2 .ഒന്നാം ചിത്രം.
കാളയെ തേടിയുള്ള യാത്രയിൽകവിത-1 :-//////////////"ആ കാളകൂറ്റനെ(മൂരി) തേടിയുള്ള യാത്രയിൽ ലോകത്തിന്റെ പുൽത്തകിടിയിൽ വലിയ നീളമുള്ള പുല്ലുകൾ അന്തമില്ലാതെ വകഞ്ഞുമാറ്റി ഞാൻ മൂരിയെ തേടിക്കൊണ്ടിരിക്കുന്നു.പേരില്ലാത്ത നദികളെ പിന്തുടർന്ന് , പരസ്പരം ചേരുന്ന അകലത്തിലുള്ള മലകളുടെ മലമ്പാതകളിൽ ഞാൻ സ്വയം നഷ്ടപ്പെടുന്നു.എന്റെ ഊർജമെല്ലാം ചോരുന്നു.എന്റെ ഓജസ്സ് എല്ലാം നഷ്ടപ്പെട്ടു .എനിക്ക് ആ കാളയെ കണ്ടെത്താനായില്ല ."//////////////////
1. In Search of the Bull.In the pasture of the world,I endlessly push aside the tall grasses in search of the Ox.
Following unnamed rivers,lost upon the interpenetrating paths of distant mountains,My strength failing and my vitality exhausted, I cannot find the Ox.
********************
ആത്മസാക്ഷാത്കാരയാത്രയിൽ മാത്രമല്ല ജീവിതത്തിലെ എല്ലാ നേട്ടങ്ങളുടെയും സ്വഭാവം ഈ ചിത്രങ്ങളിലേതു തന്നെയാണെന്ന് നമുക്കറിയാൻ സാധിക്കുന്നതാണ്.അതിനാൽ ഇതിലെ ഇവയിലെ "കാള", നാം ആഗ്രഹിക്കുന്ന എല്ലാത്തിന്റെയും പ്രതീകമാണ് .സെൻ ഗുരുക്കന്മാർ തന്റെ ശിഷ്യരെ ആത്മജ്ഞാനം പരിശീലിപ്പിക്കാൻ ആണ് ഇത് ഉപയോഗിച്ചിരുന്നത്.അതിനാൽ ഇവിടെ കാളയെ തന്റെതന്നെ പരമാത്മബോധത്തിന്റെയും ദൈവത്തിന്റെയും അതിലൂടെ സൃഷ്ടിക്കപ്പെട്ട വ്യക്തിത്വത്തിന്റെ ,അഹംബോധത്തിന്റെ ,മനസ്സിന്റെ,ചിന്തകളുടെ പ്രതീകമായി എടുക്കുവാൻ സാധിക്കും.മെരുങ്ങാത്ത കാളയെ ശക്തമായ മനസ്സിന്റെ അനുസരണക്കേടിന്റെ പര്യായമായി കൂടി നമുക്ക് എടുക്കാൻ സാധിക്കും .അത് വന്യമായ ശക്തിയോടെ അതിന്റെ ഉടമസ്ഥരായ നമ്മെ എങ്ങോട്ടൊക്കെയോ വലിച്ചിഴക്കാറുണ്ട്.എത്രയൊക്കെ നാം ശ്രമിച്ചാലും നമുക്കതിനെമാത്രം പിടിച്ചുകെട്ടാൻ ..നിയന്ത്രിക്കാൻ കഴിയുകയില്ല.ഓരോ പുതുവത്സര പിറവിക്കും "ഇന്നുമുതൽ കള്ളുകുടിയും സിഗരട്ട് വലിയും നിറുത്തി,സത്യം "എന്ന ഒരേ ശപഥം വീണ്ടും വീണ്ടും എടുക്കാറുള്ള ആളുകളുണ്ട് .അതിലൊക്കെ കഷ്ടം കോപത്തെ അടക്കുവാൻ സാധിക്കാത്തവരുടെ കാര്യമാണ്. അവർ ഓരോതവണ മറ്റുള്ളവരെ വെറുപ്പിക്കുംപോഴും,വേദനിപ്പിക്കുമ്പൊഴും പലതും നശിപ്പിക്കുമ്പോഴും അവർ ശപഥം ചെയ്യുന്നു."ഇനി മേലാൽ ഞാൻ ........" ഇതാണ് മനുഷ്യന്റെ മനസ്സിന്റെ അവസ്ഥ.ആ കാളകൂറ്റൻ നാം വിചാരിക്കുന്നതിലും വലിയ ശക്തനാണ്.
