Tuesday, July 28, 2015

3 .രണ്ടാം  ചിത്രം.
.കാൽപാടുകൾ കണ്ടെത്തുന്നു 


കവിത-2 :-//////////////  "നദീതീരത്തിനടുത്തായി ,മരങ്ങളുടെ  ചുവട്ടിൽ ഞാൻ  ആ കാൽപ്പാടുകൾ കണ്ടെത്തുന്നു . സുഗന്ധമുള്ള പുല്ലുകളുടെ അടിയിൽപോലും  ഞാൻ ഇപ്പോൾ  അവന്റെ പാടുകൾ  കാണുന്നു. അപരിഷ്കൃതമായ ,വിദൂരങ്ങളിലെ പർവതങ്ങളുടെ  അടിയിലും അവ കാണപ്പെട്ടു .സ്വർഗത്തെക്ക് നോക്കി നടക്കുന്ന ഒരുവൻറെ  മൂക്കുകളാൽ ഇനി ഒട്ടുംതന്നെ ആ കാൽപാടുകൾ മറഞ്ഞിരിക്കുകയില്ല"./////////////
2. Discovery of the Footprints .Along the riverbank under the trees,I discover footprints.Even under the fragrant grass,I see his prints.Deep in remote mountains they are found.These traces can no more be hidden
than one's nose, looking heavenward.


                              രണ്ടാം ചിത്രത്തിൽ ഒരു അന്വേഷകൻ ആ ബോധോദയമാകുന്ന  കാളയുടെ കാൽപ്പാടുകൾ  കണ്ടെത്തുകയാണ്. ആ അടയാളങ്ങൾ ചുറ്റുമുണ്ടെങ്കിലും "അന്വേഷകൻ" എന്ന  ഈഗോ / "അഹം" ഉള്ളിടത്തോളം  നാം കണ്ടെത്തുകയില്ല .പുറംലോകത്തെക്കുള്ള ബോധത്തിന്റെ ഉപയോഗത്തിലൂടെ മനുഷ്യൻ ചൊവ്വയിൽ ഉപഗ്രഹങ്ങൾ വിട്ടു.അപ്പോൾ ആ ബോധത്തിനെ സ്വന്തം ഉള്ളിലേക്ക് തിരികെ വിട്ടാലോ? ആ ആന്തരിക-ബാഹ്യ ഊർജങ്ങളുടെ  കൂടിച്ചേരൽ ബോധോദയം എന്ന  ഒരു വിസ്ഫോടനത്തിനു കാരണമാകുന്നു.അവനവന്റെ ഉള്ളിലേക്കുള്ള, ബോധംകൊണ്ടുള്ള അന്വേഷണഫലമാണ് ബോധോദയം .ആ അന്വേഷനത്തിനു  തടസം ഈഗോ  അഥവാ വ്യക്തിത്വം ,ചിന്തകൾ ഇവയാണ്.പൂർണമായും  അന്വേഷകൻ  എന്ന വ്യക്തിത്വമാകുന്ന   "അഹം " പൂര്ണമായും ഇല്ലാത്തെയാകുമ്പോൾ,ആ പരാജയം പൂർണമാകുമ്പോൾ അവിടെ ശുദ്ധബോധം തെളിഞ്ഞു വരുന്നു.100 %സമർപ്പണം  സംഭവിക്കുമ്പോൾ ഇപ്പോഴേ ഒരു ബുദ്ധനായ ഒരുവൻ  തന്റെ ബുദ്ധത്വം ചിന്തകളിൽനിന്നും വേർതിരിച്ചറിയുന്നു.അയാൾക്ക്‌ പിടികിട്ടുന്നു .."ഇതാണ് ..ഈ വാതിലുകളാണ്  ഞാൻ ഇത്രയുംനാൾ അന്വേഷിച്ചത് ".അപ്പോൾ അയാൾ  തന്റെ അതിബോധതലത്തിലെക്കുള്ള വാതിലുകൾ കണ്ടെത്തുന്നു. അയാളിൽ അസ്തിത്വം തന്റെ ഒളിവെട്ടങ്ങൾ ചൊരിയുന്നു.

