കവിത-4-////////ഞാൻ കാളയെ പിടിക്കുന്നു .ഭയങ്കരമായ പരിശ്രമത്തിനു ശേഷം ഞാൻ അവനെ കീഴടക്കി.അവന്റെ ഉയർന്ന ഇജ്ച്ചാശക്തിയും ബലവും ഒട്ടുംതന്നെ കുറയാത്തതായി കാണപ്പെടുന്നു. അവൻ മഞ്ഞു മേഘങ്ങളിൽനിന്നും വളരെയകന്ന ഉയർന്ന സമതലങ്ങളിലേക്ക് കുതിക്കുന്നു ,അല്ലെങ്കിൽ കഠിനമായ മലയിടുക്കുകളിൽ ചെന്ന് നിൽക്കുന്നു .////////
4. Catching the Bull.I seize him with a terrific struggle.His great will and powerare inexhaustible.He charges to the high plateau far above the cloud-mists,Or in an impenetrable ravine he stands.
ഈ ചിത്രത്തിൽ ബോധം മനസ്സിൽ കടന്നു ,അതുമായി താദാത്മ്യപ്പെട്ടു മൃഗീയമായി പ്രവര്ത്തിച്ച്ചുകൊണ്ടിരിക്കുന്ന അവസ്ഥകാട്ടുന്നു . സാധകന്റെ ആത്മബോധം അതിനെ മനസ്സിൽ നിന്നും തിരിച്ചെടുത്തു ഉള്ളിലെ ശുധബോധത്തിൽ ഉറപ്പിക്കാൻ ശ്രമിക്കുംപോളുള്ള ശ്രമകരമായ അവസ്ഥ ചൂണ്ടികാട്ടുന്നു.
///////ഞാൻ കാളയെ പിടിക്കുന്നു .ഭയങ്കരമായ പരിശ്രമത്തിനു ശേഷം ഞാൻ അവനെ കീഴടക്കി.//////
അവബോധത്തിന്റെ ആനന്ദത്തിന്റെ ഒളിവെട്ടങ്ങൾ ധ്യാനത്തിലൂടെ അറിയുന്ന ഒരു സാധകന്
വളരെ ശ്രമത്തിനു ശേഷം മാത്രമേ ആദ്യമൊക്കെ ആ അവബോധത്തിൽ ഉറച്ചു നിൽക്കുവാൻ കഴിയുകയുള്ളൂ.കാരണം മരിക്കുവാൻ കൂട്ടാക്കാത്ത മനസ്സ് തന്റെ ശീലങ്ങളിലൂടെ അയാളെ സദാ വഴിതെറ്റിച്ചു കൊണ്ടിരിക്കുന്നു.
////// .അവന്റെ ഉയർന്ന ഇജ്ച്ചാശക്തിയും ബലവും ഒട്ടുംതന്നെ കുറയാത്തതായി കാണപ്പെടുന്നു. //////
നമ്മുടെ മനസ്സ് നാം കരുതുന്നതിലും 10000 ഇരട്ടി തന്ത്രശാലിയും സൂക്ഷ്മവുമാണ് .അവനെ നാം എത്രതന്നെ പ്രഹരിച്ചാലും പൂർവാധികം ശക്തിയോടെ തിരിച്ചുവരികയും വഴിതെറ്റിച്ചു കർമ്മബന്ധങ്ങളെ നേടിത്തരികയും ചെയ്യുന്നു .ധ്യാനത്തിലൂടെ നാം എത്രന്നെ സ്വയം "അഹത്തിനെ" ഇല്ലാതാക്കുവാൻ നോക്കുന്നോ അത്രതന്നെ അവൻ കരുത്താർജിക്കുന്നതായി ആദ്യം നാം കാണുന്നു.കാരണം ഒരു രസകരമായ വസ്തുത ,ആ അഹത്തിനെ ഇല്ലാതാക്കുവാൻ ആദ്യം ശ്രമിക്കുന്നത് നമ്മുടെതന്നെ അഹമാണ് എന്നതാണ്. ഇത്രയ്ക്കു ശക്തിശാലിയാകുന്നതെങ്ങനെ ?.