6. അഞ്ചാം ചിത്രം മെരുങ്ങുന്ന കാള
കവിത-5-////////അവൻ മെരുങ്ങുന്നു.എങ്കിലും ശിക്ഷയും കയറും അത്യാവശ്യമാണ്. അല്ലെങ്കിൽ അവൻ വീണ്ടും പൊടിനിറഞ്ഞ സമതലങ്ങളിലേക്ക് കുതിച്ചേക്കാം .കൂടുതൽ പരിശീലിപ്പിക്കുന്നതനുസരിച്ച് അവൻ മാന്യനാകുന്നു. അവസാനം ബന്ധനസ്ഥനാക്കിയില്ലെങ്കിലും അവൻ അവന്റെ ഉടമസ്ഥനെ അനുസരിക്കുന്നു .////////////
5. Taming the Bull.The whip and rope are necessary,Else he might stray off downsome dusty road.Being well-trained, he becomesnaturally gentle.Then, unfettered, he obeys his master.
//////////// അവൻ മെരുങ്ങുന്നു.എങ്കിലും ശിക്ഷയും കയറും അത്യാവശ്യമാണ്. അല്ലെങ്കിൽ അവൻ വീണ്ടും പൊടിനിറഞ്ഞ സമതലങ്ങളിലേക്ക് കുതിച്ചേക്കാം ./////////
മരിക്കാൻ പോകുന്ന മനസ്സ് പ്രതികാര ദാഹത്തോടെ പലരൂപത്തിൽ ഇടയ്ക്കു ശക്തിയായി തിരിച്ചടിക്കുവാൻ സാധ്യതയുണ്ട്.അതിനാൽ സ്വയം നല്ല പ്രഹരം കൊടുക്കുവാൻ നാം സദാ ജാഗരൂഗനായി ഇരിക്കേണ്ടതാണ് .എപ്പോൾ അവനവനിൽ ഈഗോ തലപൊക്കുന്നോ അപ്പോൾത്തന്നെ ഒരു നല്ല അടികൊടുക്കേണ്ടതാണ് .ഉദാ :- സാധനകൾ ശക്തമായി ചെയ്യുമ്പോൾ മനസ്സ് പറയുന്നു ,"ഇപ്പോൾ ഞാൻ ഒരു നല്ല സാധകനാണ്." അതെ .വീണ്ടും അവൻ തലപൊക്കുന്നു.അപ്പോൾത്തന്നെ കാര്യം മനസ്സിലായ ബോധവാൻ സ്വയം പറയുന്നു ,"ഒരു വലിയ സാധനം (സാധകൻ )വന്നേക്കുന്നു.വിവരംകെട്ടവൻ .ആത്മീയതയിൽ ഒരു സാധകനാവുക എന്നത് ഒരു കാര്യമേയല്ല..കാരണം ഒന്നും അനുഭവിക്കുന്നില്ലല്ലോ " .അതോടെ അവൻ ഒതുങ്ങുന്നു.ഇല്ലെങ്കിൽ എനിക്കറിയാം എന്ന തോന്നൽ വരികയും അതിനാൽ പിന്നീട് ഒന്നും അറിയാൻ ശ്രമിക്കാതെ വരികയും അബോധത്തിന്റെ ,അഹംകാരത്തിന്റെ പടുകുഴിയിൽ വീണുപോവുകയും ചെയ്തേക്കാം.അതുകൊണ്ടാണ് നാം മൂല്യങ്ങൾ സൂക്ഷിക്കേണ്ടത് അത്യാവശ്യമായി വരുന്നത്. മൂല്യങ്ങളും നല്ല ശീലങ്ങളും മറ്റും "യമനിയമ"ങ്ങൾ എന്ന് പതന്ജലി മഹർഷിയും പത്തുകൽപ്പനകൾ എന്ന് ബൈബിളും മറ്റും പറയുന്ന, ശീലങ്ങൾ ആകുന്ന കയറുമൊക്കെ കയ്യിൽ കരുതേണ്ടതാണ് . അല്ലെങ്കിൽ വീണ്ടും അബോധത്തിന്റെ അപകടകരമായ അഴുക്കിലേക്ക് കുതിച്ചേക്കാം.
//////.കൂടുതൽ പരിശീലിപ്പിക്കുന്നതനുസരിച്ച് അവൻ മാന്യനാകുന്നു./////////////
അത്രയ്ക്ക് കരുത്തനായ ,അനുസരണ തീരെയില്ലാത്ത മനസ്സിനെ നാം ഇച്ചാശക്തിയോടെ നിരന്തരമായി പാഠം പഠിപ്പിക്കുമ്പോൾ അവൻ ക്രമേണ ഒതുങ്ങുന്നു.മാന്യനാകുന്നു.നല്ലകുട്ടിയായി അടങ്ങിയിരിക്കുന്നു.അത് സംഭവിക്കുന്നത് അവൻ ഒരിക്കലും അടങ്ങിയിരിക്കില്ല എന്നും പലരീതിയിൽ നമ്മെ കബളിപ്പിക്കും എന്നുമുള്ള നമ്മുടെ ബോധത്തിന്റെ തിരിച്ചറിവിൽനിന്നാണ് .അപ്പോൾ നാം സദാ ജാഗരൂഗനാവുകയും ആ ജാഗരൂഗത നമ്മുടെ സ്വഭാവമാവുകയും ചെയ്യുന്നു.അപ്പോൾ അവൻ സദാ മാന്യനായി അനങ്ങാതെ കാണപ്പെടുകയും ബോധം സ്വതന്ത്രമായി നിലനിൽക്കുകയും ചെയ്യുന്നു.