/////// നദീതീരത്തിനടുത്തായി ,മരങ്ങളുടെ  ചുവട്ടിൽ ഞാൻ  ആ കാൽപ്പാടുകൾ കണ്ടെത്തുന്നു .////////

സെൻ  ഗുരുക്കന്മാർ ശിഷ്യന്മാരെ   എപ്പോഴും ബിംബങ്ങളിലൂടെ  യാണ് ആത്മസാക്ഷാത്കാരത്തിൽ എത്തിച്ചിരുന്നത് .കാരണം നേരിട്ട് വാക്കുകളിൽ  പറയുമ്പോൾ അത് അസത്യവും ചെറുതും ആയിമാറുന്നു .                ഇവിടുത്തെ നദി എന്നത് ഈശ്വര സാക്ഷാത്കാരത്തിലേക്കുള്ള വിവിധ  പാതകളാണെന്ന്  നാം കണ്ടുവല്ലോ .ആ നദിയിലൂടെ   എന്നിവിടെ പറയുന്നില്ല . കാരണം  ഇന്ന് ആ മാർഗങ്ങൾ പലതും ആളുകളുടെ കച്ചവട സ്ഥാപനങ്ങൾ ആയി മാറിയിരിക്കുന്നു.ഇനിയും അത് സംഭവിച്ചുകൊണ്ടിരിക്കും .അതിനാൽ    ഇവിടെ സെന്മാസ്റെഴ്സ് പറയുന്നത് അവക്കടുത്ത് എന്നാണു .

////// മരങ്ങളുടെ  ചുവട്ടിൽ ഞാൻ  ആ കാൽപ്പാടുകൾ കണ്ടെത്തുന്നു .////////

ആ ദിശാസൂചകങ്ങളായ  അടയാളങ്ങൾ ഗുരുക്കന്മാരായ തണൽ  മരങ്ങളുടെ ചുവട്ടിൽ  കാണപ്പെടുന്നു .അവർ നദീതീരത്തു കറങ്ങി നിൽപ്പുണ്ടാവും .കാരണം അവരെ നേർവഴി കാട്ടിയവരോടുള്ള ,നന്ദിസൂചകമായി തനിക്കു പിന്പേ വരുന്ന വഴി തെറ്റുന്നവരെ കാത്ത്(അല്ലാത്തവർക്കവരുടെ ആവശ്യമില്ല),ശരിയായ വഴി കാട്ടുവാനായി.  മണൽകാറ്റിൽ പെട്ട്  ഈശ്വരന്റെ കാൽ പാടുകൾ  മായ്ക്കപ്പെടാതെ അവർ കാത്തുസൂക്ഷിച്ചുകൊണ്ടിരിക്കുന്നു .അവർ മറ്റൊന്നും ചെയ്യുന്നില്ല ..തങ്ങളുടെ വള്ളി പടർപ്പുകളാൽ തടസം സൃഷ്ടിക്കുന്നു  .അപ്പോൾ അവന്റെ തല അൽപ്പം കുനിക്കുക  മാത്രം ചെയ്യുന്നു. പൊടുന്നനെ
അവൻ  ആ കാൽപ്പാടുകൾ താഴെ കണ്ടെത്തുന്നു .