അത് അത്രക്കും സൂക്ഷ്മമാണ്.നാം ധ്യാനത്തിലൂടെ അതിനെ കീഴടക്കുവാൻ ഒരുമാർഗം സ്വീകരിക്കുമ്പോൾ മനസ്സ് അതിലൂടെത്തന്നെ കയറിവരുന്നു.ഉദാ :- നാം ഈ ബ്ലോഗുകൾ വായിച്ചു കഴിയുമ്പോൾ മനസ്സിന്റെ സൂക്ഷ്മമായ ആക്രമണങ്ങളെ കുറിച്ചു ചിലത് അറിഞ്ഞു എന്ന് കരുതിയാൽ ,ആ കരുതുന്നത് മനസ്സാണ്.മനസ്സ് ആ അറിവിനെ ഒരു ആശയമാക്കി എടുക്കുന്നു.അതോടെ അത് ഭൂതകാലമായിക്കഴിഞ്ഞു.ആ ആശയത്തിന് മുകളിൽ അൽപ്പം കഴിയുംപോൾ ഇങ്ങനെ ഒന്ന് വന്നേക്കാം ,"ഞാൻ ഇപ്പോൾ മനസ്സിനെ കീഴടക്കാൻ പഠിച്ചിരിക്കുന്നു ."അതോടെ നാം തോന്നിയപാടെ ,നിരുത്തരവാദപരമായി പ്ര വർത്തിക്കാൻ തുടങ്ങും ..കാരണം അടിയിലെ ആശയം ഇതാണ് ,:-" ഞാൻ മനസ്സിനെ കീഴടക്കാൻ പഠിച്ച ആളാണല്ലോ ,എനിക്ക് തെറ്റ് പറ്റാൻ സാധ്യതയില്ല ".അപ്പോൾ മുതൽ "മറ്റുള്ളവർ എല്ലാം മനസ്സിന്റെ പിടിയിലാണെന്നും അവരെ രക്ഷിക്കെണ്ടാതാനെന്നും" ഉള്ള ആശയം വരുന്നു.അതിനായി "കിട്ടിയ അറിവിന്റെ ആയുധങ്ങളുമായി യുദ്ധമുഖത്തെക്കിറങ്ങുകയും "വീരസ്വർഗം" പൂകുകയും ചെയ്യുന്നു.ഏതു ധ്യാന രീതികൾ ഉപയോഗിച്ചാലും ആദ്യ അവസ്ഥ ഇതുതന്നെയാണ്.അതിനെത്തന്നെ വിദഗ്ധനായ മനസ്സ് നമുക്കെതിരെ ആയുധമാക്കുന്നു.ഇങ്ങനെ ഇഗോയുടെ ആക്രമണം വരാതിരിക്കുവാനാണ് ഗുരുക്കന്മാർ ബോധപ്രാപ്തിക്ക് ശേഷവും അവരുടെ ഗുരുക്കന്മാരുടെ ശിഷ്യന്മാരായി ആജീവനാന്തം കഴിയുന്നത്.സമർപ്പണമാകുന്ന ഭക്തിയെ മരണം വരെ കൊണ്ട് നടക്കുന്നത് . അഹം ഉള്ളവരെ ആ കാള അതി വിദഗ്ധമായി ശക്തമായി കർമ്മബന്ധങ്ങളിലേക്ക് വലിച്ചുകൊണ്ട് പോയ്ക്കൊണ്ടെയിരിക്കും .
//////// അവൻ മഞ്ഞു മേഘങ്ങളിൽനിന്നും വളരെയകന്ന ഉയർന്ന സമതലങ്ങളിലേക്ക് കുതിക്കുന്നു ,////////////
