4.മൂന്നാം ചിത്രം
കാളയെ കണ്ടെത്തുന്നു .
കവിത-3
://////////ഞാൻ വാനമ്പാടികളുടെ ഗാനം കേൾക്കുന്നു. സൂര്യന് ഇളംചൂടാണ് . മന്ദമാരുതൻ വീശുന്നു .തീരത്തെ അരളിമരങ്ങൾ ഹരിതാഭയാർന്നിരിക്കുന്നു.ഇവിടെ കാള മറഞ്ഞിരിക്കുന്നേയില്ല .ഏതു ചിത്രകാരനാണ് ആ ബൃഹത്തായ തലയും ,ഗംഭീരമായ കൊമ്പുകളും വരക്കാനാവുക ?//////////
മൂന്നാം ചിത്രത്തിൽ അവൻ കാളയെത്തന്നെ കണ്ടെത്തുന്നു.അന്വേഷകൻ ആ ധ്യാനമാകുന്ന കാൽപ്പാടുകളെ പിൻതുടർന്നു ചെല്ലുമ്പോൾ അവൻ ഈശ്വരന്റെ ഒളിവെട്ടം കണ്ടെത്തുന്നു .
///////// ഞാൻ വാനമ്പാടികളുടെ ഗാനം കേൾക്കുന്നു.സൂര്യന് ഇളംചൂടാണ് . മന്ദമാരുതൻ വീശുന്നു .തീരത്തെ അരളിമരങ്ങൾ ഹരിതാഭയാർന്നിരിക്കുന്നു.///////
അന്വേഷകൻ ധ്യാനമാർഗത്തിൽ പുരോഗതിയിലേക്ക് നീങ്ങുമ്പൊൾ അവന്റെ ഇന്ദ്രിയങ്ങൾ കൂടുതൽ കാര്യക്ഷമമായി പ്രവർത്തിക്കുവാൻ തുടങ്ങുന്നു.കാരണം അവൻ തന്റെ മനസ്സിനെ ,ചിന്തകളെ ഇല്ലാതാക്കുവാൻ പഠിച്ചു വരുന്നു.നാം ശ്രദ്ധിച്ചിട്ടുണ്ടോ ..നമ്മുടെ ചിന്തകൾ പ്രവർത്തിക്കുംപോൾ നമ്മുടെ ബോധം ഇന്ദ്രിയങ്ങളി ൽനിന്നുള്ള സംവേദനങ്ങൾ വളരെ കുറച്ചെ സ്വീകരിക്കുകയുള്ളൂ.ഒരുവൻ കാമുകിയെ തെരഞ്ഞ് ഒരു തെരുവിലൂടെ നടക്കുമ്പോൾ ആളുടെ ബോധം മുഴുവൻ ചിന്തകളിൽ ആയിരിക്കുന്നു.അപ്പോൾ അവിടത്തെ ചായക്കടയിൽനിന്നും ഉയരുന്ന പങ്കജ് ദാസിന്റെ ഇഷ്ടപ്പെട്ട ഗസൽ കേൾക്കുകയില്ല. അവിടത്തെ അത്തർ കടയില്നിന്നുള്ള സുഗന്ധം അറിയുകയില്ല.അവിടത്തെ ആർക്കിയോളജി ഷോപ്പിലെ അതിമനോഹരമായ ശിൽപ്പങ്ങൾ നാം കാണുകയില്ല.കയ്യിൽ കോറിച്ചുകൊണ്ടിരിക്കുന്ന മസാലകപ്പലണ്ടിയുടെ സ്വാദും അറിയുകയില്ല.വർത്തമാനകാല ജീവിതമാകുന്ന പണം നിറച്ച ബാഗ് നഷ്ടപ്പെടുന്നത് അയാൾ ഒട്ടുംതന്നെ അറിയുകയില്ല.കാരണംആ മനുഷ്യൻ ചിന്തകളാകുന്ന ഭാവി-ഭൂതങ്ങളാൽ നിയന്ത്രിക്കപ്പെടുകയായിരുന്നു.എന്നാൽ വേഗം അവിടേക്ക് അയാൾ തെരഞ്ഞിരുന്ന കാമുകിയെകാണ് മ്പോൾ അയാൾ വേഗം വർത്തമാനകാലധ്യാനാവസ്ഥയിൽ എത്തുകയും തന്റെ അടിസ്ഥാനമായ ബോധകെന്ദ്രത്തിലെത്തുകയും ചെയ്യുന്നു.