///////// അവസാനം ബന്ധനസ്ഥനാക്കിയില്ലെങ്കിലും അവൻ അവന്റെ ഉടമസ്ഥനെ അനുസരിക്കുന്നു .////////
പരിശീലനം അൽപ്പം പാകതയെത്തുംപോൾ മനസ്സ് ബോധത്തെ പൂർണമായും അനുസരിക്കുന്നു.അപ്പോൾ സാധകനു സ്വയം തന്റെ വിധിയെ നിയന്ത്രിക്കാൻ കഴിയുന്നു.അയാളെ പുറത്തുള്ള ഗുണങ്ങൾ,ചുറ്റുപാടുകൾ സ്വാധീനിക്കുന്നില്ല,നിയന്ത്രിക്കുന്നില്ല . അയാൾ ചുറ്റുപാടിനെ സ്വാധീനിക്കുന്നു,നിയന്ത്രിക്കുന്നു.മനസ്സിനെയും കര്മ്മങ്ങളെയും അയാൾ നിയന്ത്രിക്കുന്നു.അപ്പോൾ അവ അനുസരണയോടെ ധ്യാന പാതയിൽ ശല്യം ചെയ്യാതെ സാധകനെ അനുഗമിക്കുന്നു.കാരണം ഇപ്പോൾ കാര്യങ്ങൾ ഏറ്റെടുത്തു നടത്തിക്കൊണ്ടിരിക്കുനത് പരമാത്മ ബോധമാണ്. ആ സാധകനു ധ്യാനത്തിന്റെ ഉറവിടം അറിയാൻ കഴിയുന്നു.ആവശ്യമുള്ളപ്പോളൊക്കെ ആ "നിർമനം ' എന്ന അവസ്ഥയിലേക്ക് വേഗത്തിൽ എത്താനും അവിടെ അങ്ങനെ നിലനിൽക്കുവാനും സാധിക്കുന്നു .കാരണം പുറത്തുള്ള ശക്തികൾ ഒരുവനെ നിയന്ത്രിക്കുന്നത് അവന്റെ മനസ്സിലൂടെയാണ് . ആ മനസ്സ് എന്ന പാലം തകർക്കുമ്പോൾ ബാഹ്യ ശക്തികൾക്കു സാധകനിലേക്ക് പ്രവേശിച്ചു അയാളുടെ ബോധത്തെ നിയന്ത്രിക്കാൻ കഴിയാതെ വരുന്നു.അയാളോ ആ ശക്തികളെ നിയത്രിക്കുവാൻ തുടങ്ങുകയും ചെയ്യുന്നു.ഉദാ:-ആളുകളെകൊണ്ട് തനിക്കു വേണ്ടരീതിയിൽ ചിന്തിപ്പിക്കാൻ കഴിവുള്ളവനാകുന്നു .മനസ്സ് മെരുങ്ങിക്കഴിഞ്ഞിരിക്കുന്നു .ആ സാമ്രാജ്യത്തെ കീഴ്പ്പെടുത്തിയിരിക്കുന്നു.നാം ആദ്യമായി സ്വാതന്ത്ര്യം എന്താണെന്ന് അനുഭവിച്ചറിയുവാൻ തുടങ്ങുന്നു.എല്ലാം വളരെ എളുപ്പമാകാൻ തുടങ്ങുന്നു.പല ഇരട്ടി പണികളും ഒഴിവാക്കപ്പെടുന്നു .അനായാസമായി സംസാരിക്കുവാനും പ്രവര്ത്തിക്കുവാനും കഴിയുന്നു.ജീവിതം സംശയങ്ങൾ ഇല്ലാത്തതാകുന്നു .ലളിതവും ധൈര്യം നിറഞ്ഞതുമാകുന്നു.സദാ സന്തോഷം നിറഞ്ഞതാകുന്നു.അപ്പോൾ "ആനന്ദം " എന്നവാക്ക് ആദ്യമായി "അനുഭവിക്കുവാൻ"തുടങ്ങുന്നു.
സെൻകഥ :-
തിളങ്ങുന്ന ജ്ഞാനോദയം ഉണ്ടായിട്ടുള്ള ഷോയ്‌ചി എന്ന സെന്‍ ഗുരു തോഫുകു ക്ഷേത്രത്തില്‍ വച്ചായിരുന്നു തന്റെ ശിഷ്യരെ പഠിപ്പിച്ചിരുന്നത്. രാവും പകലും ക്ഷേത്രത്തില്‍ നിശബ്ദത തളം കെട്ടി നിന്നു. ഉച്ചത്തിലുള്ള മന്ത്രോച്ചാരണം പോലും ഗുരു വിലക്കി. അങ്ങനെ അദ്ദേഹത്തിന്റെ ശിഷ്യന്മാര്‍ക്ക് നിശബ്ദമായി ധ്യാനിക്കയല്ലാതെ മറ്റൊന്നും ചെയ്യുവാനില്ലായിരുന്നു.അങ്ങനെയിരിക്കെ പെട്ടന്നൊരു ദിവസം ആശ്രമത്തില്‍ നിന്ന് മണിയടിയുടേയും മന്ത്രോച്ചാരണത്തിന്റേയും ശബ്ദം അയല്‍വാസികള്‍ കേട്ടു.ഉടന്‍ കടയിലെ വൃദ്ധ ആത്മഗതം ചെയ്തു :-"ഷൊയ്ചി പൊയ്ക്കഴിഞ്ഞു". "
തുടരും .......Sree..
Like page-https://www.facebook.com/pages/Thapovan-spiritual-research-and-meditation-centre/520513041382625
Like:- http://thetenbullsofzen.blogspot.in/
Like:- http://thetenbullsofzen.blogspot.in/


No comments:
Post a Comment