ഇവിടെ മഞ്ഞുമെഖങ്ങൾ എന്നത് വ്യക്തമായി കാണാൻ കഴിയാത്ത മലമ്പ്രദേശം എന്ന രീതിയിലാണ്.ആധ്യാത്മികതയിലെ യാത്രയിലുടനീളം അൽപ്പം ആശയക്കുഴപ്പം സാധാരണയാണ്.അതായത് ഒരു മധ്യത്തിന്റെ ഉറപ്പില്ലായ്മ .നിങ്ങൾ ബുദ്ധനോട് ദൈവത്തെ കുറിച്ചു ചോദിക്കുകയാണെങ്കിൽ അദ്ദേഹം ഉണ്ടെന്നോ ഇല്ലെന്നോ പറയുന്നില്ല .കാരണം ഇതിനു രണ്ടിനും മധ്യത്തിലാണ് സത്യം നിലകൊള്ളുന്നത്.അവിടെയാകട്ടെ മനസ്സിന് പറ്റിപ്പിടിക്കുവാൻ -- ഓ ,+ ഓ ഇല്ല.അവ നാമരൂപങ്ങളുടെ വശങ്ങളാണ്.പൂജ്യത്തിൽ രൂപങ്ങളില്ല ..അതിനാൽ അവിടെ മനസ്സ് മരിക്കുന്നു.പൂജ്യത്തിൽ പറ്റിപ്പിടിക്കുവാനും അതിലൂടെ നിലനിൽക്കുവാനും മനസ്സിന് കഴിയില്ലതന്നെ. അതിനു രൂപങ്ങളില്ലാതെയോ ആശയങ്ങളില്ലാതെയോ നില നിൽക്കുംപോൾ വല്ലാതെ ശ്വാസം മുട്ടുന്നു.അതിനു എപ്പൊഴും രണ്ടിലൊന്ന് തീര്ച്ചപ്പെടുത്തണം .പക്ഷെ ആ തീര്ച്ചപ്പെടുത്തലോടെ ബോധം വർത്തമാനകാലത്തിൽനിന്നും ഭൂതത്ത്തിലേക്ക് പട്ടിപ്പിടിക്കുകയും സത്യലോകത്തെ നഷ്ടപ്പെടുത്തുകയും ചെയ്യുന്നു.എന്നാൽ ആ പൂജ്യത്തിൽ ശ്രമകരമായി ഉറച്ചു നിൽക്കുന്നയാളിന് പിന്നീടിത് ശീലമാകുമ്പോൾ ആ നിർമനത്തിലൂടെ ആനന്ദം പ്രവഹിക്കാൻ തുടങ്ങുമ്പോൾ ചോദ്യങ്ങളില്ലതെയാകുകയും സ്വയം ഉത്തരമായി മാറുകയും ചെയ്യുന്നു .പക്ഷെ മനസ്സ് ,ഈഗോ പക്ഷെ മരിക്കുവാൻ തയാറല്ല .അത് എപ്പോഴും ശീലങ്ങൾ കൊണ്ട് ഒരു ആശയം സൃഷ്ടിക്കുകയും അതിലൂടെ അനിയന്ത്രിതമായി നമ്മുടെ ബോധത്തെയും വലിച്ചുകൊണ്ട് കർമ്മബന്ധങ്ങളുടെ സമതലങ്ങളിലേക്ക് അനിയന്ത്രിതമായി കുതിക്കുകയും വലിച്ചിഴക്കുകയും ചെയ്യുന്നു.അവിടെ മനസ്സ് നമ്മുടെ ബോധത്തെ നിയന്ത്രിക്കുന്നു. വഴിതെറ്റിക്കുന്നു.
//////// അവൻ മഞ്ഞു മേഘങ്ങളിൽനിന്നും വളരെയകന്ന ഉയർന്ന സമതലങ്ങളിലേക്ക്
കുതിക്കുന്നു അല്ലെങ്കിൽ കഠിനമായ മലയിടുക്കുകളിൽ ചെന്ന് നിൽക്കുന്നു .////////
ഇതിനു ഉദാഹരണമായി ഒരു കാര്യം നോക്കാം .പല സാധകരും പാതയിലെ ഇഗോയുടെ അനന്തമായുള്ള, മുഷിഞ്ഞ, ആശയക്കുഴപ്പത്തോടെയുള്ള കാത്തിരിപ്പ് അവസാനിപ്പി ക്കാനായി ഒന്നുകിൽ ഒരു നിരീശ്വരവാദി ആയി മാറിയേക്കാം .അല്ലെങ്കിൽ അറിവുകളുടെ ഭാരം നിറഞ്ഞ ബോധമില്ലാത്ത അന്ധവിശ്വാസിയായ ഒരു സമ്പൂർണ്ണ ഭക്തൻ .