അതുകൊണ്ട് അയാൾക്ക് ആനന്ദമുണ്ടാവുന്നു .പക്ഷെ അയാൾ കരുതുന്നു ആ പെണ്‍കുട്ടിയാണ് തന്റെ ആനന്ദത്തിനു കാരണമെന്ന്.അവൾ തിരിച്ചും .അവർ തിരികെ നടക്കാൻ തുടങ്ങുന്നു.അവളുടെ സാന്നിധ്യമുള്ള അത്രയും നേരം ആ സാന്നിധ്യം അയാളെ വർത്തമാനകാലത്തിൽ നിലനിർത്തുന്നു .ഇപ്പോൾ അവളെ കാണണം എന്ന ചിന്തയോ അവളെ മുൻപ് കണ്ടതിനെ പറ്റിയോ ഒന്നും അയാൾ ചിന്തിക്കുന്നില്ല.ചിന്തകൾ മൗനത്തിനു വഴിമാറി.അപ്പോൾ അൽപ്പം മുൻപ് കടന്നുവന്ന ഷോപ്പുകളിലെ ഗാനവും പ്രതിമകളുടെ സൗന്ദര്യവും അത്തറിന്റെ സുഗന്ധവും അയാൾ അത്ഭുതത്തോടെ ആദ്യമായി കാണുന്നതുപോലെ അറിയുന്നു.അപ്പോൾ അയാൾ ജീവിക്കുന്നു .ഓരോനിമിഷവും ആനന്ദിക്കുന്നു .ഓരോ ദൃശ്യങ്ങളും മനോഹരമായി തോന്നുന്നു.മുൻപ് എത്രയോതവണ കണ്ടിരിക്കുന്നെങ്കിലും അവയ്ക്ക് ഇത്രക്കും അത്ഭുതകരമായ ചാരുത തോന്നിയിരുന്നില്ല.
ധ്യാനത്തിലും ഇതുതന്നെ സംഭവിക്കുന്നു.വ്യത്യാസം ദിശയിലാണ്.ഇവിടെ അയാൾ തന്റെ പ്രണയം പുറത്തുള്ള കാമുകി കാരണമാണെന്ന് കരുതുകയും അവൾ മറ്റൊരുത്തന്റെ ഭാര്യയാണെങ്കിലും അവൾക്കായി മരിക്കുവാനോ കൊല്ലുവാനോ പോലും തയാറാവുകയും ചെയ്യും .
എന്നാൽ ധ്യാനിക്കുന്നയാൾ ആ പ്രണയത്തിന്റെ ഉറവിടത്തെ അറിയുകയും ആ ആനന്ദം സംഭവിക്കുന്നത് എപ്പോഴും തന്റെ ഉള്ളിൽനിന്ന് വരുന്നതാണെന്ന് കണ്ടെത്തി അത് വരുന്നതിന്റെ നിലക്കാത്ത ഉറവിടം കണ്ടെത്തുന്നു .അപ്പോള് ഉള്ളിൽനിന്നുള്ള ,ഒരിക്കലും തന്നിൽനിന്നന്യമാകാത്ത ആ ആനന്ദത്തിൽ വര്ത്തമാനകാലത്തോടോപ്പം നീങ്ങുന്ന അയാൾ സദാ തന്റെ എല്ലാ ഇന്ദ്രിയ സംവേദനങ്ങളെയും ഒരുമിച്ച് ആസ്വദിക്കുന്നു .ഓരോനിമിഷവും പ്രപഞ്ചത്തിലെ ഓരോന്നും തനിക്കു ആസ്വദിക്കുവാനുള്ളതായി മാറുന്നു.അപ്പോൾ അയാൾ ചെറിയ തണുപ്പും ചൂടും ശബ്ദവും നിറങ്ങളുമെല്ലാം വ്യക്തമായി ആഴത്തിൽ അനുഭവിക്കുന്നു.അപ്പോൾ ഇവയെല്ലാം സമൂലമായി സമ്മേളിക്കുന്ന ഒരു ബിന്ദുവിനെ അറിയാൻ തുടങ്ങുന്നു.