////////// സുഗന്ധമുള്ള പുല്ലുകളുടെ അടിയിൽപോലും  ഞാൻ ഇപ്പോൾ  അവന്റെ പാടുകൾ  കാണുന്നു.//////////////

വളരെ പ്രധാനപ്പെട്ട ഒരുകാര്യമാണിവിടെ വ്യംഗ്യം .സുഗന്ധമുള്ള പുല്ലുകൾ  എന്ന് സൂചിപ്പിക്കുന്നത്  നമ്മുടെ മനസ്സിനെ ആവാഹിച്ചു പ്രചോദിപ്പിച്ചു വഴിതെറ്റിക്കുന്ന ഇന്ദ്രിയാനുഭവങ്ങളുടെ സ്വാഭാവികമായ പരിവർത്ത നത്തെയാണ്. കാരണം അവക്ക്  ഏറെ സുഗന്ധമുള്ളതിനാൽ , തന്റെ ലക്ഷ്യമാകുന്ന കാളയെവിട്ട് മനസ്സ് സുഖത്തിന്റെ ,സുഗന്ധത്തിന്റെ പിറകെ അലഞ്ഞു വഴിതെറ്റുന്നു.
എന്നാൽ  ഒരുവൻ  സെൻ അനുഭവിക്കുവാൻ തുടങ്ങുമ്പോഴേക്കും അയാളെ ഇന്ദ്രിയാനുഭവങ്ങൾ ശല്യംചെയ്യുന്നില്ല. അയാളെ ഒരുസുഗന്ധങ്ങളും ഭ്രമിപ്പിക്കുന്നില്ലെന്നു മാത്രമല്ല തന്റെ മാർഗം  അവ ആസ്വദിച്ചു കൊണ്ടുതന്നെ അവക്കടിയിൽ അയാൾ  കണ്ടെത്തുന്നു .
എല്ലാ വികാരവിചാരങ്ങളെയും മനസ്സിന്റെ ചിന്തകളുടെ ഇടപെടലില്ലാതെ സാക്ഷിയായി  ശ്രധിക്കുവാനാണ് സെൻ  നമ്മോടു പറയുന്നത്.അപ്പോൾ ആ ഇന്ദ്രിയ സംവേദനങ്ങൾ അറിയുമ്പോഴും നമ്മുടെ ബോധം നഷ്ടപ്പെടുന്നില്ല.നാം ഒരു നല്ല ഭക്ഷണം കഴിക്കുമ്പോൾ അത് കഴിക്കുക മാത്രമല്ല സാധാരണയായി ചെയ്യാറ്.ടി വി  ഓണാക്കുകയോ  ഒഫീസിലെ ജോലികളെപറ്റി ചിന്തിക്കുകയോ ചെയ്യാൻ തുടങ്ങും .അവസാനം ഭക്ഷണം തീരുമ്പോൾ "അയ്യോ തീർന്നൊ ,അല്പ്പംകൂടി "എന്ന് പറയുകയും അമിതവണ്ണത്തെ  നേടുകയും ചെയ്യുന്നു.
നാം ജീവിക്കുന്നില്ല .ജീവിതതിന്റെ ആനന്ദം നമുക്ക് നഷ്ടമായത്  ഇങ്ങനെയാണ് .എന്നാൽ സെൻ  പറയുന്നു ആ ഇന്ദ്രിയ സംവേദനങ്ങളെ സഹജമായി,പൂർണ്ണ ബോധത്തോടെ  അറിഞ്ഞാൽ  അത് നമ്മെ വഴിതെറ്റിക്കുകയില്ല . അതായത് നാം ആ ഭക്ഷണം പൂർണ  ബോധത്തോടെ ആസ്വദിച്ചാൽ പിന്നീടു  ആ കൊതി മാറുന്നു.എന്നാൽ ബോധമില്ലാതെ ആസ്വദിക്കുമ്പോൾ ആ കൊതി കൂടുകയും ചെയ്യുന്നു.ചുരുക്കത്തിൽ ഇന്ദ്രിയ പ്രലോഭനങ്ങളെ സഹജമായി, ബോധപൂർവം അറിഞ്ഞവന് ,  അവ രൂക്ഷമായി  പ്രലോഭിപ്പിക്കുംപോഴും അവക്കടിയിൽ  തന്റെ വഴി കണ്ടെത്താൻ സാധിക്കുന്നു എന്ന് സെൻ  പറയുന്നു .