/////// ലോകത്തിന്റെ പുൽത്തകിടിയിൽ വലിയ നീളമുള്ള പുല്ലുകൾ അന്തമില്ലാതെ വകഞ്ഞുമാറ്റി ഞാൻ മൂരിയെ തേടിക്കൊണ്ടിരിക്കുന്നു.////////
ലോകം അനന്തമായി വ്യാപരിച്ചു കിടക്കുന്ന നീളമുള്ള പുല്ലുകൾ ഇടതൂർന്നു നിൽക്കുന്ന പുൽത്തകിടി പോലെയാണ് .ആ പുല്ലുകൾ എന്റെ ആത്മാന്വേഷണ പാതയിലെ തടസങ്ങളാണ്.ഇവക്കിടയിൽ താൻ എങ്ങനെയാണ് സത്യത്തെ കണ്ടെത്തുക?.ആ തടസങ്ങൾ അന്തമില്ലാതെ വ്യാപിച്ചു കിടക്കുകയാണ് .ഇപ്പോഴും ശാസ്ത്രജ്ഞർ പുതിയ പുതിയ ഗ്രഹങ്ങളും ഗ്യാലക്സികളും കണ്ടെത്തിക്കൊണ്ടിരിക്കുന്നു.ഇവിടെത്തന്നെ യുക്തിവാദങ്ങളും ,മതങ്ങളും ,സയൻസും ,യുദ്ധങ്ങളും ,ധർമ്മ ശാസ്ത്രങ്ങളും..അങ്ങനെയുള്ള അനേകം ഉയരംകൂടിയ പുല്ലുകൾ നിറഞ്ഞ് അന്തമില്ലാതെ ആ പുൽത്തകിടി വ്യാപിച്ചു കിടക്കുന്നു.എങ്കിലും അയാൾ സധൈര്യം ശക്തിസംഭരിച്ച് ആ പുല്ലുകളെ ഒരു വശത്തേക്ക് വകഞ്ഞു മാറ്റിക്കൊണ്ട് അയാൾ ഈശ്വരനെ അനുഭവിക്കുവാനായി അന്വേഷിച്ചുകൊണ്ടിരിക്കുന്നു .അയാൾ ബുധിയുള്ളവനും സത്യസന്ധതയുള്ളവനും ആയതിനാൽ വിശുദ്ധ ഗ്രന്ഥങ്ങളെ അന്ധമായി വിശ്വസിക്കുവാൻ അയാൾ തയാറല്ല.അവയെ എളുപ്പത്തിൽ കുത്തിയിരുന്നു കാണാതെ പഠിച്ചു "അഹം ബ്രഹ്മാസ്മി" എന്നൊക്കെ തത്തയെപൊലെ പുലമ്പിക്കൊണ്ടിരിക്കുവാൻ തക്ക ഭ്രാന്തില്ലതന്നെ.അയാൾക്ക് ആ "അഹം ബ്രഹ്മാസ്മി" എന്നൊന്നുണ്ടെങ്കിൽ അത് അനുഭവിക്കുകതന്നെ വേണം.പക്ഷെ ഇവിടെ ആരുപറയുന്നതാണ് സത്യം എന്നെങ്ങനെ അറിയും ?വഞ്ചകരുടെയും ചൂഷകരുടെയും ഈ ലോകത്ത് ആരെ വിശ്വസിക്കും?
//////////// പേരില്ലാത്ത നദികളെ പിന്തുടർന്ന് , /////////////
ഈശ്വരനെന്നു വിളിക്കപ്പെടുന്ന ഒന്ന് ഇല്ലെന്നു വാദിക്കുന്നവർ പറയുന്നത് കേൾക്കുമ്പോൾ അതിൽ കാര്യമുണ്ടെന്നു ആദ്യം തോന്നുമ്പോഴും ഈ പ്രപഞ്ചത്തെയും അതിന്റെ നിയമങ്ങളെയും വെറും "യാദ്രിശ്ചികത" എന്ന് മാത്രം പറയുമ്പോൾ, കണ്ണടച്ചു ഇരുട്ടാക്കുന്നതുപോലെ സത്യസന്ധനായ അന്വേഷകന് തോന്നുന്നു.