ സംഭവിക്കുകയുള്ളൂ,///////
സ്ഥിരതാമസം എന്നത് നമ്മുടെ വീട്ടിൽ മാത്രമേ ഉണ്ടാവുകയുള്ളല്ലോ .വീട്ടിലെത്തിയാൽ നാം ശാന്തനാവുകയും എല്ലാ മൂടുപടങ്ങളും അഴിച്ചു വയ്ക്കുകയും ,എല്ലാ ടെന്ഷനുകളും,ഭ്രാന്തും ഇല്ലാതാവുകയും ചെയ്യുന്നുവല്ലോ.അതുപോലെ ഇന്ദ്രിയ സൃഷ്ടി മാത്രമായ ,മരണത്തോടെ നമുക്ക് നഷ്ടമാകുന്ന ഈ ലോകത്തെ കറക്കം അവസാനിപ്പിച്ചു ,മനസ്സിനെ ഉപേക്ഷിച്ചതിലൂടെ ജനന മരണ ചക്രങ്ങളെ ഇത്തരത്തിൽ ഉപേക്ഷിച്ചു സ്വന്തം ആത്മാവിന്റെ ബോധാകെന്ദ്രത്ത്തിൽ എത്തുമ്പോൾ ശാശ്വതമായ ശാന്തിയും സമാധാനവും ആനന്ദവും ഒരുവൻ അനുഭവിക്കുന്നു.
////////// ഉള്ളതിനെയും ഇല്ലാത്തതിനെയും പരിഗണിക്കാതെ പുഴ ഒഴുകുന്നു ...പുഷ്പങ്ങൾ തുടുക്കുന്നു.///////////////////
അപ്പോൾ അവിടെ ജീവിതം താനേ സംഭവിക്കപ്പെടുന്നു.അവിടെ പ്രപഞ്ചത്തിന്റെ ഒഴുക്കിനെതിരായി ചിന്തിക്കുന്ന ,പരാതിപറയുന്ന സദാ അസംത്രിപ്തമായ ഒരു മനസ്സ് നിലകൊള്ളുന്നില്ല.മനുഷ്യൻ കരുതുന്നത് തന്റെ ജീവിതം മറ്റെല്ലാത്തിൽനിന്നും വ്യത്യസ്ഥമാണെന്നാണ് .എല്ലാവരും കരുതുന്നത് തനിക്കെന്തോ പ്രത്യേകതയുണ്ടെന്നാണ് .അതിനാൽ എല്ലാവരും മറ്റാരൊക്കെയോ ആകാൻ ശ്രമിച്ച്ചുകൊണ്ടിരിക്കുന്നു.ഒന്നുകിൽ ഒരു ഗാന്ധി,അല്ലെങ്കിൽ ഒരു പ്രധാനമന്ത്രി,അല്ലെങ്കിൽ ഒരു മദർതെരെസ ,അല്ലെങ്കിൽ ഒരു ഹിറ്റ്ലർ ഇതൊന്നുമല്ലെങ്കിൽ ഓഷോയെ പോലെ ,ശങ്കരനെപോലെ,വിവേകാനന്ദനെപോലെ ഒരു അധ്യാത്മിക ഗുരു.മിക്കവരും ഒന്നിനും വേണ്ടിയല്ലാതെ ഒഴുകിക്കൊണ്ടിരിക്കുന്ന തങ്ങളുടെ ഇപ്പോഴത്തെ ജീവിതത്തെ സ്നേഹിക്കുന്നില്ല,കാണുന്നില്ല .ജീവിതത്തിന്റെ ലക്ഷ്യം ഓരോനിമിഷവും തന്നെ പൂർണമാവുന്നു .അത് ഒന്നും അടുത്തനിമിഷത്ത്തിലേക്ക് നീക്കിവയ്ക്കുന്നില്ല .ഇന്ദ്രിയ സംവേദനങ്ങളെ ബോധപൂർവം അനുഭവിക്കുക എന്നതിൽ കവിഞ്ഞ ഒരു ലക്ഷ്യവും ആരുടെയും ജീവിതത്തിനില്ല .അതാകട്ടെ ഓരോനിമിഷവും വർത്തമാനകാലത്തിൽ പൂര്ത്തീകരിക്കുന്നുമുണ്ട്.