//////////അപരിഷ്കൃതമായ ,വിദൂരങ്ങളിലെ പർവതങ്ങളുടെ  അടിയിലും അവ കാണപ്പെട്ടു ./////////

മനുഷ്യന് ഇന്ന് ഏറെ വിദൂരമായിത്തീർന്ന, നൈസർഗികതയിലും സ്വാഭാവികതയിലും അപരിഷ്കൃതമായ ഇടത്തും നിഷ്കളങ്കതയിലും സഹജതയിലും  സ്വപ്രകൃതിയിലും സ്വീകാര്യത്യിലും കുഞ്ഞുങ്ങളിലും ദൈവം കുടികൊള്ളുന്നു.കാരണം ഇവയൊക്കെ ഇന്നും മനുഷ്യന് വൃത്തികേടാക്കുവാൻ കഴിഞ്ഞിട്ടില്ല.അവ ദൈവികമായിത്തന്നെ നിലനിൽക്കുന്നു .ദൈവത്തിന്റെ ആ കാൽപാടുകൾ ..കയ്യൊപ്പുകൾ സൂക്ഷിച്ചു നോക്കിയാൽ  അവയിൽ  കാണാൻസാധിക്കും.ബോധമില്ലാത്ത മനുഷ്യർ  ഇടപെടുന്നതെല്ലാം യാന്ത്രികവും ഉപരിപ്ലവവും ദോഷകരവും സ്വാഭാവികതക്കെതിരും ഒക്കെയായി മാറുന്നു.അവ ആ കാൽപ്പാടുകളെ  മായ്ച്ചു കളയുന്നു .അതുകൊണ്ടാണ് സഹജതയിൽ ആ വാതിലുകൾ തുറക്കപ്പെടുന്നത് .

///////////////സ്വർഗത്തെക്ക് നോക്കി നടക്കുന്ന ഒരുവൻറെ  മൂക്കുകളാൽ ഇനി ഒട്ടുംതന്നെ ആ കാൽപാടുകൾ മറഞ്ഞിരിക്കുകയില്ല".////////////////////////////
///////// സ്വർഗത്തെക്ക് നോക്കി നടക്കുന്ന ഒരുവൻറെ  മൂക്കുകളാൽ ഇനി ഒട്ടുംതന്നെ ആ കാൽപാടുകൾ മറഞ്ഞിരിക്കുകയില്ല"./////////////

അതെ ,അത് നമ്മുടെ മൂക്കിനു കീഴെ ഉണ്ട് .. നമുക്ക് ചുറ്റും ഉണ്ട് ,ഈ കാണുന്ന പ്രപഞ്ചം  എല്ലാംതന്നെ ഈശ്വരനാണ് .എങ്കിൽപിന്നെ  അത് അറിയാത്തതെന്തേ ?..സെൻ  മാസ്റർ പറയുന്നു അത് കാഴ്ച്ചയുടെ ചെറിയൊരു ധാരണാ വ്യത്യാസം മാത്രമാണ്. ദൃഷ്ടി തലകീഴായി നോക്കുന്നതിന്റെ കുഴപ്പം മാത്രം.

