ബോധോദയത്തിലേക്കെത്തുന്നതിനുള്ള മാനസികപരിശീലനത്തിന്റെ പത്തു പടവുകൾ വിശദീകരിച്ചു കൊടുക്കുന്നതിനായി സെൻ ഗുരുക്കന്മാർ ഉപയോഗപ്പെടുത്തിയിരുന്ന ഒരു ചിത്രപരമ്പരയാണ് "പത്തു മൂരി ചിത്രങ്ങൾ" .’പന്ത്രണ്ടാം നൂറ്റാണ്ടിലാണ് "പത്തു മൂരി ചിത്രങ്ങൾ" പ്രശസ്തമായത് .
1050ൽചൈനീസ് സെൻ മാസ്റ്റർ ആയിരുന്ന ചിങ്ങ് ചു ആണ് ആദ്യം ഈ ചിത്രങ്ങൾ വരച്ചത്.അഞ്ചു ചിത്രങ്ങളെ അന്നുണ്ടായിരുന്നുള്ളൂ .സാക്ഷിയാകുന്ന ആത്മീയന്വെഷകൻ അവസാനം ഇല്ലാതെയാകുന്നയി പരമാത്മബോധത്തിൽ ലയിക്കുന്ന തരത്തിലായിരുന്നു അവസാന ചിത്രം.പിന്നീടു വന്ന ഗുരുക്കന്മാർ പല ചിത്രങ്ങൾ കൃത്യമായി ചേർത്തു .പക്ഷേ 1150ൽ കുവോ-ആൻ ഷി-യുവാൻ വരച്ചതാണ് ഏറ്റവും പ്രശസ്തമായതും പിന്നീടുള്ളവർക്ക് മാതൃകയായതും.
ആത്മസാക്ഷാത്കാര പാതയിൽ ഏവരും മുന്നേറുന്ന പടവുകളെ വ്യക്തമായി ബിംബിപ്പിക്കാൻ ഈ ചിത്രങ്ങൾക്ക് കഴിഞ്ഞതുകൊണ്ടാണ് സാധകർക്കും ഗുരുക്കന്മാർക്കും ഇവ ഏറെ പ്രിയങ്കരമായത് .ഇതിലൂടെ ഉള്ള ഗുരുശിഷ്യ സംവാദങ്ങൾ അനായാസമായി സത്യലോകത്തെ അനുഭവിപ്പിക്കുവാൻ ശിഷ്യനെ പ്രാപ്തനാക്കിവന്നു .സെൻ സഹജതയുടെ ശാസ്ത്രമാണ് .ഇവിടെ വിശ്വാസങ്ങളില്ല .സനാതന ധർമ്മത്തില നിർഗുണ ബ്രഹ്മോ പാസന തന്നെയാണ് സെൻ. ഭഗവ്ദ്ഗീതയിൽ അർജുനന് കൃഷ്ണൻ ഉപദേശിക്കുന്നത് ശുദ്ധമായ സെൻ തന്നെയാണ്.കർമ്മഫലങ്ങളെക്കുറിച്ച് ചിന്തിക്കാതെ
വർത്തമാനകാലത്തിൽ തുടരാൻ,ജീവിതസാഹചര്യങ്ങളെ സമൂലമായി സഹജമായി സ്വീകരിക്കുവാൻ സെൻ ആഹ്വാനം ചെയ്യുന്നു.സ്വാഭാവികമായി ജീവിതത്തെ സ്വീകരിക്കുമ്പൊൾ ,നാം "ഇപ്പോൾ-ഇവിടെ " ആയിരിക്കുമ്പോൾ അതുനമ്മെ സമൂലമായി പരിവർത്തനം ചെയ്യുകയും അനന്തമായ സ്വന്തം അസ്തിത്വമായ അവബോധസ്വരൂപത്തെ അനുഭവിക്കുകയും ചെയ്യാൻ ഒരുവനെ സെൻ പ്രാപ്തനാക്കുന്നു.ആധ്യാത്മിക പാതയിൽ ഓരോ സാധകർക്കും നേരിടേണ്ടിവരുന്ന അനുഭവങ്ങളെയും അവ്സ്ഥാവിശേഷങ്ങളെയും ചർച്ചചെയ്യാൻ ഇത്രയും സഹായിക്കുന്ന മറ്റുചിത്രങ്ങൾ ഉണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.തുടരും .......
Like page-https://www.facebook.com/pages/Thapovan-spiritual-research-and-meditation-centre/520513041382625



No comments:
Post a Comment