അത് പൂർണമായും വിശ്വസിക്കാൻ കൊമണ്‍സെൻസെന്ന ബോധത്തിന്റെ ഇത്തിരിവെട്ടം അനുവദിക്കുന്നില്ല. അപ്പോൾ ഈശ്വരാനുഭവം സാധ്യമാണെന്ന് പറയുന്ന മതങ്ങൾ പഠിപ്പിക്കുന്നവർ സ്വാനുഭവം ഇല്ലാതെ പറയുന്നത് കേൾക്കുമ്പോൾ അതിലുംവലിയ ആനമണ്ടത്തരം എന്ന് ബുദ്ധിയുള്ളവന് ആദ്യമേതന്നെ പിടികിട്ടുന്നു.അയാൾ ആ വിശുധഗ്രന്ധ പ്രഭാഷകനോട് (ഏതു മതമായാലും) തുറന്നുപറയുന്നു."സുഹൃത്തെ, നിങ്ങൾക്ക് ദേഷ്യംതോന്നരുത് ..നിങ്ങൾ ഈ പുസ്തകങ്ങളും ഭാഷയുമൊക്കെ തത്തയെപൊലെ കാണാതെ പഠിച്ചിട്ടേ ഉള്ളു.എനിക്ക് അരിവാങ്ങിക്കണം .അല്ലായിരുന്നുവെങ്കിൽ ഞാൻ ഇതിൽകൂടുതൽ കാണാതെ പഠിച്ചേനെ .നിങ്ങൾ എന്നെക്കാൾ വലിയ ഇരുട്ടിലാണ് .വേണമെങ്കിൽ നിങ്ങൾക്കും എന്നോടോപം മൂരിയെ അന്വേഷിക്കാൻ കൂടാം ?" ആനിമിഷം ആ മാനസിക രോഗി അന്വേഷകനെതിരായി നല്ലൊരു മര കുരിശിനു ഓർഡർ നൽകുന്നു.ഈശാവാസ്യോപനിഷത്ത്തിൽ "അന്ധം തമ പ്രവിശ്യന്തി .." എന്ന് തുടങ്ങുന്ന ഒരു ശ്ലോകത്തിൽ "അവിദ്യയെ ഉപാസിക്കുന്നവൻ ഇരുട്ടിൽ വീഴും ,എന്നാൽ വിദ്യയെ ഉപാസിക്കുന്നവൻ അതിലും വലിയ ഇരുട്ടിൽ വീഴും" എന്ന് പറയുവാൻ കാരണം ഇതാണ്. ഭയന്നുപോയ അയാൾ അവിടെനിന്നു രക്ഷപെടുന്നു .പിന്നെയുംയാത്രതുടരുന്നു.
///////// പരസ്പരം ചേരുന്ന അകലത്തിലുള്ള മലകളുടെ മലമ്പാതകളിൽ ഞാൻ സ്വയം നഷ്ടപ്പെടുന്നു.////////////
ദുർവിധികൊണ്ടോ സദ് വിധികൊണ്ടോ മുൻപ് പറഞ്ഞവരെക്കാൾ ബോധനിലവാരം കൂടിപോയതിനാൽ വലിയ വിശ്വാസങ്ങളും അവിശ്വാസങ്ങളും കൂടിക്കലർന്ന ഉപബോധമനസ്സിന്റെ പാതകളിലൂടെ അവൻ യാത്രചെയ്തു സ്വയം നഷ്ടപ്പെട്ടിരിക്കുന്നു.ചിലർ ഇശ്വരനെപറ്റി വ്യത്യസ്ഥമായി ഉച്ചത്തിൽ പറയുന്നത് കേൾക്കുമ്പോൾ അവനു വലിയ പ്രതീക്ഷ വരുന്നു.അവൻ അയാളുടെ വാക്കുകളുടെ വലിയ മലയുടെ ചരുവിനെ അൽപ്പാൽപ്പം വിശ്വസിക്കുവാൻ തുടങ്ങുന്നു.എന്നാൽ ആദ്യത്തെ വ്യത്യസ്ഥ ശൈലിയുടെ പുതുമ അൽപ്പം കഴിയുമ്പോൾ നഷ്ടപ്പെടുന്നു.കാരണം വേഷംകെട്ടലിൽ മാത്രമേ വ്യത്യാസമുള്ളൂ. അയാൾ പറയുന്നതും അടിസ്ഥാനപരമായി ആദ്യം പറഞ്ഞ ആളിനെപോലെതന്നെയാണ് എന്ന് നിരാശയോടെ പിടികിട്ടുന്നു .അങ്ങനെ ആ പരസ്പരം ചേരുന്ന അകലത്തിലുള്ള മലകളുടെ മലമ്പാതകളിൽ സ്വയം നഷ്ടപ്പെട്ട് അങ്ങേയറ്റം നിരാശനാവുന്നു.