/////////////// ഇവിടെ കാള മറഞ്ഞിരിക്കുന്നേയില്ല .////////////
അത് എപ്പോഴും ഇത്തരത്തിൽ മുന്നിലും ചുറ്റും ഉണ്ടായിരുന്നു.പക്ഷെ അപ്പോൾ തന്റേതായ സങ്കൽപ്പലോകത്ത്തിന്റെ പിടിയിൽ ആയിരുന്നതിനാൽ അറിഞ്ഞില്ല എന്നുമാത്രം."പ്രത്യക്ഷം ബ്രഹ്മാ"- ഈ പ്രത്യക്ഷത്തിൽ കാണുന്നതെല്ലാം ഈശ്വരനാണ് എന്ന് ഗുരുക്കന്മാർ പലരീതിയിലും പറയുന്നുണ്ടെങ്കിലും അതിനെ പിടികിട്ടാതെ ഇരിക്കുവാൻ കാരണം ഈ ഇന്ദ്രിയങ്ങളിലൂടെ ബോധത്തിന് സ്വതന്ത്രമായി ഒഴുകാൻ സമ്മതിക്കാതെ ചിന്തകൾ തടസമുണ്ടാക്കുന്നതിനാലാണ്.
എന്നാൽ ധ്യാനം സംഭവിക്കുന്നയാളിൽ ഇന്ദ്രിയങ്ങൾ പൂര്ണമായി പ്രവർത്തിക്കുന്നു .അയാൾ എല്ലാത്തിനെയും ഒരെനിമിഷം അറിയുവാൻ തുടങ്ങുന്നു. സമൂലതയെ ,കാരണത്തെ അറിയുവാൻ തുടങ്ങുന്നു.
എല്ലായിടവും അവൻ മറഞ്ഞിരിക്കാതെ ആദ്യമേതന്നെ തുറന്നിരുന്നതായി കണ്ടെത്തുന്നു.ജ്ഞാനം ഉണ്ടാവുകയല്ല ആത്മസാക്ഷാത്കാരത്തിനു വേണ്ടത് ...അജ്ഞാനം മാറുകയാണ്.പ്രകാശം ഉണ്ടാവുകയല്ല വേണ്ടത് നിഴൽ നീങ്ങുകയാണ് .കള്ളം ഇല്ലാതാവുകയാണ് വേണ്ടത് അപ്പോൾ ആദ്യമെതന്നെയുള്ള സത്യം വെളിവാവുകയാണ് ചെയ്യുക.
//////////// ഏതു ചിത്രകാരനാണ് ആ ബൃഹത്തായ തലയും ,ഗംഭീരമായ കൊമ്പുകളും വരക്കാനാവുക ?//////////
ഈശ്വരനെ അൽപ്പമെങ്കിലും അനുഭവിച്ചവർ അതിനെക്കുറിച്ചു പറയാൻ ഇഷ്ടപ്പെടാറില്ല.കാരണം കേൾക്കുന്നയാളിന് അത് അനുഭവിക്കാൻ കഴിയുകയുമില്ല.തെറ്റായിധരിക്കുകയും ചെയ്യും.അതുകൊണ്ടാണ് ലോകത്ത് അതിനു ശ്രമിച്ചവർ ഒക്കെ പരാജയപ്പെട്ടത് .ഇന്നുവരെ ഈശ്വരനെ കുറിച്ചുള്ള അറിവുമാത്രം അപൂർണമായി നിൽക്കുന്നതും അതുകൊണ്ടാണ്.കാരണം എല്ലാം സൃഷ്ടിക്കുന്നത് മനസ്സാണ് .അതിനാൽ അതിനെന്തും മനസ്സിലാക്കാനാവും .എന്നാൾ മനസ്സിനെ സൃഷ്ടിക്കുന്ന അതിനു പിന്നിലുള്ള ബോധത്തെ അതിനു കണ്ടെത്താനാവുകയില്ല.അതിനുസ്വയം അപ്പോൾ ഇല്ലാതാവേണ്ടി വന്നാലേ അതിന്റെ അടിസ്ഥാന രൂപത്തെ അറിയാൻ കഴിയു.തിരമാല സ്വയം ഇല്ലാതാകുമ്പോൾ സമുദ്രത്തെ അറിയുന്നു.അതിനാൽ സ്വയം ഓരോരുത്തരും അനുഭവിച്ചറിയാൻ മാത്രം കഴിയുന്നതിനെ പറഞ്ഞു മനസ്സിലാക്കുകയെന്നത് അസാധ്യമാണ് എന്ന് സെൻഗുരു പറയുന്നു. ചുരുക്കത്തിൽ പരമാത്മബോധത്തിനെ വ്യക്തമായി വർണ്ണിക്കാൻ ആർക്കും സാധിക്കുകയില്ല.