ഇവരിൽ ചിലർ ഒട്ടുംതന്നെ ക്ഷമയില്ലാതെ തനിക്കു ആത്മസാക്ഷാത്കാരം കിട്ടി എന്ന് സ്വയം വിശ്വസിപ്പിച്ചുകൊണ്ട്ഗുരുക്കന്മാരുടെ വാക്കുകളെ അഹംകാരത്തിനൊടു ചേർക്കുകയും സർവാബധത്തിന്റെ പടുകുഴിയിൽ വീഴുകയും പതിവാണ്. അതിന്റെ ഫലമാണ് സുഖത്തെ ആനന്ദമായി തെറ്റായി കാണുന്ന നാട്ടിലെ പല "ഗുരു" വേഷം കെട്ടലുകളും.ഇതിനായി അവർ സ്ഥിരമായി തെറ്റിധാരണയോടെ തെരഞ്ഞെടുക്കുന്ന വാക്കുകൾ " അഹം ബ്രഹ്മാസ്മി,...തത്വമസി ".ഉപനിഷത്ത്. "നിങ്ങൾ അന്വേഷിക്കുന്നതുതന്നെയാണ് നിങ്ങൾ"-സെൻ ."നിങ്ങൾ നിങ്ങളായിക്കൊണ്ട് സ്വാഭാവികമായി ,സഹജതയിൽ വർത്തിക്കുക ,നിങ്ങൾ ഒരു ബുദ്ധനായിക്കഴിഞ്ഞു ".ഓഷോ."ഇതുപോലുള്ള വാക്കുകൾ ഏറെ ഗുണകരവും അതേസമയം അപകടകരവും ആണ്.ശരിയായ ആഴത്തിൽ മനസ്സിലാക്കിയില്ലെങ്കിൽ അവയിലെ "ഞാൻ" എന്നത് തെറ്റിധരിക്കപ്പെട്ടെക്കാം .ആ "ഞാൻ " എന്നത് നമ്മുടെ ഉള്ളിൽ ആദ്യം കാണുന്ന വ്യക്തിത്വത്തിനോട് ചേരുമ്പോൾ അത് വീണ്ടുംമനസ്സിലൂടെ പുറത്തേക്ക് പോവുകയുംദ്വൈതത്തിന്റെ താരതമ്യം തുടങ്ങുകയും അഹംകാരവും കർമ്മബന്ധവും ഭ്രാന്തും ഫലം ആയിവരികയും ചെയ്യും ...ആ "ഞാൻ " സ്വന്തം വ്യക്തിത്വത്തെ ഉപേക്ഷിച്ചു ധ്യാനത്തിലൂടെ പിന്നെയും ആഴത്തിലേക്ക് പോകുമ്പോൾ അറിയുന്ന അവബോധത്തിൽ ചെന്ന് പറ്റിപ്പിടിക്കുംപോൾ അദ്വൈതത്തിന്റെ അന്തർ -ബാഹ്യ ബോധ --"യോഗവും"-- സംഭവിക്കുകയും ചെയ്യുന്നു .അയാൾ അപ്പോൾ ശരിയായ സാക്ഷാത്കാരം നേടുന്നു.കാരണം ആശയക്കുഴപ്പത്തിൽ നിലനില്ക്കാൻ ശീലിച്ച്ചപ്പോൾ,അയാൾ ചോദ്യങ്ങളുടെ, അറിവില്ലായ്മയുടെ, നിരഹങ്കാരത്തിന്റെ ലോകത്തുനിന്നും രക്ഷപെടുകയും സ്വയം ജ്ഞാന പ്രകാശരൂപമായ ഒരു ഉത്തരമായി മാറുകയും ചെയ്യുന്നു.
////////അല്ലെങ്കിൽ കഠിനമായ മലയിടുക്കുകളിൽ ചെന്ന് നിൽക്കുന്നു .///////
മനസ്സ് (ഈഗോ ) എന്ന മൃഗം, അനുഭവങ്ങളാകുന്ന ശരിയായ പാതയിൽ എത്തെണ്ടതിനു പകരം,"ഞാൻ വലിയ ആത്മീയൻ" എന്ന രീതിയിൽ പഠിപ്പിക്കാൻ ഇറങ്ങുന്നു ,സമതലത്തിലൂടെ വിഹരിക്കുന്നു.അല്ലെങ്കിൽ അവൻ ഒരുപാട് പഠിക്കുവാൻ ,അതായത് വെറും പുസ്തകജ്ഞാനം കുന്നുകൂട്ടി, ഇടുങ്ങിയ ചിന്താഗതികളാകുന്ന വിശ്വാസങ്ങളുടെ മലമടക്കുകളിൽ ചെന്ന് നിൽക്കുന്നു .