ഒരിക്കൽ ഒരുവൻ  സ്റ്റാർ ഹോട്ടലിലെ ചുവരിലെ പയിന്റിംഗ് ണ്ടു .
വലിയ വിലകൂടിയ ചിത്രമാണ് ഇതെന്ന് മറ്റുള്ളവർ  പറഞ്ഞു കേട്ടിരുന്നു .അയാൾ  റിസ്പ്ഷനിസ്റ്റിനോട് ആ ചിത്രത്തെ വർണ്ണിക്കാൻ  തുടങ്ങി . അൽപ്പനേരം  കഴിഞ്ഞപ്പോൾ അയാൾ "സോറി സാർ " എന്ന് പറഞ്ഞ് ,പോയി ഒരു ചുറ്റികയും ആണിയും  കൊണ്ടുവന്നു തലതിരിഞ്ഞു കിടന്ന ആ ചിത്രം രണ്ടു ആണികൾ കൂടി തറച്ചു  നിവർത്തി  നിറുത്തി.
സത്യത്തിൽ അപ്പോഴാണ്‌ നാണംകെട്ടുപോയ അയാൾക്ക് ആ ചിത്രം യതാർഥത്തിൽ എന്താണെന്ന് പിടികിട്ടിയത്
യാഥാസ്ഥിതിക മതവാദികൾക്കു സംഭവിക്കുന്ന അപകടവും ഇതുതന്നെ ..അവർ മുകളിലേക്ക്,മരിച്ചു കഴിഞ്ഞു ലഭിക്കുന്ന സ്വർഗത്തെ  നോക്കി നടക്കുന്നു.അവർ ആയിരകണക്കിന് വർഷം  മുൻപ് മരിച്ചവരുടെ പുസ്തകങ്ങളെ  വെറുതെ അന്ധമായി പിന്തുടരുന്നു ,അനുകരിക്കുന്നു .സങ്കൽപ്പലോകത്ത്തിൽ  ജീവിക്കുന്നു.അവർ സഹജതയെ  ഉപയോഗിച്ചു ജീവനില്ലാത്ത  പുസ്തകങ്ങളെ അറിയാൻ ശ്രമിക്കുന്നു...എന്നാൽ സെൻ  പറയുന്നു ജീവനില്ലാത്ത പുസ്തകങ്ങളെ ഉപയോഗിച്ചു സഹാജതയെ അറിയുക എന്ന്.

////////// മൂക്കുകളാൽ ഇനി ഒട്ടുംതന്നെ ആ കാൽപാടുകൾ മറഞ്ഞിരിക്കുകയില്ല"./////////////

സത്യം മൂക്കിന്റെ  താഴെയുണ്ടെങ്കിലും അതിനെ അറിയാത്തതിന് കാരണം നാം മുൻപ് നമുക്കറിവില്ലാത്ത പ്രായത്തിൽ മുതൽ നാം ആർജിച്ച  അറിവുകളാണ്.മുൻവിധികൾ ആണ്.ആ നേടിയ അറിവുകളിൽ ദൈവം സ്വർഗത്തിലാണെന്നത് പോലെ ഒരുപാട് ഉറച്ച ആശയങ്ങൾ  ഉണ്ട്.
"അവയെല്ലാം തെറ്റാണെന്ന് എങ്ങനെ ഉറപ്പിക്കും ?"