കാരണം അത് അനുഭവിക്കുവാൻ ഉള്ളതാണ്.ആ ചിത്രം ആസ്വദിക്കുവാനുള്ളതാണ് .അനുകരിക്കുവാനുള്ളതല്ല .അതുകൊണ്ടാണ് ബുദ്ധൻ ഈശ്വരനെകുരിച്ച് മൗനം പാലിച്ചത് .അതുകൊണ്ടാണ് ഋഷി ഓംകാരത്തിന്റെ നാലാം പാദമായ മൗനത്തെ ഒരു പേരുചൊല്ലി വിളിക്കാൻ അറിയാതെ "നാലാമത്തേത് " എന്ന് മാത്രം വിളിച്ചത്.അതുകൊണ്ടാണ് ജീസസ് ദൈവരാജ്യത്തെക്കുറിച്ചു ബിംബങ്ങൾ അഥവാ ഉപമകൾ ഉപയൊഗിച്ചുമാത്രം സംസാരിച്ചതു.അതുകൊണ്ടാണ് പുറമേ വൈരുദ്ധ്യാത്മകമായി കാണപ്പെട്ടുകൊണ്ട് ഭഗവദ് ഗീത ചിലർക്കെങ്കിലും ആശയക്കുഴപ്പങ്ങൾ ഉണ്ടാക്കുന്നത്.അതുകൊണ്ടാണ് ഖുറാനിൽ അല്ലാഹുവിന്റെ 100 നാമങ്ങളിൽ 100 ആമത്തെത് മൗനമായതു . അതുകൊണ്ടാണ് ഈശ്വരനെ അറിയുന്നവർ "മുനി " എന്ന് വിളിക്കപ്പെടുന്നത് .
സെൻകഥ :-
ഒരു ഗുരു ഹുയാന്‍ഗ്‌ബോ പറഞ്ഞു 'നിങ്ങള്‍ എല്ലാവരും പലയിടങ്ങളിലായി അലയുകയും പഠിയ്ക്കാനായി നല്ലൊരു ഗുരുവിനെ അന്വേഷിയ്ക്കുകയും ചെയ്യുന്നവരാണ്. എത്തേണ്ടിടത്ത് നിങ്ങള്‍ എത്തിയതെങ്ങനെയാണ്. ബോധോദയം ലഭിച്ച ഒരു ഗുരുവിനായി നിങ്ങള്‍ തിരഞ്ഞുകൊണ്ടേയിരിക്കുന്നു. നിങ്ങളില്‍ ഇല്ലാത്ത എന്തെങ്കിലും ഗുരുവിന് തരാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ഇതു ചെയ്യുന്നത്. ചൈനയിലെവിടെയും ഒരു സെന്‍ ഗുരുവില്ലെന്നത് നിങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ടോ?'
ഗുരു പറയുന്നത് കേട്ടപ്പോള്‍ ഒരുസന്യാസി ചോദിച്ചു 'അപ്പോള്‍ ഇത്രയും ആശ്രമങ്ങളും അവയുടെ മഠാധിപതികളും?'
അപ്പോള്‍ ഹുയാന്‍ഗ്‌ബോ 'ഞാന്‍ ഇവിടെ സെന്‍ ഇല്ലെന്നല്ല പറഞ്ഞത് അധ്യാപകരില്ലെന്നാണ് പറഞ്ഞത്'
തുടരും .......Sree..
Like page-https://www.facebook.com/pages/Thapovan-spiritual-research-and-meditation-centre/520513041382625

3. Perceiving the Bull.I hear the song of the nightingale.The sun is warm, the wind is mild,willows are green along the shore -Here no Ox can hide! What artist can draw that massive head,those majestic horns?

No comments:
Post a Comment