ആത്മീയതയിൽ പലരും ആഗ്രഹിക്കുന്നത് ആത്മീയരുടെ വേഷം കെട്ടി നടക്കുന്ന മറ്റുപലരിൽനിന്നും ഇത്തരം വാക്കുകൾ കേട്ട് രോമാഞ്ചം അണിയുവാനാണ്.ഇവയാണ് ആ വാക്കുകൾ ."അതെ ..നിങ്ങൾ ഇപ്പോൾ ബോധവാനാണ് .(കാരണം സ്വയം ഉറപ്പില്ല )...ആത്മീയതയിൽ ഒരു വലിയ അറിവുള്ള വ്യക്തിയാണ്."അതോടെ ആ പാവത്തിനെ സ്വയം പറ്റിച്ച്ചുകൊണ്ടിരിക്കുന്ന അയാളുടെ ഈഗോ സംതൃപ്തമാവുകയും മറ്റേയാളെ പുകഴ്ത്തുവാൻ തുടങ്ങുകയും ചെയ്യും.അതെ ..അതിനുവേണ്ടിയാണല്ലോ ആദ്യത്തെയാൾ ഇതുപോലെ പുകഴ്ത്തിയതും. ഒരു ബിസിനസ് മര്യാദ .ഇനി മറിച്ച് സത്യസന്ധമായി ആരെങ്കിലും ആത്മാര്തതകൊണ്ട് "അല്ലയോ സ്നേഹിതാ ,അങ്ങ് പുറം തിരിഞ്ഞാണ് നടക്കുന്നതെന്ന് തോന്നുന്നു "എന്ന് തുറന്നു പറഞ്ഞാൽ ആനിമിഷം വരെ സ്നേഹിതനായ ആൾ ശത്രുവായിക്കഴിഞ്ഞു. ആ മനുഷ്യൻ കുറഞ്ഞവനെന്നു പറഞ്ഞെന്നു ഈഗോ തെറ്റിദ്ധരിക്കുകയും അഹംകാരിയെന്നു മുദ്രകുത്തി സ്നേഹിതനുവേണ്ടി നല്ലൊരു മരക്കുരിശു തയാറാക്കുകയും ചെയ്യുന്നു.ഈ രാഷ്ട്രീയമാണ് ആത്മീ യതയിൽ വ്യക്തികളെ പരസ്പരം തളര്ത്തുന്നത്. എന്നാൽ ബുദ്ധിമാൻ ആ പറഞ്ഞത് എന്തുകൊണ്ടെന്ന് സ്വകാര്യമായി തന്റെടത്ത്തോടെ തുറന്നു ചോദിക്കുകയും തുറന്ന മനസോടെ സംവാദങ്ങളിൽ ഏർപ്പെടുകയും തനിക്കു ഗുണമെന്നു കാണുന്നവയെ സ്വീകരിച്ചു അല്ലാത്തവയെ തള്ളി തന്റെ ലക്ഷ്യത്തിൽ എത്തുകയും ചെയ്യുന്നു.കാരണം അയാളെ സംബന്ധിച്ച് അപരന്റെ അഹംകാരമോ ബോധോദയമോ ഒരു വിഷയമേയല്ല.ആ അഹംകാരത്തിന്റെ സംരക്ഷണാർഥ മുള്ള ന്യായീകരണങ്ങളില്ലാത്ത ,നാട്യങ്ങളില്ലാത്ത മുൻ വി ധികളില്ലാത്ത അഹംകാരരഹിതമായ മനസ്സ് എന്തിനെയും സ്വീകരിക്കുവാൻ വേണ്ടി സദാ തുറന്നിരിക്കുന്നു.
സെൻകഥ :-
നാലു ഭിക്ഷുക്കള്‍ ഒന്നുമുരിയാടാതെ ബോധിധർമ്മനെപൊലെ മതിലിനഭിമുഖമായി ഒരാഴ്ച ധ്യനത്തിലിരിക്കാൻ തീരുമാനിച്ചു ..ആദ്യ ദിവസം പകല്‍ മുഴുവന്‍ അവര്‍ നിശബ്ദരായിരുന്നു .. രാത്രി വിളക്കിന്റെ നാളം പതുക്കെ ഇളകാന്‍ തുടങ്ങിയപ്പോള്‍ ഒരാള്‍ മൌനം ഭേദിച്ചു:
" ദാ വെളിച്ചം അണയാന്‍ പോകുന്നു..."
" ഛെ.. നാം ഒരു വാക്ക് പോലും ഉരിയടരുത് " എന്നായി രണ്ടാമന്‍.
"നിങ്ങള്‍ ഇരുവരും എന്താ വര്‍ത്തമാനം പറയുന്നത്??" എന്ന് മൂന്നാമനും...
നാലാമന്‍ : "ഹ ഹ ഹാ ഞാന്‍ ഒരാള്‍ മാത്രമാണ് സംസാരിക്കാത്തത് " .....
" ഛെ.. നാം ഒരു വാക്ക് പോലും ഉരിയടരുത് " എന്നായി രണ്ടാമന്‍.
"നിങ്ങള്‍ ഇരുവരും എന്താ വര്‍ത്തമാനം പറയുന്നത്??" എന്ന് മൂന്നാമനും...
നാലാമന്‍ : "ഹ ഹ ഹാ ഞാന്‍ ഒരാള്‍ മാത്രമാണ് സംസാരിക്കാത്തത് " .....
തുടരും .......Sree..
Like page-https://www.facebook.com/pages/Thapovan-spiritual-research-and-meditation-centre/520513041382625
Like page-https://www.facebook.com/pages/Thapovan-spiritual-research-and-meditation-centre/520513041382625


No comments:
Post a Comment