എല്ലാ ആശയങ്ങളും  ഭൂതമൊ ഭാവിയോ ആയിരിക്കും.അവ അനുനിമിഷം മാറിക്കൊണ്ടിരിക്കുന്ന വർത്തമാനകാാലത്തിൽ തെറ്റാൻ പോവുകയാണ്.ഊഹിക്കാൻ മാത്രമേ പറ്റു .ഉറച്ച ആശയങ്ങൾ  നല്ലതോ ചീത്തയൊ തെറ്റോ ശരിയോ ഒക്കെയാകട്ടെ ..അവ നമ്മേ മുൻവിധിയിലൂടെ  വഴിതെറ്റിച്ചുകൊണ്ടേയിരിക്കുന്നു.തൊട്ടു മുന്നിലുള്ള  വഴികാട്ടുന്ന ബോർഡുകളെ  മറച്ചു കൊണ്ടെയിരിക്കുന്നു .അതുകൊണ്ടാണ് ഉപനിഷത്ത് പറയുന്നത്  പൂർണ്ണ  നഗ്നനായിട്ടെ പരമേശ്വരന്റെ ലോകത്തേക്ക് പ്രവേശനം ലഭിക്കു എന്ന്.
അതുകൊണ്ടാണ് ക്രിസ്തു പറഞ്ഞത് "വീണ്ടും  ഒരു ശിശുവിനെപോലെ ആകുന്നവർ മാത്രമേ ദൈവരാജ്യത്തിൽ കടക്കുകയുള്ളൂ"  എന്ന്.
അതിനാൽ  നാം മുറുകെപിടിക്കുന്ന മുൻവിധികളെ , അറിവുകളെ  ഒഴിവാക്കുമ്പൊഴെ  നാം യഥാർഥത്തിൽ  ആശയങ്ങളുടെ അടിമത്തത്തിൽ നിന്നും സ്വതന്ത്രരാകുന്നുള്ളൂ . ശക്തരായി ,ആനന്ദകരമായി ജീവിതം ആസ്വദിക്കുന്ന ബുദ്ധൻ  ആകുന്നുള്ളൂ .
അതിനാൽ  തന്റെ മുൻവിധികൾ  മാത്രമായ എല്ലാ വിശ്വാസങ്ങളെയും വിട്ടു 100%നിക്ഷ്പക്ഷനായ ഒരു ശാസ്ത്രജ്ഞന്റെ കൗതുകത്തൊടെ ഒരുവൻ തന്റെ കോമൻ സെൻസിനെ  ഉയർത്തിയെടുത്തു  ഈരീതിയിൽ സമർപ്പണത്തോടെ മുന്നോട്ട് നീങ്ങുമ്പോ ൽ
അകന്നിരിക്കുന്ന എല്ലാ  കാര്യങ്ങളും ഒന്നാകാനായി അടുത്തുവരാൻ ആരംഭിക്കുന്നു.കാര്യങ്ങളെല്ലാം താനേ ശരിയാകാൻ തുടങ്ങുന്നു.ചോദ്യങ്ങൾക്കെല്ലാം  യാദൃശ്ചികമായി ഉത്തരം കിട്ടുവാൻ തുടങ്ങുന്നു.വാതിൽ തിരിച്ചറിയുന്നവനെ സത്യം പലരീതികളിലൂടെ ആഴത്തിൽ പ്രണയപൂർവ്വം  തന്നിലേക്ക് വലിച്ചടുപ്പിക്കാൻ തുടങ്ങുന്നു.അതുവരെ കണ്ടിട്ടില്ലാത്ത പല വ്യക്തികളെയും പുസ്തകങ്ങളെയും ഒക്കെ കൃത്യസമയത്ത് യാദൃശ്ചികമായി ലഭിക്കുവാൻ തുടങ്ങുന്നു.അകന്നിരിക്കുന്ന എല്ലാംതമ്മിൽ  ബന്ധിപ്പിക്കുന്ന മുത്തുകൾ കോർത്ത ആ അദൃശ്യമായ ചരട്  അദൃശ്യമായിത്തന്നെ അനുഭവിക്കുവാൻ തുടങ്ങുന്നു..അതെ,ദൈവരാജ്യത്തിലെക്കുള്ള ആ വഴിയുടെ വാതിലുകൾ മലർക്കെ  തുറന്നുകിടക്കുകയായിരുന്നു..ആദ്യമേതന്നെ ..

സെൻ കഥ:-

ശിഷ്യൻ ഗുരുവിനോടു ചോദിച്ചു: ‘ഈ സെൻ എന്നു പറയുന്നതെന്താണ്‌?’
’അതു നിന്റെ കണ്മുന്നിൽത്തന്നെയുണ്ട്,‘ ഗുരു പറഞ്ഞു.
’എങ്കിൽപ്പിന്നെ ഞാനതെന്തുകൊണ്ടു കാണുന്നില്ല?‘ ശിഷ്യൻ ചോദിച്ചു.
’അതു നിന്റെയുള്ളിലെ ‘അഹം’ കാരണം.‘
’ഈ ‘അഹം’ബോധം പോയാൽപ്പിന്നെ എനിക്കു സെൻ കിട്ടുമോ?‘
’അഹമില്ലെങ്കിൽ ആർക്കു വേണം സെൻ!‘


തുടരും .......Sree..
Like page-https://www.facebook.com/pages/Thapovan-spiritual-research-and-meditation-centre/520513041382625








No comments:

Post a Comment