നാം അതിനെ വെറുതെ ശ്രദ്ധിക്കുക മാത്രമേ വേണ്ടു.അതുതന്നെയാണ് ധ്യാനവും.അപ്പോൾ അത് ഓരോനിമിഷവും നിറവേറപ്പെടുന്ന ആനന്ദ നിർവൃതി യിൽ നാം ധന്യരാവുന്നു.അപ്പോൾ നമ്മുടെ ജീവിതം ഇതുവരെ സംഭവിച്ചിട്ടില്ലാത്ത ഭാവികാലത്ത്തിൽ ഉറപ്പിച്ച ,തെറ്റുമ്പോൾ നിരാശയ്ക്ക് വഴിവയ്ക്കുന്ന സങ്കൽപ്പ ലക്ഷ്യങ്ങളിലേക്ക് ശ്രദ്ധ,ബോധം വഴിതെറ്റിപോകുന്നില്ല.അപ്പോൾ ബോധം "ഇപ്പോൾ ,ഇവിടെ " ആകുന്നു.അപ്പോൾ നമ്മുടെ ജീവിതം ഒന്നിനും ,ആർക്കും വേണ്ടിയല്ലാതെ, ആ നിമിഷങ്ങളിൽ അത്രയും മൂർത്തങ്ങളായ അനുഭവങ്ങളുടെ പൂർത്തീകരണം സംഭവിച്ചുകൊണ്ടേയിരിക്കുന്നു .അപ്പോൾ നമ്മിൽ രണ്ട് ഇല്ലാത്തതിനാൽ ഗുണദോഷങ്ങളെ വിചിന്തനം ചെയ്യുകയും സദാ പരാതി പറയുകയും ചെയ്യുന്ന മനസ്സ് അഗാധമായി,അനന്തമായി ഉറങ്ങിക്കഴിഞ്ഞു.ജീവിതം പുഷ്പങ്ങൾ തുടുക്കുംപോലെ ,വൃക്ഷങ്ങൾ പുഷ്പിക്കുംപോലെ,പുഴ ഒഴുകുംപോലെ മനോഹരമായ ഒന്നായി മാറിക്കഴിഞ്ഞു.
സെൻകഥ :-
രാജാവിനു ലോകചരിത്രം പഠിക്കണം. മന്ത്രിമാർ ലഭ്യമായ ചരിത്രപുസ്തകങ്ങളൊക്കെ വരുത്തി രാജാവിനു മുന്നിൽ വച്ചു. പുസ്തകങ്ങളുടെ കൂമ്പാരം കണ്ടപ്പോൾ തനിക്കിതൊന്നും വായിക്കാൻ നേരമില്ലെന്നും ലോകചരിത്രത്തിന്റെ ഒരു സംക്ഷേപം കിട്ടിയാൽ മതിയെന്നുമായി രാജാവ്. മന്ത്രിമാർ ഒരു സെൻഗുരുവിനെ ചെന്നുകണ്ടു. ഗുരു മനുഷ്യചരിത്രം ചുരുക്കത്തിൽ എഴുതിക്കൊടുത്തതിങ്ങനെ:
മനുഷ്യർ ജനിക്കുന്നു,
മനുഷ്യർ ജീവിക്കുന്നു,
മനുഷ്യർ മരിച്ചും പോകുന്നു.
മനുഷ്യർ ജീവിക്കുന്നു,
മനുഷ്യർ മരിച്ചും പോകുന്നു.
തുടരും .......Sree..
Like page-https://www.facebook.com/pages/Thapovan-spiritual-research-and-meditation-centre/520513041382625
Read more on :- http://thetenbullsofzen.blogspot.in/
Read more on :- http://thetenbullsofzen.blogspot.in/



No comments:
Post a Comment