/////////// എന്റെ ഊർജമെല്ലാം ചോരുന്നു.എന്റെ ഓജസ്സ് എല്ലാം നഷ്ടപ്പെട്ടു .എനിക്ക് ആ കാളയെ കണ്ടെത്താനായില്ല //////////
അവന്റെ സകല അഹംകാരവും നഷ്ടപ്പെടുന്നു.നിരാശയുടെ പടുകുഴിയിലേക്ക് വീഴുന്നു .ഇത്രയും യാത്രചെയ്തിട്ടും സമ്പത്തും ആരോഗ്യവും സമയവും സർവതും ഇതിനായി നൽകിയിട്ടും എല്ലാധ്യാനരീതികളും മാറിമാറി പരീക്ഷിച്ചിട്ടും എനിക്കവനെ കണ്ടെത്താനായില്ല.കഠിനമായ സങ്കടത്താൽ ,നിരാശയാൽ ഒരുകൊച്ചുകുട്ടിയെപൊലെ അവന്റെ കണ്ണിൽനിന്നും പിടിച്ചുവെക്കാൻ കഴിയാതെ കണ്ണ്‍നീർ ധാരധാരയായി നിറഞ്ഞൊഴുകികൊണ്ടിരിക്കുന്നു .എല്ലാ അഹംകാരവും സമ്പൂർണമായി സമർപ്പിക്കപ്പെട്ടിരിക്കുന്നു .തന്റെ പരാജയം ഇവിടെ പരിപൂർണമാണ് .തനിക്കിനി ഒന്നും തേടാൻ ഇല്ല .കാരണം താൻതന്നെ വലിയ ഒരു പരാജയമാണെന്ന് അവൻ തിരിച്ചറിയുകയും.പൂർണമായി അംഗീകരിക്കുകയും ചെയ്യുന്നു.അതെ ...തനിക്കവനെ കണ്ടെത്താനാകില്ല.ആ അവസ്ഥയിൽനിന്നാണ് എല്ലാവിജയവും തുടങ്ങിയിട്ടുള്ളത്.വിശേഷിച്ചും ആാത്മസാക്ഷാത്കാര വിജയത്തിൽ .അപ്പോള്മാത്രമേ ഒരാൾ തുറന്നവനാകുന്നുള്ളൂ .ഈഗോ ഇല്ലാത്തപ്പോഴേ മറ്റൊരാളെ നമുക്ക് കാര്യങ്ങൾ മനസ്സിലാക്കി കൊടുക്കുവാൻ സാധിക്കു.അതുപോലെയാണ് ഈശ്വരന് നമ്മോടും.അവനവനിലെ അഹം ഒഴിവാകുമ്പോൾ അവിടെ ആത്മസാക്ഷാത്കാരത്തിന്റെ അത്യാനന്ദം വിളയാനുള്ള നിലം ഒരുക്കപ്പെടുന്നു.
******************
സെൻ കഥ:-
സെൻ ഗുരുക്കന്മാരിൽ പ്രമുഖനാണ് ബങ്കൈ യോടാകു (1622-1693). ചെറുപ്പത്തിൽ തന്നെ അച്ഛൻ മരിച്ചു. പതിവനുസരിച്ച് കാലിഗ്രാഫി പഠിക്കാൻ അദ്ദേഹം കൂട്ടാക്കിയില്ല. വിദ്യാലയത്തിൽ കൺഫ്യൂഷ്യൻ സൂക്തങ്ങൾ മനഃപാഠമാക്കുന്നതു കൊണ്ടു തൃപ്തനാവാതെ എന്താണവ കൊണ്ടർത്ഥമാക്കുന്നതെന്നതിനെച്ചൊല്ലി അദ്ധ്യാപകരുമായി തർക്കിക്കുകയും ചെയ്തിരുന്നു. പല ബൌദ്ധധാരകളും പരീക്ഷിച്ചിട്ട് പതിനാറാം വയസ്സിൽ ലിൻ-ചി (റിൻസായി) സെന്നിലേക്കു മാറി. മൂന്നു കൊല്ലത്തെ സെൻ പരിശീലനത്തിനു ശേഷം നാലു കൊല്ലം തീർത്ഥാടനത്തിലായിരുന്നു. തന്നിൽ നിന്നല്ലാതെ തനിക്കു ബോധോദയം കിട്ടാൻ പോകുന്നില്ല എന്ന് ഗുരു ഉപദേശിച്ചപ്പോൾ അദ്ദേഹം ഒരു മുറിക്കുള്ളിൽ സ്വയം അടച്ചിരുന്നു. ശരീരം ക്ഷീണിപ്പിക്കുന്ന ആ കഠിനവ്രതത്തിനിടയിൽ അദ്ദേഹത്തിന് ക്ഷയം ബാധിക്കുകയും ചെയ്തു. ഒരിക്കൽ ചുമച്ചുതുപ്പിയ കറുത്ത കഫക്കട്ട ചുമരിലൂടെ ഒഴുകിയിറങ്ങുന്നതു കണ്ടപ്പോൾ അദ്ദേഹത്തിനു ബോധോദയമുണ്ടായി; സർവതും ‘അജാത’ത്തിൽ ലയിക്കുന്നതായി അദ്ദേഹമറിഞ്ഞു. പിന്നീട് അദ്ദേഹം പരിശീലിപ്പിക്കാനും യാത്രയ്ക്കുമായി പുറപ്പെട്ടു.
തുടരും .......Sree..
Read more on Blog- http://thetenbullsofzen.blogspot.in/
Like page-https://www.facebook.com/pages/Thapovan-spiritual-research-and-meditation-centre/520513041382625


No comments:
Post a Comment